
ദീര്‍ഘകാലമായി രോഗത്തോട് പൊരുതിയ ശേഷം ഈ ലോകത്തോട് വിട പറഞ്ഞ മാഞ്ചസ്റ്ററിലെ ഇസബെലിന് ശനിയാഴ്ച്ച യുകെ മലയാളി സമൂഹം വിട ചൊല്ലും. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ കല്ലടാന്തി കുടുംബാംഗം ഷാജിയുടെയും പ്രിനിയുടെയും അഞ്ചു മക്കളില്‍ നാലാമത്തെ കുട്ടിയായ ഇസബെലിന്റെ സംസ്കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശനിയാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് ചര്‍ച്ചിലാണ് സംസ്കാര ശ്രുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നത്. 12ന് സംസ്കാര ശ്രുശ്രൂഷകള്‍ ആരംഭിക്കും. പള്ളിയിലെ ശുശ്രൂഷയെ തുടര്‍ന്ന് അന്തിമ ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 2.00 ന് ചെഡല് സെമിത്തേരി ആണ് നടത്തുക. കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം പങ്കെടുക്കാന്‍ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു, അതിനാല്‍ അടിയന്തിര കുടുംബാംഗങ്ങള്‍ക്കായി മാത്രമേ ശവസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിയൂ.
എന്നിരുന്നാലും, സേവനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത എല്ലാവര്‍ക്കുമായി തത്സമയ സ്ട്രീമിംഗ് സംഘടിപ്പിക്കും
കൂടാതെ ഫ്യൂണറല്‍ ഡയറക്ടേഷ് ചാപ്പലില്‍ നാലിന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 വരെ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. പൊതുദര്ശനത്തില് പങ്കെടുക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങളോടെ ആയിരിക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും ഒപ്പം ഒരു സമയം ചാപ്പലിനുള്ളില്‍ രണ്ട് പേര്‍ക്ക് മാത്രം സന്ദര്‍ശനം അനുവദിച്ചുമായിരിക്കും പൊതുദര്‍ശനം ഒരുക്കുക.
മാഞ്ചസ്റ്ററിലെ ഹില്ടഗ്രീനില് താമസിച്ചിരുന്ന ഇസബെലിന്റെ സഹോദരങ്ങള്‍ വിദ്യാര്‍ത്ഥികളായ റയാന്, റൂബന്‍, റിയോണ്‍, ജോണ്‍ പോള്‍ എന്നിവരാണ്.
സംസ്കാര ശ്രുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം: St Elizabeth’s Church, Manchester M22 5JF
സംസ്കാരം നടക്കുന്നത്: Cheadle Cemetery-SK8 2PX.
പൊതുദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത് Funeral Directers chape between 10:30am and 5:00 pm in Greystones, 305 Manchester Road, Altrincham , WA14 5PH.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam