
ചില്ലറ വില്പന രംഗത്തെ ഭീമന്മാരായ അക്കാര്ഡിയയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നൂറു കണക്കിന് ഷോപ്പുകളും 13,000 തൊഴിലുകളും പ്രതിസന്ധിയിലാകുമ്പോള്‍, ബ്രിട്ടനില്‍ കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച കോര്പ്പറേറ്റ്സ്ഥാപനമായി മാറുകയാണ് സര് ഫിലിപ്പ് ജോര്‍ജ്ജിന്റെ ആര്‍ക്കാഡിയ. വിവാദനായകനായ ഈ 68 കാരന് 2002 ലാണ് 850 മില്ല്യണ്‍ പൗണ്ടിന് ആര്‍ക്കാഡിയ സ്വന്തമാക്കിയത്. പ്രതിസന്ധികള്‍ക്കിടയിലും മൊണാക്കോയില്‍ നങ്കൂരമിട്ടിരിക്കുന്ന 100 മില്ല്യണ്‍ പൗണ്ടിന്റെ ആഡംബര നൗകയില്‍ ജീവിതം ആസ്വദിക്കുകയാണ് സര് ഫിലിപ്പ് ജോര്‍ജ്ജ്.
കോവിഡ് പ്രതിസന്ധിയാണ് ഈ തകര്‍ച്ചക്ക് കാരണമായി കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ചൂണ്ടിക്കാട്ടുന്നതെങ്കിലും കൂടുതല്‍ കുറഞ്ഞവിലയ്ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന പ്രൈമാര്‍ക്ക്, ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖരായ അസോസ്, ബൂഹൂ എന്നിവരുമായുള്ള മത്സരത്തില്‍ പിടിച്ചുനില്ക്കാന് കഴിയാത്തതാണ് യഥാര്‍ത്ഥ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ തുക നിക്ഷേപിക്കാതെ ആഡംബരങ്ങളില്‍ രമിച്ച സര് ഫിലിപ്പിനെതിരെയും ചിലര്‍ വിരല്‍ ചൂണ്ടുന്നുണ്ട്.
കോവിഡ് പ്രതിസന്ധിമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന നിരവധി സ്ഥാപനങ്ങളില്‍ അവസാനത്തേതാണ് ആര്‍ക്കഡിയ. എതിരാളികളായ ഡെബെന്‍ഹാംസ്, ഏഡിന്‍ബര്‍ഗ് വൂളന്‍ മില്‍ ഗ്രൂപ്പ്, ഒയാസിസ് വെയര്‍ഹൗസ് തുടങ്ങിയവയെല്ലാം മാര്‍ച്ച് മുതല്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ 444 കടകളും വിദേശരാജ്യങ്ങളില്‍ 22 കടകളും നടത്തുന്ന ഈ സ്ഥാപനങ്ങളില്‍ നിലവില്‍ 9,294 ജീവനക്കാര്‍ ഫര്ലോയിലാണ്. ഇതുവരെ ആരെയും പിരിച്ചു വിട്ടിട്ടില്ല.
ആര്‍ക്കാഡിയ തകരുന്നത് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ശൃംഖലയായ ഡെബന്ഹാംസിനേയും പ്രതികൂലമായി ബാധിച്ചേക്കാം. 12,000 ജീവനക്കാരുള്ള ഡെബന്ഹാമിന്റെ ഏറ്റവും വലിയ കണ്സഷന് ഹോള്‍ഡര്‍മാരില്‍ ഒരാളാണ് ആര്‍ക്കാഡിയ. അതായത്, ആര്ക്കാഡിയയുടെ തകര്‍ച്ച് ഡെബന്ഹാമിനേയും തകര്‍ത്തേക്കാം എന്നര്‍ത്ഥം. ബ്രാന്‍ഡ് വില്പനയുള്പ്പടെ എല്ലാ മാര്‍ഗ്ഗങ്ങളും പരിഗണിക്കുന്നു എന്നാണ് അഡ്മിനിസ്ട്രര്മാര് പറയുന്നത്. ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യത്തില്‍ എടുത്ത എല്ലാ ഓര്‍ഡറുകളിലും ആര്‍ക്കാഡിയ സപ്ലൈ പൂര്‍ത്തിയാക്കുമെന്നും ഇപ്പോള്‍ തുറന്നിരിക്കുന്ന എല്ലാ വില്പന ചനലുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ആര്‍ക്കാഡിയ ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ചില്ലറവില്പന രംഗത്തെ തൊഴിലാളി സംഘടനയായ ഉസ്ഡാ, ആര്ക്കാഡിയയുടെ അഡ്മിനിസ്ട്രേറ്റര്‍മാരുമായി ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര് ഫിലിപ്പ് ജോര്‍ജ്ജിന്റെ റീടെയ്ല്‍ സാമ്രാജ്യം ഒരു ഓര്‍മ്മയാകുമ്പോഴും തൊഴില്‍ നഷ്ടത്തിന്റെ തീവ്രത കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് തൊഴിലാളി യൂണിയന്. സ്ഥിതിഗതികള്‍ സസൂക്ഷം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയും പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മൈക്ക് ആഷ്ലേയുടെ ഫ്രേസേഴ്സ് ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 50 മില്ല്യണ്‍ പൗണ്ടിന്റെ വായ്പ കഴിഞ്ഞ തിങ്കളാഴ്ച്ച ആര്‍ക്കാഡിയ നിരാകരിച്ചിരുന്നു. ഇത് നിരസിക്കുവാന്‍ ഒരു കാരണവും പറഞ്ഞില്ലെന്നാണ് പിന്നീട് ഫ്രേസേഴ്സ് ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ ബോദ്ധ്യപ്പെടുത്തിയത്. മാത്രമല്ല, ഈ വായ്പ നിരാകരിക്കുന്നതിനു മുന്‍പായി ഫ്രേസേഴ്സ് ഗ്രൂപ്പുമായി ആര്‍ക്കാഡിയ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിരുന്നുമില്ല. ഇതിനിടയില്‍ കമ്പനിയുടെ പെന്ഷന് ഫണ്ടില്‍ 350 മില്ല്യണ്‍ പൗണ്ടിന്റെ കുറവുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് സര് കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പടെയുള്ളവര്‍ സര് ഫിലിപ്പിനെ വിളിച്ച്, തൊഴിലാളികളുടെ പെന്ഷന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലാത്തത്ര വലിയ പ്രതിസന്ധിയിലൂടെയാണ് ആര്‍ക്കാഡിയ കടന്നുപോകുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം നിലവിലുള്ള മാനേജുമെന്റുമായും എല്ലാ ഓഹരിയുടമകളുമായും ഈ പ്രതിസന്ധി മറികടക്കുവാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഡെലോയ്റ്റിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ വെളിപ്പെടുത്തി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam