
കൊച്ചി: സ്വര്‍ണ്ണ കടത്തില്‍ ഇനി അതിവേഗ ഇടപെടലുകള്‍. കുറ്റകൃത്യത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്നു എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയുടെ പരാമര്‍ശം കസ്റ്റംസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ്. ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന കോടതി നിരീക്ഷണം വിവിഐപികള്‍ അറസ്റ്റിലാകും എന്നതിന്റെ സൂചനയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. രവീന്ദ്രനും കേസില്‍ പ്രതിയാക്കാന്‍ സാധ്യത ഏറെയാണ്.
സ്വര്‍ണക്കടത്തുകേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഒത്താശ ചെയ്തതിന് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി. ശിവശങ്കറെ രക്ഷിക്കാന്‍ വേണ്ടി ആദ്യഘട്ടത്തില്‍ സ്വപ്ന കളവ് പറഞ്ഞുവെന്നു വ്യക്തമായിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. ഇതോടെ ശിവശങ്കറിന് കുരുക്കു മുറുകുകയാണ്. ശിവശങ്കറിനെതിരെ എന്‍ഐഎയും കേസെടുക്കും. യുഎപിഎ ചുമത്തും. ഇതിനൊപ്പം കോഫപോസെ നിയമ പ്രകാരം ശിവശങ്കറിനെ കരുതല്‍ തടങ്കലിലാക്കുന്നതും പരിഗണനയിലാണ്. അതായത് ഒരുപാടു കാലം ശിവശങ്കറിന് അഴിക്കുള്ളില്‍ റിമാന്‍ഡ് തടവുകാരനായി കിടക്കേണ്ടി വരും.
ജയില്‍ വാസവും കൊതുകു കടി കൊള്ളലും ശിവശങ്കറിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ശിവശങ്കറെ സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യാന്‍ ഈമാസം ഏഴു വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്. കുറ്റകൃത്യങ്ങളിലുള്പ്പെട്ടെ മുഴുവന്‍പേരെയും വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ടെന്ന നിരീക്ഷിച്ചുകൊണ്ടാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഉത്തരവ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്കിയ 3 നിര്‍ണായക മൊഴികള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണു കോടതിയുടെ നിരീക്ഷണം.
പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കും. കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇത്തരക്കാരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താന്‍ വഴിയൊരുക്കിയത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറുമായുള്ള ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകള്‍ ശേഖരിക്കാന്‍ സഹായകരമായതായി കോടതി ചൂണ്ടിക്കാട്ടി.
കള്ളക്കടത്തിനു സഹായം നല്‍കിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കര്‍ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ പ്രതികള്‍ മായ്ച്ചു കളഞ്ഞ ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതിലൂടെ അന്വേഷണ സംഘത്തിനു സാധിച്ചു. സ്വപ്നയുടെ ആദ്യമൊഴികള്‍ ശിവശങ്കറെ ബോധപൂര്‍വം കുറ്റകൃത്യത്തില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിച്ചു നല്‍കിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടത് ഇതിലൂടെയാണെന്നു കോടതി പറഞ്ഞു. ആദ്യം അങ്ങനെ ചെയ്തതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും സ്വപ്നയ്ക്കു മാത്രമേ അറിയാവൂ. ഈ സാഹചര്യത്തില്‍ ശിവശങ്കറെ കേസില്‍ പ്രതിചേര്‍ക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളില്‍ വ്യക്തത വരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചു.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ നല്കിയ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ശിവശങ്കറിനുവേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ ഗുപ്ത ഹാജരാകും. ഇഡിക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണു ഹാജരാകുന്നത്. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലില്‍ ഹൈക്കോടതി നിലപാടും നിര്‍ണ്ണായകമാകും. ഹൈക്കോടതിയും ജാമ്യ ഹര്‍ജി തള്ളിയാല്‍ ശിവശങ്കറിനെതിരെ എന്‍ഐഎ അതിശക്തമായ നടപടികളിലേക്ക് കടക്കും.
അതിനിടെ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത് എന്നിവരുടെ രഹസ്യമൊഴി മജിസ്ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്താന്‍ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് നിയമം 108 പ്രകാരം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്കുന്ന മൊഴികള്‍ക്കും തുല്യമായ തെളിവുമൂല്യമുണ്ടെങ്കിലും കേസിന്റെ രാജ്യാന്തര പ്രാധാന്യം കണക്കിലെടുത്താണു ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.
കോടതിയില്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് നല്കിയ സ്വപ്നയുടെ മൊഴി ചോര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്കാന് ചീഫ് കസ്റ്റംസ് കമീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. മൊഴി ചോര്‍ത്തി നല്‍കിയതില്‍ നടപടി ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതിയുടെ നീരീക്ഷണം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അന്വഷണ ഉദ്യോഗസ്ഥന് മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam