1 GBP =99.20INR                       

BREAKING NEWS

ശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തില്‍ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗം

Britishmalayali
kz´wteJI³

സിംഗപ്പൂര്‍: വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതവുമായി രതീരത്തില്‍ കോവിഡ് വൈറസിനെതിരെയുള്ള ആന്റിബോഡിയുമായി കുഞ്ഞിന്റെ പിറവി. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്.

മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ച സെലിന്‍ നിഗ്-ചാന്‍ ഈ മാസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നില്ല, എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവം അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോയെന്ന പഠനങ്ങള്‍ക്ക് വഴിത്തിരിവാകും.

കോവിഡ് ബാധിച്ച യുവതി രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവക സാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്സില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്.

അമ്മയില്‍ നിന്ന് ഭ്രൂണാവസ്ഥയിലോ ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തതോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നുണ്ട്. അതേസമയം ഗര്‍ഭകാലത്ത് തന്നില്‍ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകര്‍ന്നതാകാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം എന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category