1 GBP = 99.40INR                       

BREAKING NEWS

കോവിഡ് കാലത്തും ലണ്ടന്‍ സര്‍വ്വീസിന് പ്രതിസന്ധികളില്ല; ചെന്നൈയില്‍ നിന്നും നേരിട്ടുളള സര്‍വ്വീസ് ജനുവരി മുതല്‍; ലണ്ടനുമായി നേരിട്ട് കണക്ഷനാവുന്ന ഇന്ത്യയിലെ ഒന്‍പതാമത്തെ നഗരം

Britishmalayali
kz´wteJI³

കോവിഡ് കാലത്തും മലയാളികടങ്ങുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് യാത്രസൗകര്യമൊരുക്കി എയര്‍ഇന്ത്യ സര്‍വ്വീസുകള്‍. കൊച്ചി ലണ്ടന്‍ നേരിട്ടുള്ള വിമാനസര്‍വ്വീസിന് പിന്നാലെ ഇപ്പോള്‍ ഇതാ ചെന്നൈയില്‍ നിന്നും ലണ്ടനിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ഒമ്പതാമത്തെ നഗരമായി ചെന്നെ മാറും.

നിലവില്‍ ഡല്‍ഹി, മുംബൈ, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഗോവ, കൊല്‍ക്കത്ത, അമൃത്സര്‍ എന്നിവിടങ്ങളില്‍നിന്ന് ലണ്ടനിലേക്ക് എയര്‍ഇന്ത്യ നേരിട്ട് വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. കോവിഡിനെത്തുടര്‍ന്നുണ്ടായ അടച്ചിടലിനുശേഷം വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടില്ല. ഡല്‍ഹി, കൊച്ചി, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ ഏറ്റവും അധികം യാത്രക്കാര്‍ ഉള്ളതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

യുകെ മലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും സ്വപ്നവുമായിരുന്നു കൊച്ചി - ലണ്ടന്‍ വിമാന സര്‍വ്വീസ് സ്വപ്‌നത്തിന് ചിറകുമുളച്ചത് കോവിഡ് പ്രതിസന്ധി ഘട്ടത്തിലാണെന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.വന്ദേഭാരതില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ വരെ പ്രഖ്യാപിച്ചിരുന്ന ആഴ്ചയില്‍ രണ്ടു ദിവസമുണ്ടായിരുന്ന സര്‍വ്വീസ് ആഴ്ചയില്‍ മൂന്നു ദിവസമെന്ന രീതിയിലേക്ക് വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 25 ന് ആരംഭിച്ച സര്‍വ്വീസ് 2021 മാര്‍ച്ച് 31 വരെയാണ് ആഴ്ചയില്‍ മൂന്നു സര്‍വ്വീസുകളുമായാണ് സര്‍വ്വീസ് നടത്തുന്നത്.

വന്ദേ ഭാരതിലൂടെ യാത്രക്കാരില്‍ നിന്നും യുകെ മലയാളികളില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് എയര്‍ ഇന്ത്യയെ സര്‍വ്വീസ് വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.നിലവില്‍ ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍നിന്നും എയര്‍ ഇന്ത്യ ലണ്ടന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹിയും (7 സര്‍വീസ്) മുംബൈയും (4) കഴിഞ്ഞാല്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നാണ്. സര്‍വീസുകളുടെ എണ്ണത്തില്‍ അഹമ്മദാബാദ്, അമൃത്സര്‍, ഗോവ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.കേരളത്തിനു പുറമേ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൊച്ചി-ലണ്ടന്‍ സര്‍വീസ് പ്രയോജനപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category