
തിരുവനന്തപുരം: ചുഴലിക്കാറ്റായി രൂപപ്പെട്ട ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വെള്ളിയാഴ്ച കന്യാകുമാരിയില്‍ തീരം തൊടും. നിലവില്‍ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് 'ബുറെവി' ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇവിടെ നിന്നും സഞ്ചരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിയില്‍ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. കാറ്റും കടല്‍ ക്ഷോഭവും കനത്ത മഴയും തെക്കന്‍ കേരളത്തില്‍ ദുരിതം വിതയ്ക്കും.
നാളെ വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുന്ന ബുറെവി തുടര്‍ന്നു തമിഴ്നാട് തീരത്തേയ്ക്കുനീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണു പ്രവചനം. നിലവില്‍ കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ ദൂരെയാണു സ്ഥാനം. രാത്രിയോടെ ചുഴലിക്കാറ്റായേക്കും. ദുരന്തസാധ്യതാ മേലഖകളില്‍ ക്യാംപുകള്‍ സജ്ജമാക്കാന്‍ ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശം നല്കി.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്കി. മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അഥോറിറ്റി അനുമതി നല്‍കുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ ദുരന്ത നിവാരണ അഥോറിറ്റി പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam