
ക്രിസ്ത്മസ്സ് ഷോപ്പിംഗ് എന്നാല്‍ കേവലം കുറച്ച് സാധനങ്ങള്‍ വാങ്ങുക എന്നതുമാത്രമല്ല, ഷോപ്പുകളില്‍ കയറിയിറങ്ങി, അവിടെയെല്ലാം സമയം ചലവഴിച്ച് പല പല ഉദ്പന്നങ്ങള്‍ പരിചയപ്പെട്ട് അങ്ങനെ ആസ്വദിക്കുന്ന ഒന്നാണത്. എന്നാല്‍ ഇത്തവണ ഇത്തരത്തിലൊരു ഷോപ്പിംഗ് സാധ്യമായേക്കില്ല. ഇത്തവണ ക്രിസ്ത്മസ്സ് ഷോപ്പിംഗിനു പോകുന്നവര്‍ ഓരോ കടകളിലും 15 മിനിറ്റില്‍ കൂടുതല്‍ ചെലവഴിക്കരുതെന്ന് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗമായ പ്രൊഫസര്‍ ലൂസി നിര്‍ദ്ദേശിക്കുന്നു. ഇത് കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് അവര്‍ പറയുന്നത്.
കോവിഡ് മുക്തയിടങ്ങള് എല്ലാം തന്നെ നൂറു ശതമാനം സുരക്ഷിതമല്ലെന്നും, രോഗബാധയ്ക്കുള്ള സാധ്യത കുറയ്ക്കുവാനായി ജനങ്ങള്‍ ഇന്‍ഡോര്‍ ഇടങ്ങളില്‍ സമയം ചെലവഴിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ ഷോപ്പിംഗിന് പോകുന്നതുകൊണ്ട് അപകടമൊന്നുമില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍, ഒരു രോഗബാധിതനില്‍ നിന്നും അണുക്കള്‍ മറ്റൊരാളുടെ ശരീരത്തിലെത്താന്‍ 15 മിനിറ്റ് നേരത്തേ സമ്പര്‍ക്കം വേണ്ടിവരും എന്നാണ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ കോണ്‍ട്രാക്ട് ട്രേസിംഗ് സംവിധാനങ്ങള്‍ രൂപ കല്പന ചെയ്തിട്ടുള്ളത്. അതിനാല്‍, 15 മിനിറ്റലധികം ഒരു കടയ്ക്കുള്ളില്‍ ചെലവഴിക്കാതിരിക്കുക.
നാലാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ ഡിസംബര്‍ 2 ന് അവസാനിക്കാനിരിക്കെ അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് അവരുടെ പ്രസ്താവന വരുന്നത് എന്നത് ശ്രദ്ധേയമാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ചില്ലറ വില്പനശാലകള് തുറക്കുന്നത് ക്രിസ്ത്മസ്സ് ആഘോഷവേളയിലെ വമ്പന്‍ വില്പന പ്രതീക്ഷിച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ യാഡ്ലിയുടെ ഈ പ്രസ്താവന ചില്ലറ വില്പനമേഖലയില് വിമര്ശനങ്ങളേറ്റുവാങ്ങാന് സാധ്യതയുണ്ട്.
ഇതുവരെയുള്ള പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത് രോഗവ്യാപനത്തിന് 100 ശതമാനം സാധ്യതയില്ലാത്തതെന്ന് അവകശപ്പെടുന്ന ഇടങ്ങള്‍ ഒന്നും തന്നെ തികച്ചും സുരക്ഷിതമല്ല എന്നു തന്നെയാണെന്ന് പ്രൊഫസര്‍ യാഡ്ലി പറയുന്നു. എല്ലാവരും ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയും, കടകളില്‍ വേണ്ടത്ര വായുസഞ്ചാര സൗകര്യം ഉണ്ടാവുകയും. ഉപഭോക്താക്കള്‍ കൃത്യമായി രണ്ട് മീറ്റര്‍ അകലം പാലിക്കുകയും, കടകള്‍ക്കുള്ളില്‍ അധിക സമയം ചെലവഴിക്കാതിരിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.
നിലവിലെ കണക്കനുസരിച്ച് 15 മിനിറ്റില്‍ അധികം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴാണ് രോഗവ്യാപനത്തിന് സാധ്യതയുള്ളത്. ഷോപ്പിംഗ് നടത്തുവാന്‍ 15 മിനിറ്റ് എന്നത് ന്യായമായ സമയമാണെന്നാണ് ഇവരുടെ അഭിപ്രായം. എത്രയും കുറച്ച് സമയം കടകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നുവോ അത്രയും സുരക്ഷിതമായിരിക്കും എന്നും അവര്‍ പറഞ്ഞു. എന്നാല്‍, നിങ്ങള്‍ ആരുടെയെങ്കിലും തൊട്ടടുത്ത് നില്‍ക്കുകയും അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താല്‍ രോഗബാധയുണ്ടാകാന്‍ 15 മിനിറ്റ് സമയം എടുക്കില്ലെന്നും അവര്‍ പറഞ്ഞു.
അതിനിടയില്‍ ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ഉപഭോക്താക്കള്‍ പബ്ബുകളും റെസ്റ്റോറന്റുകളും വിട്ടുപോകണമെന്ന നിര്‍ദ്ദേശവും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ടയര്‍ 2 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലെ പബ്ബുകള്‍ക്ക് ആഹാരത്തോടൊപ്പം മാത്രമേ മദ്യം വിളമ്പാനുള്ള അനുവാദമുള്ളു. ഭ്ക്ഷണം കഴിച്ചാല്‍ ഉടന്‍ ഉപഭോക്താക്കള്‍ സ്ഥലം വിടുകയും വേണം. ഈ നിയന്ത്രണത്തിനെതിരെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കടുത്ത രോഷം ഉയര്‍ന്നിട്ടുണ്ട്.രോഗവ്യാപനത്തിന്റെ പ്രഭവ കേന്ദ്രങ്ങളായി റെസ്റ്റോറന്റുകളേയും പബ്ബുകളേയും പരോക്ഷമായി സൂചിപ്പിക്കുകയാണ് ഈ നിയന്ത്രണങ്ങള്‍ എന്നാണ് ഉയര്‍ന്ന് വരുന്ന ആരോപണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam