
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാള്‍ കൂടുതല്‍ ചെലവില്‍ പിഡബ്ല്യുസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത് രസകരമായ കാര്യങ്ങള്‍ക്ക്. സ്വപ്നാ സുരേഷിന്റെ ജോലി എന്തായിരുന്നുവെന്ന ചോദ്യത്തിന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) സര്‍ക്കാരിനു നല്കിയ മറുപടി അതീവ രസകരമാണ്.
കോവളത്തു ജനുവരിയില്‍ നടന്ന സ്പേസ് കോണ്‍ക്ലേവിന്റെ സംഘാടനമായിരുന്നു പ്രധാന ചുമതല. ചടങ്ങു നടത്താനുള്ള ഹോട്ടല്‍ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സര്‍വീസ് ഏകോപിപ്പിക്കല്‍, എയര്‍ ടിക്കറ്റ് ബുക്കിങ്, അതിഥികള്‍ക്കു സമ്മാനപ്പൊതികള്‍, ഷാള്‍, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക...-ഇതായിരുന്നു സേവനങ്ങള്‍. ഇതിന് വേണ്ടിയാണ് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ പൊടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രൈസ് വാട്ടര്‍ കൂപ്പറിനെതിരായ നടപടിയും.
മറ്റു ദിവസങ്ങളില്‍ ദൈനംദിന ജോലികളില്‍ സ്പേസ് പാര്‍ക്കിന്റെ സ്പെഷല്‍ ഓഫിസറെ സഹായിച്ചതായും കെഎസ്ഐടിഐഎല്‍ പറയുന്നു.സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനു വേണ്ടി കെഎസ്ഐടിഐഎല്‍ പിഡബ്ല്യുസിക്ക് നല്‍കിയിരുന്നത് ജിഎസ്ടി ഉള്‍പ്പടെ 3.18 ലക്ഷമാണ്. സ്പേസ് പാര്‍ക്കില്‍ സ്വപ്നയുടെ സേവനത്തിനും മാര്‍ക്കറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതിനും നല്‍കിയത് 26.29 ലക്ഷം രൂപയും. പല വിധ കമ്പനികള്‍ക്ക് കമ്മീഷന് പോലും കിട്ടി.
സര്‍ക്കാര്‍ നല്കുന്ന 3.18 ലക്ഷത്തില്‍ 48,000 രൂപ ജിഎസ്ടിയാണ്. ബാക്കി 2.7 ലക്ഷത്തില്‍ 1.44 ലക്ഷമാണ് ഇടനില ഏജന്‍സിയായ വിഷന്‍ ടെക്നോളജിക്കു പിഡബ്ല്യുസി നല്‍കിയിരുന്നത്. അതില്‍ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കി 34,000 രൂപ വിഷന്‍ ടെക്നോളജിയുടെ കമ്മിഷനും. അങ്ങനെ പിഡബ്ല്യുസിക്കും വിഷന്‍ ടെക്നോളജിക്കും വെറുതെ പണം കിട്ടി.
സെപ്റ്റംബറിലെ കണക്കനുസരിച്ച് കെഫോണ്‍ പദ്ധതിയില്‍ 2 വര്‍ഷത്തേക്കു പിഡബ്ല്യുസി നിയമിച്ച 6 കണ്സല്റ്റന്റുമാര്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 3.32 കോടി രൂപ. പ്രോജക്ട് മാനേജര്‍ക്കു മാത്രം മാസം 3.34 ലക്ഷമാണ് നല്‍കിയിരുന്നത്. മറ്റു 2 പേര്‍ക്ക് 3.02 ലക്ഷവും 3 പേര്‍ക്ക് 2.7 ലക്ഷവുമാണ് പ്രതിഫലം. അങ്ങനെ കണ്‍സള്‍ട്ടന്‍സിക്ക് വാരിക്കോരി കൊടുക്കുകയായിരുന്നു സര്‍ക്കാര്‍.
സ്വപ്നയെ നിയമിച്ച പിഡബ്ലുസിയെ പുറത്താക്കണമെന്നു ജൂലൈ 16 ന് ചീഫ് സെക്രട്ടറിതല സമിതി ശുപാര്‍ശ നല്‍കിയെങ്കിലും തീരുമാനമെടുക്കാന്‍ കെഫോണിലെ അവരുടെ കണ്‍സല്‍റ്റന്‍സി കരാര്‍ തീരുന്ന നവംബര്‍ 30 വരെ സര്‍ക്കാര്‍ കാത്തു എന്നതാണ് വസ്തുത. ഐടി വകുപ്പില്‍ നിന്ന് പിഡബ്ല്യുസിയെ വിലക്കി ഉത്തരവിറക്കിയതാകട്ടെ കരാര്‍ തീരുന്നതിനു 3 ദിവസം മുന്‍പും. പിഡബ്ല്യുസിയെ പുറത്താക്കാമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം. കൗളും ധന അഡീഷനല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും ഫയലില്‍ എഴുതിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല.
മറ്റു പ്രധാന പദ്ധതികളൊന്നും നിലവില്‍ ഐടി വകുപ്പില്‍ പിഡബ്ല്യുസിക്ക് ഇല്ലെന്നതിനാല്‍ വിലക്കു കാര്യമായി ബാധിക്കാനിടയില്ല. വിവാദമായ സ്പ്രിന്‍ക്ലര്‍ കരാറിലും കാലാവധി പൂര്‍ത്തിയാകുന്നതു വരെ സര്‍ക്കാര്‍ കാത്തിരുന്നു. ഒടുവില്‍ കരാര്‍ പുതുക്കി നല്‍കില്ലെന്നു പറഞ്ഞാണ് ഒഴിവാക്കിയത്.
സ്വപ്നയുടെ സേവനത്തിനായി നല്കിയ 19.06 ലക്ഷം രൂപ പിഡബ്ല്യുസിയില്‍ നിന്നു തിരിച്ചു പിടിക്കാന്‍ കെഎസ്ഐടിഐഎല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഓഗസ്റ്റ് 10നു തീരുമാനമെടുത്തെങ്കിലും 4 മാസമാകാറായിട്ടും ഒരനക്കവുമില്ല. വ്യാജ രേഖ നല്‍കിയാണ് സ്വപ്ന ജോലി നേടിയത്. ഈ സാഹചര്യത്തിലായിരുന്നു ഈ നീക്കം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam