1 GBP = 99.40INR                       

BREAKING NEWS

ക്രിസ്തുമസ്സ് കരോള്‍ പാടാന്‍ പറ്റുമോ? തിരുപ്പിറവി കുര്‍ബാനയും നേറ്റിവിറ്റി ഷോയും നടത്താന്‍ നിയന്ത്രണമുണ്ടോ? ഗതാഗത തടസ്സമുണ്ടാകുമോ? ആഘോഷങ്ങള്‍ക്ക് ഒരുങ്ങും മുമ്പ് അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

ക്രിസ്ത്മസ്സ് അടുത്തെത്തിയതോടെ ആഘോഷങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും, ഒത്തുചേരലുകള്‍ക്കും തയ്യാറെടുക്കുന്ന ബ്രിട്ടീഷുകാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അനവധിയാണ്. മൂന്ന് വ്യത്യസ്ത കുടുംബങ്ങള്‍ ഒത്തുചേരുന്നതിനായി ബബിളുകള്‍ രൂപീകരിക്കപ്പെടുമ്പോള്‍ റോഡുകളില്‍ ഗതാഗത തടസ്സമുണ്ടാകുമോ അല്ലെങ്കില്‍ ട്രെയിനുകളില്‍ തിരക്കുണ്ടാകുമോ എന്നു തുടങ്ങി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഡിസംബര്‍ 23 മുതല്‍ 27 വരെ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളുടെ ഭാഗമായി യാതാ നിരോധനം നീക്കുമ്പോള്‍ രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാന്‍ നിരവധി പേര്‍ തയ്യാറെടുക്കുന്നുണ്ട്. എവിടേയ്ക്കാണ് യാത്രയെന്ന കാര്യം മിക്കവാറുംപേര്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ റോഡുകളിലും ട്രെയിനുകളിലും തിരക്ക് വര്‍ദ്ധിക്കും എന്നതില്‍ സംശയമൊന്നുമില്ല. അമിതമായ തിരക്കിനൊപ്പം നീണ്ട ക്യുവും പ്രതീക്ഷിക്കാം.

ക്രിസ്ത്മസ്സ് കാലത്തെ തിരക്ക് ഉള്‍ക്കൊള്ളുവാന്‍ റെയില്‍, റോഡ് വ്യോമഗതാത മേഖലകള്‍ തയ്യാറാണോ എന്ന് പരിശോധിക്കുവാനുള്ള നടപടികള്‍ ഗതാഗത വകുപ്പ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതേസമയം, സാന്റാസ് ഗ്രോട്ടോസ്, കരോള്‍ ഗാനങ്ങള്‍, നേറ്റിവിറ്റി പ്ലേകള്‍ എന്നിവയെ സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

കരോള്‍ ഗായകരെ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ടോ?
വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കരോള്‍ ഈ വര്‍ഷവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കരോള്‍ സംഘത്തില്‍ ആറുപേരില്‍ കൂടുതല്‍ ഉണ്ടാകരുത്. മാത്രമല്ല, അവര്‍ സന്ദര്‍ശിക്കുന്ന വീടുകളില്‍ നിന്നും രണ്ട് മീറ്റര്‍ അകലത്തില്‍ മാത്രമേ നില്‍ക്കുവാന്‍ പാടുള്ളു. കരോള്‍ സംഘത്തിലെ അംഗങ്ങളും സാമൂഹിക അകലം പാലിക്കണം.
പള്ളികളില്‍ കരോള്‍ ഗാനങ്ങള്‍ അനുവദനീയമാണോ?
നിങ്ങള്‍ പള്ളിയിലെ കോയര്‍ ഗ്രൂപ്പ് അംഗമല്ലെങ്കില്‍ കരോള്‍ ഗാനം പാടുവാനുള്ള അനുമതി ലഭിക്കില്ല. കോയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ പാടുമ്പോള്‍ തന്നെ പള്ളികള്‍ക്ക് അകത്ത് സന്ദര്‍ശകരെ അനുവദിക്കില്ല. വിവിധ ടയര്‍ മേഖലകളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി കരോള്‍ ഗാനങ്ങള്‍ പാടാം. എന്നാല്‍ അതില്‍ ആളുകള്‍ കൂടി ഒപ്പം പാടുന്നതും ആര്‍ത്തുവിളിക്കുന്നതും അനുവദിക്കില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ വൈറസ് ബാധയ്ക്ക് കാരണമാകും എന്നതിനാലാണത്.
പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പുനരാരംഭിക്കുമോ?
ബുധനാഴ്ച്ച മുതല്‍ എല്ലാ പള്ളികളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പുനരാരംഭിക്കും. നിലവിലുള്ള ലോക്ക്ഡൗണില്‍ സ്വകാര്യ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളു.
സ്‌കൂള്‍ നേറ്റിവിറ്റി പ്ലാനുകള്‍ നടക്കുമോ ?
നിലവിലുള്ള സ്‌കൂള്‍ ബബിളുകള്‍ക്കകത്ത് ചില നിയന്ത്രണങ്ങളോടെ നേറ്റിവിറ്റി പ്ലേകള്‍ നടത്താന്‍ അനുവാദമുണ്ട്. ഏന്നാല്‍, ടയര്‍ 1, ടയര്‍ 2 മേഖലകളില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളു. ടയര്‍ 3 മേഖലകളില്‍ ലൈവ് സ്ട്രീമിംഗ് ഉപയോഗിക്കുവാനോ റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ഉപയോഗിക്കുവാനോ ആണ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
നിങ്ങളുടെ കുട്ടിയെ സാന്റാസ് ഗ്രോട്ടോയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമോ?
എല്ലാ ടയര്‍ മേഖലകളിലും സാന്റാസ് ഗ്രോട്ടോസ് തുറക്കുവാനുള്ള അനുവാദമുണ്ട്. എന്നാല്‍, അവ തുറക്കുന്നത് കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടായിരിക്കണം. ക്രിസ്ത്മസ്സ് വിപണിയില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരവരുടെ സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി ചെയ്യേണ്ടതുണ്ട്. മാത്രമല്ല ഇന്‍ഡോര്‍ ഷോപ്പുകള്‍ക്കും ഔട്ട്ഡോര്‍ ഷോപ്പുകള്‍ക്കും ഉള്ള നിയന്ത്രണങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും.
യാത്രാ നിയന്ത്രണങ്ങള്‍
വന്‍തിരക്ക് പ്രതീക്ഷിക്കാമെങ്കിലും നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മുന്‍കൂറായി നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അതുപോലെ നാഷണല്‍ എക്സ്പ്രസ്സ് കോച്ചുകളും മെഗബസ്സ് കോച്ചുകളും ക്രിസ്ത്മസ്സ് ദിനത്തിലും സേവനം ലഭ്യമാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category