1 GBP =99.10INR                       

BREAKING NEWS

സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധികളെല്ലാം കര്‍ഷകര്‍ തള്ളിയതോടെ നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍; കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം; ചര്‍ച്ചക്കുള്ള വേദി പിന്നാലെ അറിയിക്കും; നിലപാട് മയപ്പെടുത്തിയത് രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധികളെല്ലാം കര്‍ഷകര്‍ തള്ളിയതോടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു. കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ചര്‍ച്ചക്കുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചക്ക് വിളിക്കാന്‍ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ കര്‍ഷകര്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്.

കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരം നീണ്ടുപോകുന്നത് ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കര്‍ഷകരാകട്ടെ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു.

കര്‍ഷക സമരം അഞ്ചാംനാളില്‍ കൂടൂതല്‍ ഊര്‍ജ്ജിതമാകുന്നു. കേന്ദ്രസര്‍ക്കാറിന്റെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും തള്ളിക്കളഞ്ഞ് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് ഡല്‍ഹിയെ വരുതിയിലാക്കാനാണ് സമരസമിതിയുടെ തീരുമാനം.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്ക് എത്തും. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കെത്താന്‍ സമിതി ആഹ്വാനം ചെയ്തു.കര്‍ഷകപ്രക്ഷോഭം ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളിലേക്ക് വ്യാപിക്കുവാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ പരിഹാരമാകാത്ത പക്ഷം ഡിസംബര്‍ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കാനാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

ഹരിയാന, യുപി അതിര്‍ത്തികളില്‍ ആയിരക്കണക്കിനു കൃഷിക്കാരാണ് തമ്പടിച്ചിരിക്കുന്നത്. ഇവരില്‍ ചിലര്‍ ബുറാഡിയിലുമുണ്ട്. അതിര്‍ത്തികളിലെ ഹൈവേയില്‍ തുടരാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ചിലര്‍ ഇന്നലെ വൈകിട്ട് സിംഘു, തിക്രി അതിര്‍ത്തികളിലേക്കു മടങ്ങി. യുപിയില്‍ നിന്നുള്ളവര്‍ നിലവില്‍ ഗസ്സിപ്പുരിലാണ് തങ്ങുന്നത്.

ഇപ്പോള്‍ കര്‍ഷകര്‍ തമ്പടിച്ചിട്ടുള്ള ഡല്‍ഹി-ഹരിയാണ അതിര്‍ത്തികളായ സിംഘുവിലും തിഗ്രിയിലും ഞായറാഴ്ച കൂടുതല്‍ സമരക്കാരെത്തി. യു.പി.യിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷകരും ഡല്‍ഹിയിലേക്കു നീങ്ങിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ബുറാഡി എന്ന തുറന്ന ജയിലിലേക്ക് പോകുന്നതിനുപകരം ഡല്‍ഹിയിലേക്കുള്ള അഞ്ചു പ്രവേശനപാതകള്‍ ഉപരോധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി) അധ്യക്ഷന്‍ സുര്‍ജിത് എസ്. ഫൂല്‍ അറിയിച്ചു. നാലുമാസത്തേക്കുള്ള ഭക്ഷണസാമഗ്രികളുമായാണ് സമരക്കാര്‍ എത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയുള്‍പ്പടെ ഏത് പ്രതിസന്ധിയും തരണം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടിയിട്ടെ തിരിച്ച് മടങ്ങു എന്നാണ് സമരസമിതിയുടെ നിലപാട്.കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ വാഹനങ്ങള്‍ക്കുള്ളില്‍ വൈക്കോലും അതിനു മുകളില്‍ കമ്പിളിയും വിരിച്ചാണു കര്‍ഷകര്‍ രാത്രിയില്‍ ഉറങ്ങുന്നത്. ആവശ്യത്തിന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ട്രാക്ടറുകളില്‍ സംഭരിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുന്നുമെന്ന് അവര്‍ പറയുന്നു.

നിവലില്‍ സമാധാനപരമായാണ് സമരം മുന്നോട്ട് പോകുന്നത്. റോഡില്‍ കുത്തിയിരുന്ന കര്‍ഷകര്‍ നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തി. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി.രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വന്‍ പിന്തുണയാണ് കര്‍ഷകരുടെ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ ഇടപെടണമെന്ന വാദങ്ങള്‍ ശക്തമായിക്കഴിഞ്ഞു. 3 നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

1200 കിലോമീറ്റര്‍ അപ്പുറത്തുള്ള ഹൈദരാബാദില്‍ റാലിക്കു പോയ അമിത് ഷായ്ക്ക് 15 കിലോമീറ്റര്‍ അകലെ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ സമയമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബിജെപി, കര്‍ഷകരെ ഭീകരര്‍ എന്നു വിളിച്ചതു പോലൊരു അപമാനം വേറെയില്ലെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തും എസ്പി നേതാവ് അഖിലേഷ് തുറന്നടിച്ചു.കോര്‍പറേറ്റുകള്‍ക്കെതിരെ പോരാടുന്ന എല്ലാവരും കര്‍ഷക സമരത്തെ പിന്തുണയ്ക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ ഭൂട്ടാസിങ് ബുര്‍ജ്ഗില്‍, ഹര്‍മീത് സിങ് കാദിയാന്‍ എന്നിവര്‍ പറഞ്ഞു. ഇതുവരെ പ്രതികരിക്കാതിരുന്ന ബിഎസ്പി നേതാവ് മായാവതി, ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി.

അതേസമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് സമരക്കാര്‍ മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.കോവിഡും കടുത്ത തണുപ്പും കണക്കിലെടുത്ത് കര്‍ഷകര്‍ ബുറാഡിയിലെ മൈതാനത്തേക്കു മാറണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.മാറിയാല്‍ അടുത്തദിവസം വിജ്ഞാന്‍ഭവനില്‍ ഉന്നതതല മന്ത്രിസംഘം ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല 32 കര്‍ഷക സംഘടനകള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഹൈവേ ഉപരോധിക്കുന്നതു ബുദ്ധിമുട്ടുകളുണ്ടാക്കും. ഈ പ്രശ്നങ്ങള്‍ മൂലം സമരക്കാര്‍ക്കായി ബുരാഡി മൈതാനം തയ്യാറാക്കിയിട്ടുണ്ട്. അവിടെ സമരക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധ സമരം തുടരാമെന്നും കത്തില്‍ പറയുന്നു.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതായും സെക്രട്ടറി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇതേ കാര്യം ആവശ്യപ്പെട്ട് ഭല്ല അയച്ച കത്തിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിയിരുന്നു.കൃഷിയുമായോ കര്‍ഷകരുമായോ ബന്ധപ്പെട്ടതല്ല ആഭ്യന്തരമന്ത്രാലയമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ സിങ് പറഞ്ഞു.ഇനിയുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരപ്പെടുത്തിയ മന്ത്രിതലസമിതിയോ കാബിനറ്റ് കമ്മിറ്റിയോ വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നെങ്കില്‍ ഉപാധികള്‍ ഉപേക്ഷിക്കണം. പ്രശ്‌നപരിഹാരത്തിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടാക്കി നേരായ ചര്‍ച്ചയ്ക്കു വഴിയൊരുക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.ഡിസംബര്‍ മൂന്നിന് വിശദമായ ചര്‍ച്ചയ്ക്ക് കര്‍ഷക സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനു മുന്‍പുതന്നെ ചര്‍ച്ച വേണമെന്ന് ചില സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കര്‍ഷകരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ ആവര്‍ത്തിച്ചിരുന്നു. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വാതിലുകളും അവസരങ്ങളും തുറന്നു നല്‍കും. പുതിയ അവകാശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category