
നീണ്ട ഏഴ് പതിറ്റാണ്ടുകളായി ബ്രിട്ടീഷ് സിംഹസനത്തില്‍ തുടരുകയാണ് എലിസബത്ത് രാജ്ഞി. ഇതിനിടയില്‍, പല പ്രതിസന്ധികളും രാജകുടുംബത്തിനുണ്ടായി.അതൊന്നും വകവയ്ക്കാതെ, പ്രായാധിക്യം മൂലമുള്ള അവശതകളും കണക്കാക്കാതെ തന്റെ കടമകളെല്ലാം ഭംഗിയായി തന്നെ അവര്‍ നിര്‍വ്വഹിച്ചുപോന്നു. അവരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി മകന് ചള്സും കൊച്ചുമകന് വില്ല്യമും അവരുടെ പല കടമകളും ഏറ്റെടുത്ത് നിര്‍വ്വഹിക്കാനും തുടങ്ങി. എന്നിരുന്നാലും സിംഹാസനം വിട്ടൊഴിയാന്‍ രാജ്ഞിക്ക് താത്പര്യമില്ലെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പകരം കൂടുതല്‍ ചുമതലകള്‍ നല്കി ചാള്‍സ് രാജകുമാരനെ റീജന്റ് ആക്കിയേക്കും.
വളരെ ശക്തരും ആത്മാര്‍ത്ഥതയുള്ളവരുമായ ജീവനക്കാര്‍ കൂടെയുള്ളതുകൊണ്ടാണ് രാജ്ഞിക്ക് ഈ പ്രായത്തിലും തന്റെ കടമകള്‍ നിര്വ്വഹിക്കാനാവുന്നതെന്ന് റോയല്‍ കമന്റേറ്റര്‍ ആയ ലൂയിസ സിയുനി പറയുന്നു. അതുകൂടാതെ, രാജ്ഞിയുടെ ചുമതലകളില്‍ വലിയൊരു പങ്ക് ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത് ചാള്‍സ് രാജകുമാരനാണ്. ഉടന്‍ തന്നെ ചാള്‍സ് രാജകുമാരന്റെ റീജന്റായി നിയമിക്കുമെന്നും, ചാള്‍സിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മകന് വില്ല്യം രാജകുമാരനെ കൊണ്ടുവരുമെന്നും സിയുനി പറയുന്നു.ന്
സിംഹാസനത്തില്‍ നിന്ന് ഒഴിവാക്കിയാലും ജനങ്ങളുടെ മനസ്സില്‍ നിന്നും രാജ്ഞിയെ കുടിയിറക്കുക അസാദ്ധ്യകാര്യമാണെന്നാണ് സിയുനി പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ റീജന്റിനെ നിയമിച്ചുകൊണ്ടുള്ള ഒരു ക്രമീകരണമായിരിക്കും ഉണ്ടാവുക. റീജന്റ് എന്ന നിലയില്‍ ചാള്‍സ് രാജകുമാരന് രാജ്ഞിയുടെ ചുമതലകളില്‍ ഏറിയ പങ്കും കൈവന്നു ചേരും. എന്നാല്‍ കിരീടധാരണത്തിനായി രാജ്ഞിയുടെ മരണം വരെ കാത്തിരിക്കേണ്ടതായി വരും.
ഭ്രാന്തന് രാജാവ് എന്നറിയപ്പെടുന്ന ജോര്‍ജ്ജ് മൂന്നാമന് രാജാവിന്റെ കാലത്താണ് അവസാനമായി ഇത്തരത്തില്‍ ഒരു റീജന്റ് പദവി സൃഷ്ടിച്ചത്. മാനസികാസ്വസ്ഥ്യങ്ങള്‍ ചുമതകലകള്‍ നിര്‍വ്വഹിക്കുന്നതിന് രാജാവിന് തടസ്സമായപ്പോഴാണ് സ്വന്തം മകനെ റീജന്റായി നിയമിച്ചത്. അത്തരത്തില്‍ 1811 മുതല്‍ 1820 വരെ ജോര്‍ജ്ജ് മൂന്നാമന്റെ മകന് ജോര്ജ്ജഗസ്റ്റസ് റീജന്റായി തുടര്‍ന്നു. അതിനുശേഷം 1937 ല്‍ നിലവില്‍ വന്ന റീജന്‍സി ആക്ട് വഴിയാണ് ഇപ്പോള്‍ റീജന്റിന്റെ ഭരണത്തിലെ പങ്ക് നിയന്ത്രിക്കപ്പെടുന്നത്. ഇതുവഴി, തന്റെ ഭൂരിഭാഗം ചുമതലകളും നല്കി ഒരു രാജകുടുംബാംഗത്തിനെ റീജന്റായി നിയമിക്കാന്‍ രാജ്ഞിക്ക് സാധിക്കും.
ഈ നിയമമനുസരിച്ച്, എഡിന്‍ബര്‍ഗ് രാജകുമാരന്, ചാന്‍സലര്‍, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവര്‍ ഉള്‍പ്പടെ ചുരുങ്ങിയത് മൂന്നു പേരെങ്കിലും രാജ്ഞിക്ക് ഭരണചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ കഴിയാതിരിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന് പ്രഖ്യാപിക്കണം. ചാള്‍സ് രാജകുമാരന് റീജന്റാകുമ്പോള്, ഫിലിപ്പ് രാജകുമാരന് രാജ്ഞിയുടെ പ്രധാന രക്ഷകര്‍ത്താവായി മാറും. സിംഹാസനം വിട്ടൊഴിയാതിരിക്കാന്‍ രാജ്ഞി റീജന്‍സി ആക്ടിനെ ഉപയോഗിക്കും എന്ന് പറയുന്ന ആദ്യ വ്യക്തിയല്ല സിയുനി. രാജകുടുംബ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന മോണിക് ബ്ലോക്ക്സും നേരത്തേ ഇത് പറഞ്ഞിരുന്നു.
കേവലം 21 വയസ്സുള്ളപ്പോള്‍, ജീവനുള്ളിടത്തോളം കാലം സിംഹാസനത്തില്‍ ഇരുന്ന് തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാം എന്ന് പ്രതിജ്ഞ ചെയ്ത് കിരീടമണിഞ്ഞ രാജ്ഞി തന്റെ അമ്മാവനായ എഡ്വേര്‍ഡ് എട്ടാമനെ പോലെ പാതിവഴിക്ക് ചുമതലയില്‍ നിന്നൊഴിഞ്ഞ് പ്രതിസന്ധി ഉണ്ടാക്കില്ല എന്നാണ് അറിയുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam