
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അട്ടിമറിയെ കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടു അഭിഭാഷക സംഘടന രംഗത്തെത്തി. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്ററുകള്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്നും സംഘടന പരാതിപ്പെട്ടു. നേരായ രീതിയിലുള്ള തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷ അഭിഭാഷക സംഘടന തയാറാക്കിയ പത്രക്കുറിപ്പ് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നു പിന്‍വലിക്കുകയും പിന്നീട് സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയില്‍ മാത്രം പങ്കുവെക്കുകയുമായിരുന്നു.
സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയാണ് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് (ഐഎഎല്‍). സംസ്ഥാന പ്രസിഡന്റും കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കെ.പി.ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി സി.ബി.സ്വാമിനാഥന് എന്നിവരുടെ പേരില്‍ തയാറാക്കിയ പത്രക്കുറിപ്പാണ് മാധ്യമങ്ങള്‍ക്കു നല്‍കാതിരുന്നത്.
ദുബയ് കേന്ദ്രീകരിച്ചാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ഭരണ പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്റ്റുകള്‍ ശ്രമിച്ചു. പ്രതിയായ നടന്, എംഎല്‍എ, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോണ്‍വിളികള്‍ പരിശോധിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐ.എ.എല്‍ വിമര്‍ശിക്കുന്നു.
ഇതിനെ സംഘടനയില്‍ അംഗങ്ങളായ പ്രോസിക്യൂട്ടര്‍മാര്‍ എതിര്‍ത്തു.സംഘടന ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങള്‍ ഇവയാണ്. പ്രതിയായ നടന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷന് സാക്ഷികളായി ഉള്‍പ്പെടുത്തി കൂറുമാറാന്‍ അവസരം നല്കി. കോടതിയില്‍ നിന്നു നീതി ലഭിക്കില്ലെന്നു പ്രോസിക്യൂഷനു തോന്നിയിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ഇക്കാര്യം മേല്‍കോടതിയെ അറിയിക്കേണ്ടതായിരുന്നു. പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ചു കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടത്.
ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോടു ചോദിക്കേണ്ടതായ ചോദ്യങ്ങള്‍ക്കു നിയമം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ അത്തരം ചോദ്യങ്ങള്‍ കോടതി അനുവദിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും ഇദ്ദേഹത്തെ അടിക്കടി വിദേശത്തു പോകാന്‍ അനുവദിച്ചതും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. ക്രിമിനല്‍ കേസുകള്‍ വിജയകരമായി നടത്തി കഴിവു തെളിയിച്ച പ്രോസിക്യൂഷന് ടീമിനെയാണ് ഈ കേസിലേക്കു നിയോഗിക്കേണ്ടിയിരുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam