1 GBP =99.20INR                       

BREAKING NEWS

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമോ? മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകള്‍; ആശുപത്രിയിലെത്തിക്കാന്‍ മനഃപൂര്‍വം വൈകിച്ചെന്ന് അഭിഭാഷകന്‍: അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ വീട്ടില്‍ റെയ്ഡ് നടത്തി പൊലീസ്

Britishmalayali
kz´wteJI³

ബ്യൂണസ് ഐറിസ്: മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമോ? മറഡോണയുടെ ബന്ധുക്കളും അഭിഭാഷകനുമാണ് ഇത്തരത്തില്‍ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകള്‍ ആരോപിച്ചു. മറഡോണയെ ആശുപത്രിയിലെത്തിക്കാന്‍ മനഃപൂര്‍വം വൈകിച്ചെന്നാണ് അഭിഭാഷകന്റെ ആരോപണം.

ആരോപണങ്ങള്‍ ശക്്തമായതിനെ തുടര്‍ന്ന് മറഡോണയുടെ ഫിസിഷന്‍ ലിയോപോള്‍ഡോ ലുക്യുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന ബന്ധുക്കളുടെയും അഭിഭാഷകന്റെയും ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് എന്നാണു സൂചന. ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും റെയ്ഡ് നടത്തിയെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മരണത്തിന് 12 മണിക്കൂര്‍ മുന്‍പ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

നവംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ ലോകത്തോട് വിട പറഞ്ഞത്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേനമാക്കിയ മറഡോണ സുഖപ്പെട്ടു വരുന്നതിനിടെയാണു ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി അപ്രതീക്ഷിത മരണം സംഭവിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category