1 GBP =99.20INR                       

BREAKING NEWS

അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക; നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്; ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി; കര്‍ഷകരുടെ പ്രതിഷേധത്തിനോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യന്‍ ഭരണാധികാരികളെ അറിയിക്കുമെന്നും ജസ്റ്റിന്‍ ട്രൂഡോ

Britishmalayali
kz´wteJI³

ഒട്ടാവ: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ. കര്‍ഷക പ്രതിഷേധത്തിനോട് ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യന്‍ ഭരണാധികാരികളെ അറിയിക്കുമെന്നും അ?ദ്ദേഹം വ്യക്തമാക്കി. ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസം?ഗത്തിനിടെ ആയിരുന്നു ട്രൂഡോ ഇന്ത്യയിലെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനയ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയത്.

'കൃഷിക്കാരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിത്', ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ''നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.,'' പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തി. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്.പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എംപി കമാല്‍ ഖേര പ്രതികരിച്ചിരുന്നു. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതന്‍ സിങ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ''സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്'', എന്നാണ് സര്‍റെ ന്യൂട്ടന്‍ എംപി സുഖ് ധാലിവാള്‍ പ്രതികരിച്ചത്.

ആറാം ദിവസവും കര്‍ഷക സമരം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഏകോപന സമിതിയിലെ അം?ഗങ്ങളെ പങ്കെടുപ്പിച്ചാല്‍ ചര്‍ച്ചയാകാം എന്നാണ് സംയുക്ത സമരസമിതിയുടെ നിലപാട്. അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ നിന്നും 32 കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ചര്‍ച്ച ബഹിഷ്‌ക്കരിക്കുമെന്ന് പഞ്ചാബ് കിസാന്‍ സമിതി അറിയിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്.

അഞ്ഞൂറില്‍ അധികം സംഘടനകളെ പ്രതിനിധീകരിക്കുന്നതാണ് ഏകോപന സമിതി. അതേസമയം, ഒരുവിഭാഗം കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് പോകാന്‍ തയ്യാറാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 500 കര്‍ഷക സംഘടകനകളെയും ചര്‍ച്ചക്ക് വിളിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ഇത് അപ്രായോ?ഗികമാണെന്ന തിരിച്ചറിവാണ് കര്‍ഷക സമരസമിതിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍.

അതിശൈത്യവും കോവിഡും പടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ചര്‍ച്ച ചൊവ്വാഴ്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എല്ലാ സംഘടനകളെയും ചര്‍ച്ചക്ക് ക്ഷണിക്കാതെ കേന്ദ്രസര്‍ക്കാറുമായി സംസാരിക്കാനില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സുഖ്വീന്ദര്‍ എസ്. സബാരന്‍ പറഞ്ഞു.

ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിന് വഴങ്ങാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ ഒത്തുകൂടിയുള്ള സമരം കോവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡിനെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും കോവിഡിനേക്കാള്‍ വലിയ ഭീഷണിയാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ കര്‍ഷകരും സുരക്ഷ സേനയും ഏറ്റുമുട്ടിയതില്‍ കണ്ടാലറിയാവുന്ന കര്‍ഷകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അലിപുര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലേക്ക് ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗസ്സിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈയൊരു അവസ്ഥയിലാണ് എത്രയും പെട്ടെന്ന് തന്നെ കര്‍ഷകരുമായി അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.

ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചു. വിവിധ കോളജുകളില്‍നിന്നും സര്‍വകലാശാലയില്‍നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു. ദലിത് നേതാവും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് ഗസ്സിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ചൊവ്വാഴ്ച പിന്തുണയുമായെത്തും.

കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃിഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരാണ് യോഗം ചേര്‍ന്നത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് കേന്ദ്രമന്ത്രിമാര്‍ യോഗം ചേരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category