
കണ്ണൂര്‍: പുതിയതെരു പനങ്കാവിലെ ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പനങ്കാവ് സ്വദേശി വിദ്യയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സഹോദരി ദിവ്യയാണ് രംഗത്ത് വന്നിരിക്കുന്നത്. പട്ടേല്‍ റോഡിലെ മനോജിന്റെ ഭാര്യയായ വിദ്യ നവംബര്‍ 27 വെള്ളിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് മരണപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം.
തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഭര്‍തൃ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യയുടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്ജന് ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി ദിവ്യ രംഗത്തെത്തിയത്.വിദ്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് വന്ന് വഴക്കുപറയുന്നതും, മര്‍ദ്ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും കേട്ടുവെന്നുമാണ് സഹോദരി ദിവ്യ പറയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ദിവ്യ സാക്ഷ്യപ്പെടുത്തുന്നു.ഒന്നരവര്‍ഷം മുമ്പായിരുന്നു മനോജിന്റെയും വിദ്യയുടെയും വിവാഹം.
വിദ്യയുടെ വീട്ടിലേക്ക് പോകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും സഹോദരി പറയുന്നു. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങളും പീഡനങ്ങളും വിദ്യ അറിയിച്ചിരുന്നെന്ന് ദിവ്യ പൊലീസിനോട് വ്യക്തമാക്കി. വിവാഹിതയായ സ്ത്രീകള്‍ ഏഴു വര്‍ഷത്തിന് മുമ്പ് മരണപ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കാനോ എക്സിക്യുട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ വളപട്ടണം പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വിദ്യയുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവിനേയും ബന്ധുക്കളേയും പ്രതിചേര്‍ത്ത് കേസെടുക്കണമെന്നുമാണ് സഹോദരിയും മറ്റ് ബന്ധുക്കളും ആവശ്യപ്പെടുന്നത്.നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും കുടുംബം പറയുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam