
തന്റെ മുന്‍ഗാമികള്‍ ഭരിച്ചതിനേക്കാളേറെക്കാലം ബ്രിട്ടന് ഭരിച്ച രാജാവായിരുന്നു 1760 മുതല്‍ 1820 വരെ ബ്രിട്ടന് ഭരിച്ചിരുന്ന ജോര്‍ജ്ജ് മൂന്നാമന് രാജാവ്. ഫ്രാന്‍സിനെ സപ്തവത്സര യുദ്ധത്തില്‍ തോല്‍പ്പിക്കുകയും അമേരിക്കയിലേയും ഏഷ്യയിലേയും കോളനിവത്ക്കരണത്തില്‍ ബ്രിട്ടന് മേല്‍ക്കൈ നേടുകയുമൊക്കെ ചെയ്തത് ഇക്കാലത്തായിരുന്നു. എന്തിനധികം, സാക്ഷാല്‍ നെപ്പോളിയന് ബോണോപാര്ട്ടിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ രാജാവും ഇദ്ദേഹമായിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ അവസാനകാലം ഏറെ ക്ലേശകരമായിരുന്നു.
ദ്വന്ദവ്യക്തിത്വം, അപരവ്യക്തിത്വം എന്നൊക്കെ വിശേഷിപ്പി ക്കപ്പെടുന്ന മാനസികരോഗത്തിന് അടിമയായ അദ്ദേഹം വിചിത്രമായ രീതികളിലായിരുന്നു ഇക്കാലത്ത് പെരുമാറിക്കൊണ്ടിരുന്നത്. ഇന്ന്, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പല നടപടികളും കാണുമ്പോള്‍ ചരിത്രകാരന്മാര് ഓര്‍ക്കുന്നത് ഈ ജോര്‍ജ്ജ് മൂന്നാമന് രാജാവിനെയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് വിസ്കോസിനില്‍ നടന്ന റീക്കൗണ്ടിംഗ് ഫലം പുറത്തുവന്നപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണത്തെയാണ്.
3 ദശലക്ഷം ഡോളര്‍ മുടക്കിയാണ് വിസ്കോസിനില്‍ റീകൗണ്ടിംഗിന് ട്രംപ് തയ്യാറായത്. എന്നാല്‍ റീക്കൗണ്ടിംഗിനൊടുവില് അദ്ദേഹത്തിന്റെ എതിരാളിയായ ജോ ബൈഡന് 87 വോട്ടുകള്‍ കൂടുതലായി ലഭിക്കുകയായിരുന്നു. ഇതോടെ ബൈഡന്റെ ജയം ഒന്നുകൂടി അരക്കുട്ടുറപ്പിക്കപ്പെട്ടു. വിസ്കോസിനിലെ ഏറ്റവും ജനസാന്ദ്രതയേറിയതും, ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം കാണിക്കുന്നതുമായ മില്‍വാക്കി, ഡേയ്ന്‍ എന്നീ കൗണ്ടികളിലായിരുന്നു ട്രംപ് റീക്കൗണ്ടിംഗിന് ആവശ്യപ്പെട്ടിരുന്നത്. വിസ്കോസിനിലെ നിയമമനുസരിച്ച്, റീകൗണ്ടിംഗ് ആവശ്യപ്പെടുന്നവര്‍ അതിന്റെ ചെലവ് വഹിക്കണം അങ്ങനെയാണ് ട്രംപ് 3 ദശലക്ഷം ഡോളര്‍ കെട്ടിവച്ചത്.
റീകൗണ്ടിംഗില്‍ ബൈഡന് 87 വോട്ടുകള്‍ കൂടി അധികമായി ലഭിച്ചതോടെ 0.7 ശതമാനം വോട്ടിന്റെ ലീഡില്‍ മാത്രം ജയിച്ച ബൈഡന്റെ വിസ്കോസിനിലെ ജയം ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് തട്ടിപ്പുകളെ കുറിച്ചുള്ള ട്രംപിന്റെ ആരോപണങ്ങള്‍ എല്ലാം വെറുതെയായി. 2016-ല്‍ 0.7 ശതമാനം അധിക വോട്ടുകളോടെ ട്രംപായിരുന്നു വിസ്കോസിനില്‍ ജയിച്ചത്. റീകൗണ്ടിംഗ് പൂര്‍ത്തിയായതോടെ ഇലക്ഷന് ഫലം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
എന്നാല്‍, ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ട്രംപ് പ്രതികരിച്ച രീതിയാണ് ജോര്‍ജ്ജ് മൂന്നാമന് രാജാവിനെ ഓര്‍ക്കുവാന്‍ കാരണമായത്. ബൈഡന് 87 വോട്ടുകള്‍ അധികമായി ലഭിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ജയിച്ചു എന്ന് അവകാശപ്പെട്ട് ട്രംപ് അലറി വിളിക്കുകയായിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ ഏറ്റവും അടുത്ത അനുയായികളും തിരുകാതിന് കേള്‍ക്കാന്‍ ഇമ്പമുള്ള അമൃതവാണികള്‍ മാത്രം മൊഴിയുകയും ചെയ്യുന്ന റൂഡി ഗില്യാനി, സിഡ്നി പവല്‍ എന്നിവരുമായി മാത്രമാണ് ഇതിനു ശേഷം ട്രംപ് ബന്ധപ്പെട്ടത്. തെരഞ്ഞെടുപ്പ് തട്ടിപ്പ് ആവര്‍ത്തിച്ച ഗില്യാനി, തങ്ങളുടെ നിയമ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
വിജയങ്ങള്‍ മാത്രം അനുഭവിച്ച്, അധികാരം നുകര്‍ന്ന് കഴിയുന്ന കാലത്താണ് അമേരിക്കന്‍ സ്വാതന്ത്ര്യം നടക്കുന്നതും ബ്രിട്ടന്റെ അമേരിക്കന്‍ കോളനികള്‍ നഷ്ടമാകുന്നതും. ഇതാണ് ജോര്‍ജ്ജ് മൂന്നാമന് രാജാവിനെ മാനസികമായി തകര്‍ത്തതെന്ന് കരുതപ്പെടുന്നു. ഭ്രാന്തന് രാജാവ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവര്‍ത്തികള്‍ ഓരോന്നും തികച്ചും വിചിത്രങ്ങളായവയായിരുന്നു.
സംസ്ഥാനങ്ങള്‍ ഓരോന്നായി തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗിക മായൈ പ്രഖ്യാപിച്ചിട്ടും ട്രംപ് പൂര്‍ണ്ണമായും തോല്‍വി സമ്മതിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നും താനാണ് യഥാര്‍ത്ഥ വിജയി എന്നും അദ്ദേഹം മിക്കവാറും ദിവസങ്ങളില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ജോ ബൈഡന് ക്രമക്കേടുകളിലൂടെ നേടിയ ജയത്തെ തടയാതിരുന്നാല്‍, ഇനി അമേരിക്കന്‍ ചരിത്രത്തില്‍ ഒരു റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam