1 GBP =99.10INR                       

BREAKING NEWS

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20കാരനെ തേടി 16കാരി എത്തിയത് നേപ്പാളില്‍ നിന്നും; അതിര്‍ത്തി കടന്ന് കൗമാരക്കാരി എത്തിയത് രണ്ട് വര്‍ഷത്തെ പ്രേമ സാഫല്യത്തിന്: പെണ്‍കുട്ടിയെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കൈമാറി അധികൃതര്‍

Britishmalayali
kz´wteJI³

ഭോപ്പാല്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20 കാാരനെ തേടി കാമുകി എത്തിയത് നേപ്പാളില്‍ നിന്നും. 16കാരിയായ നേപ്പാളി പെണ്‍കുട്ടിയാണ് തന്റെ കാമുകനെ തേടി മധ്യപ്രദേശിലെത്തിയത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒറ്റയ്ക്ക് എത്തിയത്. എന്നാല്‍ പെണ്‍കുട്ടി എങ്ങനെയാണ് തനിച്ച് ഇത്രയും ദൂരം പിന്നിട്ട് മധ്യപ്രദേശിലെത്തിയത് എന്ന് വ്യക്തമല്ല.

വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. കാഠ്മണ്ഡുവില്‍ താമസിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി മധ്യപ്രദേശിലുള്ള യുവാവുമായി പരിചയത്തിലാണ്. ഒടുവിലാണ് യുവാവിനെ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. വിമാനത്തിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് ബസുകളില്‍ കയറി പല നഗരങ്ങളും ചുറ്റിയാണ് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്.

മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category