
ലോക്ക്ഡൗണിന് ശേഷം ഇംഗ്ലണ്ടില്‍ നടപ്പാക്കുവാന്‍ പോകുന്ന 3 ടയര്‍ നിയന്ത്രണങ്ങളെ സംബന്ധിച്ച് വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്തിന്റെ 99 ശതമാനം ഭാഗവും ഏറ്റവും ഉയര്‍ന്ന നിയന്ത്രണങ്ങള്‍ ഉള്ള, ടയര്‍ 2, ടയര്‍ 3മേഖലകളായി പ്രഖ്യാപിച്ചതിനെതിരെ ഭരണകക്ഷി എം പിമാരും രംഗത്ത് വന്നിരുന്നു. 70 ഭരണകക്ഷി എം പിമാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുമെന്ന് പ്രസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോവിഡ് നിയന്ത്രണത്തില്‍ ഏതറ്റം വരേയും പോകാന്‍ നിനച്ചിറങ്ങിയ ബോറിസ് ജോണ്സണ് തന്റെ നിലപാട് കടുപ്പിക്കുകയാണ്.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പ്രബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിച്ചുള്ള 3 ടയര്‍ നിയന്ത്രണങ്ങള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍, അത് നിരാകരിച്ചാല്‍ രാജ്യം മൂന്നാമതൊരു ലോക്ക്ഡൗണിന് വിധേയമാകുമെന്ന് ബോറിസ് ജോണ്സണ് മുന്നറിയിപ്പ് നല്കി. ചൊവാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, ഈ പുതിയ നിയന്ത്രണങ്ങള്‍ തീര്‍ച്ചയായും നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ ഉതകുമെന്നതിന്റെ തെളിവ് നല്‍കണമെന്ന് വിമത എം പിമാര്‍ ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തേക്കാള്‍ വലിയ വിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാവുമെന്ന് തെളിഞ്ഞാല്‍ മാത്രമേ പിന്തുണയ്ക്കാനാവൂ എന്നും വിമതര്‍ പറയുന്നു.
കൊറോണ വൈറസ് രാജ്യത്തുണ്ടാക്കിയ ആരോഗ്യ, സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ പ്രതിസന്ധിയെ കുറിച്ചും അവ തടയുവാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും ഉള്ള ഒരു പഠനരേഖ നാളെ പുറത്തിറക്കുമെന്ന് ഡൗണിംഗ്സ്ട്രീറ്റ് വൃത്തങ്ങള്‍ പറഞ്ഞു. വിമതരെ ഒതുക്കുവാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു നീക്കം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനങ്ങള്‍, ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ കണക്കുകൂട്ടലുകള്‍ എന്നിവയും ഈ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.
ഒരു പ്രധാനമന്ത്രിയും അനാവശ്യമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുവാനോ സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനോ ആഗ്രഹിക്കില്ല എന്ന് വ്യക്തമാക്കിയ ബോറിസ് ജോണ്സണ് പക്ഷെ, ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട ബാദ്ധ്യത ഭരണകൂടത്തിനുള്ളപ്പോള് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും എന്നും സൂചിപ്പിച്ചു. വൈറസ് വ്യാപനം തടഞ്ഞ്, എന്‍ എച്ച് എസ് ആരോഗ്യ രംഗം തകരുന്നതില്‍ നിന്നും രക്ഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനായാണ് കര്‍ശന നിയന്ത്രണങ്ങള്‍.
70 വിമത എം പി മാര്‍ക്കും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബോറിസ് ജോണ്സണ് പ്രത്യേകം പ്രത്യേകം കത്തുകള്‍ അയച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. എന്‍ എച്ച് എസ്സ് അധികഭാരത്താല്‍ തകരാതെ നോക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ മുടങ്ങാതിരിക്കുക, അതുപോലെ തികച്ചും സുരക്ഷിതമായി സാമ്പത്തിക മേഖല തുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള തികച്ചും സന്തുലനമായ ഒരു തീരുമാനമാണിതെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam