1 GBP =99.10INR                       

BREAKING NEWS

എച്ച്എംആര്‍സിയുടെ പേരില്‍ ഈമെയിലുകളും ഫോണ്‍ കോളുകളും; വിവേ കമുള്ളവര്‍ക്ക് പോലും പണം നഷ്ടമാകുന്നു; നികുതി അടക്കാനോ തിരിച്ചുതരാ നോ എന്തു വന്നാലും കരുതല്‍ എടുക്കുക

Britishmalayali
kz´wteJI³

ച്ച് എം ആര്‍ സിയുടെ പേരില്‍ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു എന്ന മുന്നറിയിപ്പ് നല്‍കുകയാണ് എച്ച് എം ആര്‍ സി അധികൃതര്‍. എച്ച് എം ആര്‍ സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹേര്‍ മെജസ്റ്റീസ് റെവന്യു ആന്‍ഡ് കസ്റ്റംസ് എന്നത് ബ്രിട്ടീഷുകാര്‍ക്ക് ഏറെക്കുറെ പരിചിതമായ ഒരു സ്ഥാപനമാണ്. ടാക്സ്, അതുപോലുള്ള മറ്റ് പണമിടപാടുകള്‍ എന്നിവ നടത്താന്‍ ബ്രിട്ടീഷുകാരെ സഹായിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ തട്ടിപ്പുകാര്‍ ഈ സ്ഥാപനത്തേയും ആയുധമാക്കുകയാണ്.

ടാക്സ് ബില്ലുമായി ബന്ധപ്പെട്ട ഒരു ഫോണ്‍ കോളിലായിരിക്കും തട്ടിപ്പ് ആരംഭിക്കുക. എച്ച് എം ആര്‍ സിയില്‍ നിന്നെന്ന് അവകാശപ്പെട്ട് വരുന്ന ഫോണ്‍കോള്‍, ഒരു ടാക്സ് ബില്‍ അടയ്ക്കുവാനുണ്ടെന്ന് നിങ്ങളെ അറിയിക്കും. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ 1 അമര്‍ത്താന്‍ പറയും. അത് ചെയ്ത് വിവരങ്ങള്‍ മനസ്സിലാക്കി വേണ്ടത് ചെയ്തില്ലെങ്കില്‍, നികുതി വെട്ടിപ്പിന് കേസ് വരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യും.

ഈ തട്ടിപ്പുകാര്‍, തങ്ങളുടെ ഫോണ്‍ വിളികള്‍ക്ക് കൂടുതല്‍ ആധികാരികത നല്‍കുവാന്‍ മിക്കപ്പോഴും എച്ച് എം ആര്‍ സിയുടെ നമ്പറുകളോട് സമാനമായ നമ്പറുകളാണ് ഉപയോഗിക്കുന്നത്. അങ്ങനെ 1 ല്‍ അമര്‍ത്തുമ്പോള്‍, നിങ്ങളുടെ ഫോണില്‍ ശേഖരിച്ചു വച്ചിട്ടുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ തട്ടിപ്പുകാരുടെ കൈയ്യില്‍ എത്തപ്പെടും. അത് അവര്‍ക്ക് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാം. ഇത്തരം വിവരങ്ങള്‍, നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്നതിനുവരെ ഉപയോഗിച്ചേക്കാം.

ലോക്ക്ഡൗണ്‍ വീണ്ടും പ്രാബല്യത്തില്‍ വന്നതോടെ തട്ടിപ്പിന്റെ എണ്ണവും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എച്ച് എം ആര്‍ സി ഒരിക്കലും ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, ഇത്തരത്തില്‍ ഭീഷണി സ്വരത്തില്‍ ഫോണ്‍ വന്നാല്‍ കഴിയുന്നതും എച്ച് എം ആര്‍ സിയുടെ സെക്യുരിറ്റി വിഭാഗത്തെ അറിയിക്കണമെന്ന് എച്ച് എം ആര്‍ സി പറയുന്നു.

നിങ്ങള്‍ക്ക് അറിയാവുന്ന ഒരു കുടിശ്ശികയെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ മാത്രമേ എച്ച് എം ആര്‍ സി നിങ്ങളെ വിളിക്കുകയുള്ളു. അതുപോലെപണമടക്കാതിരുന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണി ഒരിക്കലും എച്ച് എം ആര്‍ സി ഉയര്‍ത്താറുമില്ല. ഇത്തരത്തിലുള്ള കോളുകള്‍ക്ക് പ്രതികരണമായി തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ എത്രയും പെട്ടെന്ന് എച്ച് എം ആര്‍ സി സെക്യുരിറ്റി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category