1 GBP =99.10INR                       

BREAKING NEWS

123 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റിന് അപ്പുറം കുടുതല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല; മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഒളിവില്‍; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണം; വിചാരണക്കായി കാസര്‍ഗോഡ് പ്രത്യേക കോടതി സ്ഥാപിക്കണം; 200 കോടിയുടെ ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപ തട്ടിപ്പിനിരയായവര്‍ പ്രത്യക്ഷ സമരത്തിന്

Britishmalayali
kz´wteJI³

കാസര്‍കോട്: 200 കോടിയുടെ ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപ തട്ടിപ്പിനിരയായവര്‍ പ്രത്യക്ഷ സമരത്തിന്. കേസിന്റെ വിചാരണക്കായി കാസര്‍ഗോഡ് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം. ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും എം ഡി ഉള്‍പ്പെടെ ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിലാണ് നിക്ഷേപകരുടെ പ്രതിഷേധം.

രാഷ്ട്രീയ സ്വാധീനവും സാമുദായിക സ്വാധീനവും ഉപയോഗിച്ച് നിക്ഷേപം സമാഹരിച്ച് കോടികള്‍ തട്ടിയ കേസില്‍ 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും എം എല്‍ എയുടെ അറസ്റ്റിന് അപ്പുറം കുടുതല്‍ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. പലവട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് നീതി അന്യമാകുമോ എന്ന ആശങ്കയാണ് നിക്ഷേപകര്‍ക്ക്.

കോടികളുടെ തട്ടിപ്പ് നടത്തിയ ആളുകളെ പൊലീസ് വിചാരിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അന്വേഷണ സംഘം അറസ്റ്റ് നടപടിയിലേക്ക് കടക്കുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ഫാഷന്‍ ഗോള്‍ഡ് എം ഡി ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും ജൂവലറിയുടെ എല്ലാ ഡയറക്ടര്‍മാരുടെയും സമ്പാദ്യങ്ങള്‍ കണ്ടു കെട്ടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നുണ്ട്.

സൂത്രധാരന്‍ പൂക്കോയ തങ്ങളെന്ന് നിക്ഷേപകര്‍

200 കോടിയുടെ ഫാഷന്‍ ഗോള്‍ഡ് ജൂവലറി തട്ടിപ്പുകേസില്‍ സൂത്രധാരന്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും ഫാഷന്‍ ഗോള്‍ഡ് ജൂവലറി എംഡിയുമായ ടി.കെ. പൂക്കോയ ആണെന്നാണ് ഇരകള്‍ പറയുന്നത്. എം സി ഖമുറുദ്ദീന്റെ അറസ്റ്റിനെ തുടര്‍ന്ന് മുങ്ങിയ തങ്ങളെപ്പറ്റി പിന്നീട് വിവരം ഒന്നുമില്ല. ഇയാള്‍ കണ്ണൂരിലോ മംഗലാപുരത്തോ ഒളിവിലാണ് എന്നാണ് അറിയുന്നത്.
ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി 2003 ലാണു ഫാഷന്‍ ഗോള്‍ഡ് ജൂവലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. 2019 നവംബറില്‍ 3 ശാഖകളും പൂട്ടിയതോടെയാണു നിക്ഷേപകര്‍ ആശങ്കയിലായത്. ഇതിനു മുന്‍പ്, 2019 ഒക്ടോബര്‍ 21നാണ് ഖമറുദ്ദീന്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയായി. ഇതോടെയാണ് കേസിന് രാഷ്ട്രീയ മാനം കൈവന്നത്.

തങ്ങള്‍ എന്ന പേരും മുസ്ലീലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എന്ന പേരും ഉപയോഗിച്ചാണ്
ഖമറുദ്ദീനെപ്പോലും പൂക്കോയ തങ്ങളാണ് ഈ ബിസിനസിലേക്ക് കൊണ്ടുവന്നതെന്നും തങ്ങളെ വിശ്വസിച്ചാണ് പണം മുടക്കിയതെന്നും പലരും വ്യക്തമാക്കിയിരുന്നു. മലബാറില്‍ ആവര്‍ത്തിക്കുന്ന ഹലാല്‍ ബിസിനസ് തട്ടിപ്പിന്റെ ഒടുവിലത്തേതാണ് ഇത്. മതപരമായ വിലക്കുകള്‍ ഉള്ളതുകൊണ്ട് മലബാറിലെ മുസ്ലീങ്ങളിലെ നല്ലൊരു ശതമാനവും നിക്ഷേപം ബാങ്കിലിട്ട് പലിശവാങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്ല. അതിന് പകരം ഒരു ബിസിനിസ് സംരഭത്തില്‍ നിക്ഷേപിക്കുകയും, അതിന്റെ ലാഭമായി പ്രതിമാസം ഒരു തുക കൊടുക്കുകയും ചെയ്താല്‍ മതവിധി പ്രകാരം അത് ഹലാലാണ്. പലരും ബാങ്കിന്റെയും സ്വകാര്യ പലിശക്കാരുടെയും അതേ രീതിയാണ് സ്വീകരിക്കുന്നതെങ്കിലും നിഷ്‌ക്കളങ്കരായ വിശ്വാസികളോട് അവര്‍ പറയുന്നത് ഇത് പലിശ രഹിതമായ പക്കാ ബിസിനസ് ആണെന്നാണ്. നിരവധി മൗലവിമാരും മത പ്രഭാഷകരും ഈ രീതിയില്‍ പ്രസംഗിച്ച് ഈ രീതിക്ക് വളം വെക്കുകയും ചെയ്യുന്നു.

മതമേലധ്യക്ഷന്മാരെയും രാഷ്ട്രീയക്കാരെയും കൂട്ടുപിടിച്ചാണ് സാധാരണ ഇത്തരം തട്ടിപ്പുകള്‍ നടക്കാറുള്ളത്. ഫാഷന്‍ ഗോള്‍ഡിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. കേസില്‍ ഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങള്‍ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നില്‍ കണ്ടും ഇവരുടെ വാക്കുകള്‍ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാര്‍ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് ഇരയായവരില്‍ മഹാഭൂരിഭാഗവും പ്രവാസികളും സാധാരണക്കാരായ വീട്ടമ്മമാരുമാണ്. എല്ലാവരും പണം നിക്ഷേപിച്ചതാകട്ടെ എംഎല്‍എയും പൂക്കോയ തങ്ങളുമാണ് കമ്പനിയുടെ നേതാക്കള്‍ എന്ന് വിശ്വസിച്ചാണ്. ഹലാലയ മാര്‍ഗ്ഗത്തിലൂടെയുള്ള വരുമാനമാണ് ലഭിക്കുന്നത് എന്ന് പറഞ്ഞാണ് മദ്രസ അദ്ധ്യാപകരായ നിക്ഷേപകരെ പോലും ഇവര്‍ വലവീശിപ്പിടിച്ചത്. വിവാഹമോചന സമയത്ത് ജീവനാംശം ലഭിച്ച തുകയും മകന്റെ മരണശേഷം ലഭിച്ച ഇന്‍ഷൂറന്‍സ് തുകയും നിക്ഷേപിച്ചവരുമുണ്ട്.

നീലേശ്വരം കരുവാച്ചേരി സ്വദേശിനി എന്‍പി നസീമ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ എന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ കമ്പനിയില്‍ നിക്ഷേപിച്ചത് 8 ലക്ഷം രൂപയാണ്. വിവാഹമോചന സമയത്ത് ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി കോടതി വാങ്ങി നല്‍കിയ തുകയാണ് ഇവര്‍ നിക്ഷേപം നടത്തിയത്. വര്‍ഷങ്ങളായി വാടക വീട്ടില്‍ രണ്ട് മക്കളുമായി ജീവിക്കുന്ന ഇവര്‍ ഒരു സ്ഥിരം വരുമാനമാകുമല്ലോ എന്ന് കരുതിയാണ് ഈ പണം നിക്ഷേപിച്ചത്. വരുമാനം നിലച്ചതോടെ മക്കളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. വാടക കുടിശ്ശികയായതിനാല്‍ വീടൊഴിഞ്ഞുകൊടുക്കാന്‍ കെട്ടിടം ഉടമ നിര്‍ബന്ധിക്കുന്നുണ്ട്. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ പലപ്പോഴും കൊണ്ടുവരുന്ന പലചരക്ക് സാധനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്രയം. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഖമറുദ്ദീന്‍ എംഎല്‍എയെയും പൂക്കോയ തങ്ങളെയും പല തവണ പണത്തിന് വേണ്ടി സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിനും മുന്നോട്ടുള്ള ജീവിതത്തിനും സഹായകമാകുമെന്ന് കരുതിയാണ് ആകെയുണ്ടായിരുന്ന പണം നിക്ഷേപം നടത്തിയത്. അത് നഷ്ടമായതോടെ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നുള്ള സംശയത്തിലാണ് പടന്ന വടക്കേപ്പുറത്ത് വാടക വീട്ടില്‍ താമസിക്കുന്ന എന്‍പി നസീമ.

2015ലാണ് കാഞ്ഞങ്ങാട് ഇട്ടമ്മലില്‍ ഫിറോസ്ഖാന്റെ മകന്‍ മുഹമ്മദ് ഫമീസ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. മകന്റെ മരണത്തിന് ശേഷം ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുകയുമാണ് ഫിറോസ്ഖാന്‍ എംസി ഖമറുദ്ദീന്റെ വാക്ക് വിശ്വസിച്ച് ഫാഷന്‍ഗോള്‍ഡ് ഇന്റര്‍ നാഷണില്‍ നിക്ഷേപിച്ചത്. മകന്റെ പേരില്‍ ലഭിച്ച പണം അന്യാധീനപ്പെട്ടു പോകരുതല്ലോ എന്ന് കരുതിയാണ് നിക്ഷേപിച്ചത്. മാത്രവുമല്ല വാര്‍ധക്യത്തില്‍ മകന്റെ പേരില്‍ ചെറിയ വരുമാനവും ലഭിക്കുമല്ലോ എന്ന് ഫിറോസ് ഖാന്‍ ആശിച്ചു. പൂക്കോയ തങ്ങളും എംസി ഖമറുദ്ദീനുമാണ് നിക്ഷേപത്തിനായി ഫിറോസ്ഖാനെ സമീപിച്ചിരുന്നത്. മകന്റെ പരില്‍ ഒരു മാസവരുമാനം നല്ലതല്ലേ എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് നിക്ഷേപം നടത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് ഫിറോസ്ഖാന്‍. ജോലിക്കിടയില്‍ സംഭവിച്ച വിഴ്ച കാരണം ഇപ്പോള്‍ നടുവേദനയുണ്ട്. അതു കൊണ്ട് തന്നെ പഴയപോലെ പണിയെടുക്കാന്‍ ഫിറോസ്ഖാന്റെ ആരോഗ്യം അനുവദിക്കുന്നില്ല. ഇതെല്ലാം മുന്നില്‍ കണ്ടാണ് മകന്റെ പേരില്‍ ലഭിച്ച പണം നിക്ഷേപിച്ചത്. മകന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ അവന്‍ തങ്ങള്‍ക്ക് ആശ്രയമാകുമായിരുന്നെന്നും ഫിറോസ് ഖാന്‍ കണ്ണീരോടെ പറയുന്നു. പണത്തിന് വേണ്ടി പല തവണ എംസി ഖമഖറുദ്ദീന്‍ എംഎല്‍എയെയും പൂക്കോയ തങ്ങളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഫിറോസ്ഖാന്‍ പറയുന്നു.

പൂക്കോയ തങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് പ്രവാസിയായ ജമാല്‍ എന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ 2008ല്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. അബൂദാബിയില്‍ ജോലി ചെയ്യുന്ന ജമാല്‍ നാല് ലക്ഷം രൂപ സുഹൃത്തില്‍ നിന്ന് കടം വാങ്ങിയാണ് നിക്ഷേപം നടത്തിയത്. പൂക്കോയ തങ്ങള്‍ നേരിട്ട് വീട്ടില്‍ വന്നാണ് നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടത്. നാട്ടിലെ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവായ പൂക്കോയ തങ്ങള്‍ നേരിട്ട് വന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് തള്ളിക്കളയുക എന്ന് കരുതിയാണ് ജമാല്‍ നിക്ഷേപം നടത്തിയത്. എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന പൂക്കോയ തങ്ങളുടെ വാക്ക് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ജൂവലറികള്‍ പൂട്ടിയ സമയത്ത് പണം തിരികെ ചോദിച്ചപ്പോള്‍ പൂക്കോയതങ്ങളുടെ അനുയായികള്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മാത്രവുമല്ല കേസിന് പോയാല്‍ പണം ലഭിക്കാന്‍ കുടുതല്‍ സമയമെടുക്കുമെന്നും പണം തങ്ങള്‍ തിരികെ വാങ്ങി നല്‍കാമെന്നും അവര്‍ വാഗ്ദാനം നല്‍കി. അതു കൊണ്ടാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും ജമാല്‍ പറയുന്നു.

മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീന്‍ 35 ലക്ഷം രൂപയാണ് ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണില്‍ നിക്ഷേപിച്ചത്. ഹലാലായ മാര്‍ഗ്ഗത്തിലൂടെയുള്ള വരുമാനം വാഗ്ദാനം ചെയ്താണ് മദ്രസ അദ്ധ്യാപകനായ ഇദ്ദേഹത്തില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. മദ്രസയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവിലാണ് ആകെയുണ്ടായിരുന്ന പണവും മറ്റുപലയിടത്തു നിന്നെല്ലാം സമാഹരിച്ചതുമെല്ലാമായി ഇത്രയും തുക നിക്ഷേപിച്ചത്. ദൈവത്തിന് നിരക്കാത്ത രീതിയില്‍ ഒന്നും സമ്പാദിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

അതു കൊണ്ടാണ് തുച്ഛമായ വരുമാനത്തിലും മദ്രസയില്‍ തന്നെ ജോലി തുടര്‍ന്നത്. അതിനിടയിലാണ് പൂക്കോയ തങ്ങളും എംസി ഖമറുദ്ദീനും ഹലാലായ മാര്‍ഗ്ഗത്തിലൂടെയുള്ള വരുമാനം വാഗ്ദാനം ചെയ്തത്. നാട്ടിലെ മതപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കളുമായതിനാല്‍ തന്നെ ദൈവത്തിന് നിരക്കാത്തതായിട്ടൊന്നും അവര്‍ ചെയ്യുകയില്ലെന്ന് വിശ്വസിച്ചുപോയി. വരുമാനം പൂര്‍ണ്ണമായും ഹലാലായിരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് നിക്ഷേപം നടത്തിയതെന്നും മദ്രസ അദ്ധ്യാപകനായ ജമാലുദ്ദീന്‍ പറയുന്നു.

ഇത്തരത്തില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എയുടെയും പൂക്കോയ തങ്ങളുടെയും വാക്കുകള്‍ കേട്ട് നിക്ഷേപം നടത്തിയവരില്‍ മഹാഭൂരിഭാഗവും ജീവിതത്തില്‍ ആദ്യമായി ഒരു സംരഭത്തില്‍ നിക്ഷേപം നടത്തിയവരാണ്. നേരത്തെ ഏതെങ്കിലും ബിസിനസ് ചെയ്തോ ഇത്തരം സംരഭങ്ങളില്‍ പരിചയമുള്ളവരോ ആയിരുന്നില്ല. പലരെയും ഇവര്‍ നിക്ഷേപത്തിനായി സമീപിച്ചത് മതപരമായ ചില വാഗ്ദാനങ്ങള്‍ നല്‍കിയാണ്. വരുമാനം പൂര്‍ണ്ണമായും ഹലാല്‍ മാര്‍ഗത്തിലായിരിക്കുമെന്നും പലിശയുടെ ഒരംശം പോലും ഉണ്ടായിരിക്കില്ലെന്നും എംസി ഖമറുദ്ദീനും പൂക്കോയ തങ്ങളും വാഗ്ദാനം നല്‍കി. നിക്ഷേപം നടത്തിയ വലിയ പണക്കാര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് വരുമാനം ലഭിക്കുമ്പോഴും ആകെയുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച് വെട്ടിലായിരിക്കുന്നത് ഇത്തരം സാധാരണക്കാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category