
കൊച്ചി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ കസ്റ്റംസ് ഇന്നലെ മുദ്രവച്ച കവറില്‍ നല്കിയ സ്വപ്നയുടെ മൊഴിയിലെ വിശദാംശങ്ങളില്‍ സി.എം. രവീന്ദ്രന് ഉള്‍പ്പെടെ മൂന്ന് ഉന്നതരുടെ പേരുകളുണ്ടെന്നു സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്രനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി.
രവീന്ദ്രന്റെ വീടും പരിസരവും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് നിര്‍ണായകവിവരങ്ങള്‍ കോടതിക്കു കസ്റ്റംസ് കൈമാറിയത്. ഇത് മനസ്സിലാക്കിയാണ് രവീന്ദ്രനെതിരെ അന്വേഷണ ഏജന്‍സികള്‍ എല്ലാം നിലപാട് മറുക്കുന്നത്. കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രമുഖന് കൂടി കുടുങ്ങുമെന്നാണ് ഉറപ്പാകുന്നത്. സ്വപ്നയുടെ മൊഴികളിലുള്ള മറ്റ് രണ്ടു പേരുടെ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരാണ് ഇവരെന്നാണ് സൂചന.
ശിവശങ്കറിനു പുറമേ ചില ഉന്നതരും തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിയെ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. മൊഴിയില്‍ പറയുന്ന മൂന്ന് ഉന്നതര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തിയതായാണ് സൂചന.
സ്വര്‍ണക്കടത്തിനു പുറമേ വിദേശത്തേക്കു ഡോളര്‍ കടത്തിയതിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കാളിത്തമുണ്ടെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റില്‍ 1.90 കോടി രൂപയുടെ ഡോളര്‍ ഒമാനിലേക്കു കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്റെ അപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയെ ശിവശങ്കറിനെ അഭിഭാഷകന് എതിര്‍ത്തതോടെയാണു കേസ് ഇന്നത്തേക്കു മാറ്റിയത്. അതിനിടെ, ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. ശിവശങ്കറിനുവേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയും ഇ.ഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവും എത്തും.
സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിദേശപൗരന്മാര്‍ക്കും ഡോളര്‍ കടത്തില്‍ ഒന്നിലധികം ഉന്നതര്‍ക്കുമുള്ള പങ്കാളിത്തം വെളിപ്പെടുത്തുന്ന സ്വപ്ന സുരേഷിന്റെ മൊഴികളാണ് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ചത്. സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണു കാണുന്നതെന്നു കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റിനു പുറത്തുള്ള കൂടുതല്‍ വിദേശികള്‍ പങ്കാളികളാണെന്ന വെളിപ്പെടുത്തല്‍ അതീവഗൗരവ സ്വഭാവമുള്ളതാണ്. ഡോളര്‍ കടത്ത് അന്വേഷണം എം.ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.
സ്വപ്നയുടെ മൊഴികളില്‍ പരാമര്‍ശിക്കുന്ന ഉന്നതരുടെയും വിദേശികളുടെയും പേരുകള്‍ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ഈ പേരുകള്‍ ഒഴിവാക്കിയാണു കോടതിയുടെ ഉത്തരവു പുറത്തുവന്നത്. നവംബര്‍ 27 നു സ്വപ്ന കസ്റ്റംസിനോടു നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി 3 ദിവസം കൂടി എറണാകുളം അഡീ. സി.ജെ.എം കോടതി അനുവദിച്ചു. മൊഴി വിലയിരുത്തിയ ശേഷം എന്‍ഐഎയും സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നവംബര്‍ 28, 29 തീയതികളില്‍ രേഖപ്പെടുത്തിയ കൂട്ടുപ്രതി പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും സ്വപ്നയുടെ മൊഴി സാധൂകരിക്കുന്നവയാണ്. ഇതും മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറിയിട്ടുണ്ട്.
5 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിട്ടും സ്വപ്നയുടെ 27 ലെ മൊഴികളെ കുറിച്ചു ചോദിച്ചില്ലെന്നാണു ശിവശങ്കറിന്റെ വാദം. അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നത് ഐ പാഡിലുപയോഗിക്കുന്ന സിം കാര്‍ഡാണെന്നും ഇതുപയോഗിച്ചു ശിവശങ്കര്‍ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. അതിനിടെ കോടതിയോടു മാത്രമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നു സ്വപ്നയും സരിത്തും അറിയിച്ചു. എപ്പോഴും ചുറ്റും പൊലീസുകാരുള്ളതിനാല്‍ പലകാര്യങ്ങളും തുറന്നുപറയാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും പ്രതികള്‍ ബോധിപ്പിച്ചു. പറയാനുള്ളതു മുഴുവന്‍ എഴുതി അഭിഭാഷകന് വഴി കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഇതിനായി അഭിഭാഷകനെ കാണാന്‍ ഇരുവര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചു. സ്വപ്ന സുരേഷുമായി സംസാരിക്കണമെന്ന അഭിഭാഷകന് ജോ പോളിന്റെ അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അനുവദിച്ചു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച ഉച്ചയ്ക്കു 2.30 നു പ്രതിക്ക് അഭിഭാഷകനുമായി വീണ്ടും സംസാരിക്കാം. ഇങ്ങനെ തയ്യാറാക്കുന്ന കത്തും കേസില്‍ അതിനിര്‍ണ്ണായകമാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam