1 GBP =99.10INR                       

BREAKING NEWS

ഫുട്‌ബോള്‍ ലോകത്തിന് വീണ്ടും കണ്ണീരിന്റെ നനവ്; സെനഗല്‍ താരം പാപ്പ ബൂബ ദിയോപ് അന്തരിച്ചു; സെനഗലിന്റെ ലോകകപ്പ് ഹീറോയുടെ മരണം 42 ാം വയസ്സില്‍; 'ഒരിക്കല്‍ ലോകകപ്പ് ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' താരത്തിന് ആദരവുമായി ഫിഫയുടെ ട്വീറ്റ്

Britishmalayali
kz´wteJI³

സെനഗല്‍: ഫുട്‌ബോള്‍ ലോകത്തിന് വീണ്ടും കണ്ണുനീരിന്റെ നനവ് പടര്‍ത്തി സെനഗലിന്റെ മിഡ്ഫീല്‍ഡര്‍ പാപ്പ ബൂബ ദിയോപ് അന്തരിച്ചു.ഒറ്റ മത്സരം കൊണ്ട് താരമാകുക. അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല അത്.. പ്രത്യേകിച്ചും ഫുട്‌ബോളില്‍. പക്ഷെ സെനഗല്‍ എന്ന രാജ്യത്തിന് വേണ്ടി ആദ്യ ലോകകപ്പില്‍ തന്നെ താരമാവുകയായിരുന്നു പാപ്പ ബൂബ ദിയോപ്. നിലവിലെ ചാംപ്യന്മാരെന്ന പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സെനഗല്‍ അട്ടിമറിച്ചപ്പോള്‍ വിജയഗോള്‍ നേടിയ മിഡ്ഫീല്‍ഡര്‍ പാപ്പ ബൂബ ദിയോപാണ്.

42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപ് വിടപറയുന്നത്. ദീര്‍ഘനാളായി രോഗബാധിനായി ചികിത്സയിലായിരുന്നു താരം. താരത്തിന് ആദരവുമായി ഫിഫ രംഗത്ത് എത്തി.'ഒരിക്കല്‍ ലോകകപ്പ് ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' ദിയോപിന്റെ മരണത്തിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ട്വീറ്റ് ചെയ്തു.

2002 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ചരിത്രം കുറിച്ചത് ദിയോപിന്റെ ബൂട്ടുകളുടെ കരുത്തിലാണ്. അന്ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ വിജയഗോള്‍ നേടിയതിനു പുറമെ, ഗ്രൂപ്പ് തല മത്സരത്തില്‍ യുറഗ്വായ്ക്കെതിരെ ഇരട്ടഗോളും സ്വന്തമാക്കി. ഈ മത്സരം 33ന് സമനിലയില്‍ പിരിഞ്ഞിരുന്നു. പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ അട്ടിമറിച്ച സെനഗല്‍, ഒടുവില്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടു തോറ്റാണ് പുറത്തായത്.

നാലു തവണ ആഫ്രിക്ക നേഷന്‍സ് കപ്പില്‍ കളിച്ചു. 2002ല്‍ സെനഗല്‍ റണ്ണേഴ്‌സ് അപ്പ് ആയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. സെനഗലിനായി 63 മത്സരങ്ങളില്‍നിന്ന് 11 ഗോളുകള്‍ നേടി. 2013ലാണ് രാജ്യന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. 2008ല്‍ പോര്‍ട്‌സ്മൗത്ത് എഫ്എ കപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ദിയോപ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, പോര്‍ട്‌സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിര്‍മിങ്ങം സിറ്റി തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു പുറമെ ഫ്രാന്‍സ്, ഗ്രീസ് എന്നിവിടങ്ങളിലും വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചു
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category