1 GBP =99.20INR                       

BREAKING NEWS

ഉട്ടാവ മരുഭൂമിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട ഏക ശിലാ സ്തംഭം; പ്രത്യക്ഷമായതു പോലെ ദുരൂഹമായിത്തന്നെ അപ്രത്യക്ഷമാകലും; പകരം എത്തിയത് 12 അടി ഉയരമുള്ള തിളങ്ങുന്ന ഒരു ത്രികോണ സ്തംഭം; അന്യഗ്രഹ ജീവികളുടെ ഭൂമിയിലെ സാന്നിദ്ധ്യം വീണ്ടും ചര്‍ച്ചയാകുന്നു

Britishmalayali
kz´wteJI³

കാലാകാലങ്ങളായി മനുഷ്യന്റെ കൗതുകം ഉണര്‍ത്തിയിരുന്ന ഒന്നായിരുന്നു അന്യഗ്രഹ ജീവികള്‍. ഭൂമിയിലെത്തി ഒരു കുട്ടിയുമായി സൗഹൃദത്തിലാകുന്ന കുട്ടിയുടെ കഥ പറഞ്ഞ സ്റ്റീവന്‍ സ്പീല്‍സ്ബര്‍ഗ് ചിത്രം എക്‌സ്ട്രാ ടെറസ്ട്രിയല്‍ ജനപ്രീതി നേടാനും ഒരു കാരണം ഈ കൗതുകം തന്നെയായിരുന്നു. തെക്കന്‍ ഉട്ടാവയിലെ മരുഭൂമിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്രത്യക്ഷമാവുകയും പിന്നീട് അതുപോലെ അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഏകശിലാസ്തംഭം വീണ്ടും അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കുകയാണ്.

തികച്ചും അപ്രതീക്ഷിതമയി ഒരു ദിവസം അവിടെ പ്രത്യക്ഷപ്പെട്ട ആ സ്തംഭം അന്യഗ്രഹ ജീവികള്‍ കൊണ്ടുവച്ചതാണ് എന്നായിരുന്നു സംസാരം. ഇതിന്റെ ദുരൂഹതയ്ക്ക്കടുപ്പം കൂട്ടിക്കൊണ്ടാണ് പിന്നീടൊരു സംഭവം നടന്നത്. ബിഗ്‌ഹോണ്‍ ആടുകളുടെ എണ്ണമെടുക്കാന്‍നടത്തിയ ആകാശ സര്‍വ്വേക്കിടയില്‍ ഉദ്യോഗസ്ഥര്‍ ചുവന്ന പാറക്കെട്ടുകള്‍ക്കിടയില്‍ ഏകദേശം 12 അടിയോളം ഉയരത്തില്‍ ഉന്തിനില്‍ക്കുന്ന, ത്രികോണാകൃതിയിലുള്ള തിളങ്ങുന്ന ഒരു സ്തൂഭം കണ്ടെത്തി. നേരത്തേ ഏകശിലാസ്തംഭം സ്ഥിതിചെയ്തിരുന്നസ്ഥലത്തായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്. ദുരൂഹമായി പ്രത്യക്ഷപ്പെട്ട ശിലാസ്തംഭം ദുരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.

എന്തായാലും കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെ ഈ മൂന്ന് പാര്‍ശ്വങ്ങളുള്ള സ്തൂഭം അവിടെനിന്നും അജ്ഞാതര്‍ നീക്കം ചെയ്തതായി ഉട്ടാവ ബ്യുറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ് അറിയിച്ചു. വിവരമറിഞ്ഞ് ഈ ചുവന്ന ശിലകള്‍ നില്‍ക്കുന്ന മരുഭൂമിയിലേക്ക് ധരാളം വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തി. ത്രികോണാകൃതിയിലുള്ള സ്തംഭത്തിന്റെ അവശിഷ്ടം അവിടെ കണ്ടെത്തിയതായി അവര്‍ പറയുന്നു. ഇത് കണ്ടെത്തിയ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന കണക്കുകൂട്ടലില്‍, തങ്ങള്‍ ആ സ്തംഭം നീക്കം ചെയ്യുകയോ അതിനേ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബ്യുറോ വക്താക്കള്‍ പറഞ്ഞത്. സ്വകാര്യ വക്തികളുടെ സ്ഥലങ്ങളില്‍ നടക്കുന്ന കുറ്റങ്ങളും മറ്റും അന്വേഷിക്കുവാനുള്ള ചുമതല പ്രദേശത്തെ ഷെരീഫിന്റെ ഓഫീസിനാണ്.

എന്നാല്‍ പിന്നീട് ഈ ശിലാസ്തംഭം പ്രത്യക്ഷപ്പെട്ടത് തങ്ങളുടെ കീഴിലുള്ള പൊതുഭൂമിയിലാണെന്ന് ബ്യുറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. എന്നാലും, അത് സ്വകാര്യ ഭൂമിയാണെന്ന ധാരണയില്‍ തങ്ങള്‍ ആ സ്തംഭം അവിടെനിന്നും നീക്കം ചെയ്തില്ലെന്നും അവര്‍ പറയുന്നു. പൊതുഭൂമിയില്‍ അജ്ഞാതര്‍ അനധികൃതമായി സ്ഥാപിച്ചതായിരുന്നു അതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് അത് നീക്കം ചെയ്തതായും പകരം അതേ സ്ഥാനത്ത് ഒരു തിളങ്ങുന്ന ലോഹസ്തംഭം സ്ഥാപിച്ചതായും കണ്ടെത്തി എന്ന് ഉട്ടാവാ സുരക്ഷാ വകുപ്പും സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് അത് അവിടെ സ്ഥാപിച്ചത് എന്നതിന് വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ പരിപാലിക്കുന്ന ഇത്തരം പൊതുയിടങ്ങളില്‍ അനുമതിയില്ലാതെ കലാരൂപങ്ങളും മറ്റും സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. ഈ വാര്‍ത്ത വൈറലായതോടെ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ചര്‍ച്ചയായി. അന്യഗ്രഹ ജീവികളുടെ കഥപറയുന്ന, 2001 ലെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ എ സ്‌പേസ് ഒഡീസിയില്‍ ഇത്തരത്തിലുള്ള ഏകശിലാസ്തംഭങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നത് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഉണ്ട് എന്നുള്ളതിന് കൂടുതല്‍ ഊന്നല്‍ നല്‍കി.

ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാറ്റലില്‍ ഒരു പുതുവത്സര ദിനത്തില്‍ സമാനമായ ഒരു വസ്തു പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉട്ടാവയിലെ സ്തംഭം ഈ മാസം മാത്രമാണ് അധികൃതര്‍ കണ്ടുപിടിച്ചതെങ്കിലും 2015-2016മുതല്‍ അവിടെയുണ്ടെന്ന് ഗൂഗിള്‍ എര്‍ത്ത് ഇമേജസ് കാണിക്കുന്നു. ഈ സ്തംഭം കഴിഞ്ഞ 40050 വര്‍ഷങ്ങളായി അവിടെ ഉണ്ടായിരിക്കാന്‍ ഇടയുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താക്കളൂം പറയുന്നു. അതേസമയം, ഇതിന്റെ ഘടന ന്യു മെക്‌സിക്കോയില്‍ ജീവിച്ചിരുന്ന, 2011 ല്‍ മരണമടഞ്ഞ ജോണ്‍ മെക് ക്രാക്കന്‍ എന്ന ശില്പിയുടെ ശില്പങ്ങളുമായി സാമ്യതയുണ്ടെന്ന് ഒരു കൂട്ടം കലാപ്രേമികളും പറയുന്നു.

സ്വതന്ത്രമായി നില്‍ക്കുന്ന പിരമിഡുകളുടെയും ക്യുൂബുകളുടേയും മറ്റും മാതൃകകള്‍ നിര്‍മ്മിക്കുന്ന മെക് ക്രാകന്റെ ഇതുപോലൊരു സ്തംഭം ന്യുയോര്‍ക്ക് ഡേവിഡ് സ്വിംഗര്‍ ഗാലറിയില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി അവര്‍ പറയുന്നു. എന്നാല്‍, ഇവിടെ കണ്ടെത്തിയ സ്തംഭം ഡേവിഡ് സ്വിംഗറില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ശില്പമല്ല എന്ന് മ്യുസിയം വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതും മെക്ക് ക്രാകന്റെ സൃഷ്ടിയാകാമെന്നും മ്യുസിയം വക്താക്കള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ശൈലി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category