1 GBP =98.70INR                       

BREAKING NEWS

ഫുട്ബോള്‍ ദൈവത്തിന് കളിക്കളത്തില്‍ ആദരം ആര്‍പ്പിച്ച് മെസ്സി; ഗോള്‍ നേട്ടത്തിന് ശേഷം മറഡോണയുടെ ജഴ്‌സ് ധരിച്ച് കൈകള്‍ വാനിലേക്കുയര്‍ത്തി മെസ്സി; ആദരമര്‍പ്പിച്ചത് മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്സയുടെയും ആദ്യ മത്സരത്തില്‍

Britishmalayali
kz´wteJI³

ബാഴ്സലോണ: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ച് ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ ഒസാസൂനയ്ക്കെതിരായ മത്സരത്തിലാണ് ബാഴ്സലോണ താരം തന്റെ ആരാധ്യപുരുഷന് ആദരം അര്‍പ്പിച്ചത്. മറഡോണയുടെ ജഴ്്‌സി ധരിച്ച് കൈകള്‍ വാനിലേക്കുയര്‍ത്തിയായിരുന്നു മെസ്സിയുടെ ആദരം.

അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്സി ഉള്ളില്‍ ധരിച്ചായിരുന്നു മെസ്സി ഇന്നലെ കളിക്കിറങ്ങിയത്. 73-ാം മിനിറ്റില്‍ ഗോളടിച്ച ശേഷം മെസ്സി തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി മാറഡോണയുടെ വിഖ്യാതമായ 10-ാം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ഇതിനു പിന്നാലെ കൈകള്‍ മുകളിലേക്കുയര്‍ത്തി ഇതിഹാസ താരത്തിന് ആദരമര്‍പ്പിക്കുകയും ചെയ്തു.1982-84 കാലയളവില്‍ ക്ലബിന്റെ താരമായിരുന്നു മറഡോണ.മാറഡോണയുടെ മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്സയുടെയും ആദ്യ മത്സരമായിരുന്നു ഇത്. 73-ാം മിനിറ്റില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോക്സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ട് മെസ്സി വലയിലെത്തിക്കുകയായിരുന്നു.

ഒസാസൂനയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്സ മറികടന്നത്. 29-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ്, 42-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍, 57-ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞ്യോ, 73-ാം മിനിറ്റില്‍ മെസ്സി എന്നിവരാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ബാഴ്സ ലീഗില്‍ ഏഴാം സ്ഥാനത്താണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category