1 GBP =99.10INR                       

BREAKING NEWS

സ്വപ്ന പറഞ്ഞതെല്ലാം സരിത്തും ശരിവച്ചു; രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണ്‍ കണ്ടെത്തിയതും ഐഎഎസുകാരന് കുരുക്ക്; ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയാകുമെന്ന് ഉറപ്പ്; ദേശവിരുദ്ധ സഹായം നല്‍കലിന് തെളിവുണ്ടെന്ന നിഗമനത്തില്‍ എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ നടപടികളുമായി കേന്ദ്ര ഏജന്‍സികള്‍

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമോപദേശം തേടി. സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍ഐഎ അറസ്റ്റ് ചെയ്യാനാണ് ഇത്. സ്വപ്നയും സരിത്തും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോളര്‍ കടത്തിലും ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തേക്കും.

കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണക്കടത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. ശിവശങ്കറിനേയും പ്രതിയാക്കണമെന്നാണ് എന്‍ഐഎയുടെ നിലപാട്. കള്ളക്കടത്തു സ്വര്‍ണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികള്‍ക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. എന്നാല്‍ അന്വേഷണത്തില്‍ കോടതികള്‍ തൃപ്തരല്ല. അതുകൊണ്ടാണ് യുഎപിയെ നിയമത്തില്‍ മതിയായ കരുതല്‍ എന്‍ഐഎ എടുക്കുന്നത്.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താന്‍ നിയമോപദേശം തേടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. എന്‍ഐഎയും കസ്റ്റഡിയില്‍ വാങ്ങാനുള്ള സാധ്യത ഏറെയാണ്. ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ തിരികെ ഹാജരാക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും 5 ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കേന്ദ്ര ഏജന്‍സികളുടെ സൈബര്‍ വിഭാഗം എം.ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണ്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണു കസ്റ്റംസിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എന്‍ഐഎയുടേയും നീക്കം. ശിവശങ്കറിന്റെ മൂന്നാമത്തെ ഫോണ്‍ കൂടി കണ്ടെത്താനും ശ്രമം നടക്കുന്നു. ഒരു ഫോണേ ഉള്ളൂവെന്നാണു ശിവശങ്കര്‍ അറിയിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ ഒരു ഫോണിലേക്കു വന്ന ചില വാട്സാപ് ചാറ്റുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണു 2 ഫോണ്‍ കൂടി ഉണ്ടെന്ന് മനസ്സിലായത്.

അദ്ദേഹത്തിനു വേറെയും 2 ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നെന്നും അതുപയോഗിച്ചാണു കൂടുതലും സംസാരിച്ചിരുന്നതെന്നും മിക്കതും വാട്സാപ് കോളുകളായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഒരു ഫോണ്‍ കൂടി കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ ശിവശങ്കറും ഇക്കാര്യം സമ്മതിച്ചതായാണ് അറിയുന്നത്. സ്വപ്നയും സംഘവും പിടിക്കപ്പെട്ടപ്പോള്‍ തന്നെ ഈ ഫോണ്‍ ബന്ധുവിനെ ഏല്‍പിച്ചിരുന്നുവെന്നാണു സൂചന. പുതിയ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റംസും ഇഡിയും നടപടി തുടങ്ങി.

ശിവശങ്കറില്‍നിന്ന് ആദ്യം പിടിച്ചെടുത്ത ഫോണിലെ ഡിലീറ്റ് ചെയ്തിരുന്ന വാട്സാപ് ചാറ്റുകള്‍ സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ശിവശങ്കര്‍ ഇപ്പോഴും ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുന്നില്ല. കസ്റ്റഡി നീട്ടിച്ചോദിക്കാന്‍ ഇക്കാര്യവും കോടതിയെ അറിയിക്കും.

സ്വപ്നയെയും കൂട്ടുപ്രതി സരിത്തിനെയും കഴിഞ്ഞ ദിവസം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി അപ്പോള്‍ വെളിപ്പെടുത്തി. സ്വപ്ന പറഞ്ഞ ചില കാര്യങ്ങളില്‍ സരിത്തും വ്യക്തത വരുത്തി. പക്ഷേ, ശിവശങ്കര്‍ അതെല്ലാം നിഷേധിക്കുകയാണ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category