1 GBP = 99.40INR                       

BREAKING NEWS

കുരുന്നുകള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ചിത്രരചനാ മത്സരം; തിരുപ്പിറവി അടിസ്ഥാനമാക്കിയുള്ള ചിത്രരചനയില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് ക്യാഷ് പ്രൈസുകള്‍

Britishmalayali
kz´wteJI³

യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയില്‍ താല്പര്യമുള്ള  കുട്ടികള്‍ക്കുള്ള  ക്രിസ്തുമസ്സ് സമ്മാനമായി ''ബി ക്രിയേറ്റിവ്''  ഈ ക്രിസ്തുമസ് നാളുകളില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  ''തിരുപ്പിറവി'' (Nativity) അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 101 പൗണ്ടും 51 പൗണ്ടും സമ്മാനമായി നല്‍കുന്നതാണ്. എട്ടു വയസ്സിനും  പന്ത്രണ്ട് വയസ്സിനും ഇടയിലുള്ളവര്‍ക്കായാണ് ഈ മത്സരം നടത്തുന്നത്. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പത്താം  തീയ്യതി വരെ കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍   07305637563 എന്ന വാട്ട്‌സ്ആപ് നമ്പറില്‍ സ്വീകരിക്കുന്നതാണ്. 

മത്സര നിബന്ധനകള്‍:-
1- മത്സരാര്‍ത്ഥികള്‍ യുകെയില്‍ താമസിക്കുന്ന മലയാളികള്‍ ആയിരിക്കണം.
2- 2020 ഡിസംബര്‍ 25 ന് പതിമൂന്ന് വയസ്സ് പൂര്‍ത്തിയാകാത്തവരും എന്നാല്‍ എട്ടു വയസ്സ് പൂര്‍ത്തിയായവരും ആയിരിക്കണം.
3- ഏത് സൈസ് പേപ്പറിലും ഏത് മാധ്യമം ഉപയോഗിച്ചും ചിത്രം വരക്കാവുന്നതാണ്. 
4- ''തിരുപ്പിറവി'' (Nativity)  തീം ആക്കിയാണ് ചിത്രരചന നടത്തേണ്ടത്. അല്ലാത്ത ചിത്രങ്ങള്‍ തിരസ്‌കരിക്കുന്നതായിരിക്കും.
5 - വരച്ച ചിത്രങ്ങള്‍ ഡിസംബര്‍ 1നും 10നും ഇടയിലായി   07305637563  എന്ന വാട്‌സ്ആപ്പ് നമ്പറില്‍  അയച്ചു തരേണ്ടതാണ്.
6 - ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലേക്കായി കുട്ടികള്‍ ചിത്രം വരക്കുന്നതിന്റെ രണ്ടു മിനുട്ടില്‍ കുറയാത്ത ഒരു വീഡിയോ കൂടി മൊബൈലില്‍ ചിത്രീകരിച്ചു ചിത്രത്തോടൊപ്പം ഒരുമിച്ച് അയക്കേണ്ടതാണ്.

7-ഫെയ്സ്ബുക്ക് പേജില്‍ മത്സര ചിത്രത്തോടൊപ്പം മത്സരാര്‍ത്ഥിയുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കേണ്ടതിനാല്‍ കുട്ടിയുടെ ഒരു ക്ലിയര്‍ ഫോട്ടോ കൂടി അയച്ചുതരേണ്ടതാണ്.

8- അയച്ചു കിട്ടുന്ന ചിത്രങ്ങള്‍ ഡിസംബര്‍ 12 മുതല്‍  ബി ക്രിയേറ്റിവിന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 
9- യു കെയിലെ അറിയപ്പെടുന്ന ചിത്രകാരന്‍ ചിത്രങ്ങള്‍ പരിശോധിച്ച്  ഡിസംബര്‍ 20 ന്  ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും. 
10- ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ചിത്രത്തിന് ഗ്രെയ്സ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ ലൈക്കുകള്‍ വിധിനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
11- അയച്ചുകിട്ടുന്ന ചിത്രങ്ങള്‍ എവിടെയും പ്രസിദ്ധീകരിക്കാന്‍ ബിക്രിയേറ്റിവിന് അധികാരമുണ്ടായിരിക്കുന്നതാണ്.
12- വിധിനിര്‍ണ്ണയവുമായുള്ള വിഷയങ്ങളില്‍ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
14. കുട്ടികളുടെ കലാരചനയില്‍ മുതിര്‍ന്നയാളുകളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. സമ്മാനം എന്ന ലക്ഷ്യത്തെക്കാളുപരി അവരുടെ സത്യസന്ധതയേയും  രചനാ പാടവവത്തേയും  വളര്‍ത്തുന്നതിന് അതുപകരിക്കുന്നതായിരിക്കും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category