
കവന്‍ട്രി: നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന സ്റ്റോക് ഓണ്‍ ട്രെന്റ പട്ടണം കോവിഡ് വ്യാപനത്തില്‍ പൊറുതി മുട്ടുന്നു. അനേക മാസങ്ങളായി പടരുന്ന രോഗം കാര്യമായ കുറവുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല പ്രദേശത്തെ ഏക ആശ്രയമായ റോയല്‍ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം വരെ താളം തെറ്റിക്കും വിധം കോവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടെയുള്ള വെന്റിലേറ്ററുകള്‍ ഏറെക്കുറെ പൂര്‍ണമായും ഉപയോഗത്തിലാണ് .പുതിയ രോഗികള്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമായാല്‍ മറ്റു ട്രസ്റ്റുകളുടെ സഹായം തേടുകയേ നിര്‍വാഹമുള്ളൂ എന്നതാണ് അവസ്ഥ. നാലാഴ്ചക്കിടയില്‍ 200 മരണം കണ്ട ഇവിടെ ഓരോ ദിവസവും അനേകം ആളുകളാണ് മരണത്തിനു കീഴടങ്ങുന്നത്. അനേകം മലയാളികള്‍ ഇവിടെ മാസങ്ങളായി കോവിഡ് പോസിറ്റീവായി കഴിയുന്ന സാഹചര്യം ഉണ്ടെങ്കിലും കാര്യമായി ആര്‍ക്കും തന്നെ ഗുരുതരാവസ്ഥയില്‍ എത്തേണ്ടി വന്നില്ല എന്നതാണ് ഏക ആശ്വാസം. പക്ഷെ ഇപ്പോഴും പുതുതായി മലയാളി സമൂഹത്തില്‍ രോഗം പടരുകയാണ് എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. നേരത്തെ ഇതേ അവസ്ഥ ലിവര്‍പൂള്‍, ലെസ്റ്റര്‍ നഗരങ്ങള്‍ നേരിട്ടിരുന്നെകിലും കൗണ്‍സില്‍ എടുത്ത ശക്തമായ നടപടികള്‍ മൂലം ആ നഗരം സാധാരണ നിലയിലേക്ക് സാവധാനം മടങ്ങുകയാണ്.
(20).png)
നിലവില്‍ സ്റ്റോക് ഓണ്‍ ട്രെന്റ്, മാഞ്ചസ്റ്റര്‍, ബോള്ട്ടന്, യോര്‍ക്ക്, ബര്‍മിങ്ഹാം ,നോട്ടിങ്ഹാം തുടങ്ങിയ മലയാളി സാന്നിധ്യം ഏറെയുള്ള പട്ടണങ്ങള്‍ എല്ലാം കോവിഡ് ഭീതിയില്‍ മുന്നിലാണ്. ഈ പട്ടണങ്ങളില്‍ പലര്‍ക്കും ആശുപത്രി വാസം തേടേണ്ടി വന്നതായാണ് സൂചന. എന്നാല്‍ തുടക്കം മുതല്‍ ആന്റിബയോട്ടിക് അടക്കം നല്കിയതിനാല് ഗുരുതരാവസ്ഥയില്‍ കാര്യമായി ആരും തന്നെ എത്തിയില്ല എന്നാണ് വിവരം. അതിനിടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിഭാഗക്കാരുടെ അശ്രദ്ധയെ പറ്റിയും പരക്കെ വിമര്‍ശം ഉയരുന്നുണ്ട്. സ്റ്റോക് ഓണ്‍ ട്രെന്റില്‍ ഇന്ത്യന്‍, പാകിസ്താനി വംശജര്‍ ഇടതിങ്ങി പാര്‍ക്കുന്ന പ്രദേശത്തു നിന്ന് ആണ് കൂടുതല്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നും പറയപ്പെടുന്നു. വീടുകളില്‍ കൂടുതല്‍ ആളുകള്‍ ഉള്ളത് മുതല്‍ കൂടുതല്‍ ജനസമ്പര്‍ക്കം ഉള്ള ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം അടക്കമുള്ള ഘടകമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. സ്റ്റോക് ഓണ്‍ ട്രെന്റ് നഗര പ്രദേശത്തു മാത്രമായി പതിനായിരത്തോളം കോവിഡ് രോഗികളും കൗണ്‍സില്‍ അതിര്ത്തിയിലാകെയായി 25000 രോഗികളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
.png)
സ്റ്റോക് ഓണ്‍ ട്രെന്റ് ഹോസ്പിറ്റലില്‍ ഒരേ സമയം 38 രോഗികള്‍ക്ക് വെന്റിലേറ്റര്‍ ആശ്രയിക്കേണ്ടി വന്നതാണ് സാഹചര്യം ഗുരുതരമാക്കി മാറ്റുന്നത് .ഇവിടെ ഇനി വെറും ഏഴു വെന്റിലേറ്ററുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ 322 രോഗികള്‍ ആശുപത്രിയില്‍ കഴിയുന്നു എന്നതും സാഹചര്യം വഷളക്കാന്‍ പ്രധാന കാരണമാകും. കൂടാതെ ദിവസവും അഞ്ഞൂറില്‍ താഴെ രോഗികള്‍ പോസിറ്റീവ് ആയിക്കൊണ്ടിരിക്കുകയാണ്. ഹോസ്പിറ്റലില്‍ അധികമായി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തയ്യാറാക്കിയാണ് അടിയന്തിര സാഹചര്യം നേരിടുന്നത്. ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ ഇത്രയും ഗുരുതരമായ സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ചീഫ് എക്സിക്യൂട്ടീവ് ട്രേസി ബുള്ളോക് പറയുന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ വിഷമം നേരിടുന്നവരോട് അവര്‍ ക്ഷമാ യാചനവും ചെയ്തിട്ടുണ്ട്. അധികമായി എത്തുന്ന രോഗികളെ ബര്‍മിങ്ഹാം, കവന്‍ട്രി, വാര്‍വിക് എന്നീ ആശുപത്രികളിലേക്ക് മാറ്റുവാന്‍ ഉള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നാം കോവിഡിലും രണ്ടാം വ്യാപനത്തിലും താരതമെന്യേ കുറവ് രോഗികളുമായി പിടിച്ചു നിന്ന പട്ടണങ്ങള്‍ ആണ് കവന്‍ട്രിയും വാര്വിക്കും.
(13).png)
മറ്റു നഗരങ്ങളില്‍ ഉള്ളതിനേക്കാള്‍ ആശുപത്രി സൗകര്യം കുറവുള്ളതും രോഗികള്‍ ഒന്നിച്ചു റോയല്‍ സ്റ്റോക് ഹോസ്പിറ്റലില്‍ എത്താന്‍ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. നഗരം രണ്ടായി തിരിക്കുന്ന വിധത്തിലാണ് ഇവിടെ രോഗികളും കാണപ്പെടുന്നത്. സ്റ്റോക് പ്രദേശത്തു കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നഗരത്തിന്റെ മറുഭാഗമായ ന്യുകാസില്‍ അണ്ടര്‍ ലൈം എന്നിടത്തു താരതമന്യേ രോഗികളുടെ എണ്ണം കുറവാണെന്നു പ്രദേശവാസികളായ മലയാളികള്‍ പറയുന്നു. അക്കാരണത്താല്‍ തന്നെ മലയാളി സമൂഹത്തില്‍ വ്യാപകമായ തോതില്‍ രോഗം പടര്‍ന്നിട്ടില്ല എന്ന ആശ്വാസമാണ് അവിടെ നിന്നും ലഭ്യമാകുന്നത്. എങ്കിലും അനേകര്‍ പോസിറ്റീവ് ആയി വീടുകളില്‍ തന്നെ കഴിയുകയാണ്. പ്രദേശത്തെ ജനങ്ങള്‍ വേണ്ടത്ര കരുതല്‍ എടുത്തില്ലെങ്കില്‍ ഇനിയും സാഹചര്യം വഷളാകും എന്നതാണ് അവസ്ഥ.
(9).png)
സ്കൂളുകളിലും മറ്റും ഒരു കുട്ടി പോസിറ്റീവ് ആയാല്‍ ആ ക്ളാസിനു മൊത്തം രണ്ടാഴ്ച അവധി നല്കുന്ന രീതി കാരണം രണ്ടു മാസത്തോളമായി സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുണ്ട്. ഇവര്‍ക്കൊക്കെ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഇപ്പോള്‍ പഠനം. കുട്ടികള്‍ വീട്ടില്‍ ഇരിക്കേണ്ടി വരുന്നതിനാല്‍ മാതാപിതാക്കള്‍ക്കും ജോലിക്കു ഹാജരാകാനാകുന്നില്ല. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടക്കമുള്ളവരുടെ വരുമാനത്തെയും ഈ സാഹചര്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ടാക്സിയും ഏജന്‍സി നഴ്സിങ് ജോലിയും പ്രധാന വരുമാന മാര്‍ഗമായ അനേകം മലയാളികള്‍ ഉള്ള സ്ഥലം കൂടിയാണ് സ്റ്റോക് ഓണ്‍ ട്രെന്റ്.
(4).png)
അതിനിടെ കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും ആണെന്ന വ്യാജേനെ ജനങ്ങളെ തേടി വ്യാജ സന്ദേശവും എത്തിത്തുടങ്ങി. ഇത് ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ വ്യാജ സന്ദേശത്തിനു എതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കോവിഡ് ടെസ്റ്റിനും വാക്സിന് സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുമായി ടെസ്റ്റ് ചെയ്യാന്‍ ഹോസ്പിറ്റലിലെ പ്ലിബോട്ടമി സെന്ററില്‍ എത്തണമെന്നാണ് സന്ദേശത്തിലെ കാതല്‍. ഇത്തരം ഒരു സന്ദേശം ഹോസ്പിറ്റല്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
(5).png)
(1).png)
.png)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam