1 GBP =99.70INR                       

BREAKING NEWS

വീണ്ടും പത്തനാപുരം എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് ഇടപെടല്‍; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ വീണ്ടും റെയ്ഡ്; ഗണേശിന് മുന്നില്‍ യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചുവെന്നും വിലയിരുത്തല്‍; ഇടതുപക്ഷവുമായി തെറ്റാതിരിക്കാന്‍ കരുതലോടെ രാഷ്ട്രീയത്തിലെ സിനിമാക്കാരന്‍; പിള്ളയുടെ മകന്റെ മുന്നണി മാറ്റ മോഹങ്ങള്‍ തകരുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേശ്കുമാറിനെ വിടാതെ പിന്തുടര്‍ന്ന് കേരളാ പൊലീസ്. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലും ഓഫീസ് സെക്രട്ടറി പ്രദീപ്കുമാറിന്റെ (പ്രദീപ് കോട്ടാത്തല) വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയതും ഗണേശിനെ ചൊടിപ്പിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസാണ് പരിശോധന നടത്തിയത്. നേരത്തെ ഗണേശിന്റെ വീട്ടില്‍ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തതും.

ഈ നടപടിയില്‍ ഇടത് എംഎല്‍എയായ ഗണേശ് അതൃപ്തി അറിയിച്ചിരുന്നു. അതിന് ശേഷമാണ് റെയ്ഡും. ഇതോടെ പ്രദീപ് കുമാറിനെതിരായ അന്വേഷണം എല്‍എല്‍എിലേക്ക് നീങ്ങുമോ എന്ന സംശയവും ശക്തമാണ്. ഇന്നലെ ഈ കേസില്‍ പ്രദീപിന് ജാമ്യം കിട്ടിയിരുന്നു. അതിന് ശേഷമാണ് റെയ്ഡ് നടന്നത്. ഈ വിവാദത്തോടെ യുഡിഎഫിലേക്ക് ചേക്കാറാനുള്ള ഗണേശിന്റെ സാധ്യത പൂര്‍ണ്ണമായും അടച്ചുവെന്നാണ് സൂചന. ഈ കേസില്‍ ഗണേശിനെതിരെ അതിശക്തമായ പ്രചരണം യുഡിഎഫ് നടത്തിയിരുന്നു. പത്തനാപുരം കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധം തുടരും.

യുഡിഎഫിലേക്ക് ഗണേശ് മാറുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ നീക്കങ്ങള്‍ സജീവാക്കിയത്. എന്നാല്‍ സോളാര്‍ കേസില്‍ തന്നെ കുടുക്കിയ ഗണേശിനോട് ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യമില്ലായിരുന്നു. എങ്കിലും പത്തനാപുരത്തെ വിജയ സാധ്യതകള്‍ ഉയര്‍ത്തി ഗണേശിനെ മുന്നണിയില്‍ എത്തിക്കാന്‍ ചെന്നിത്തല ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സോളാര്‍ കേസില്‍ ശരണ്യാ മനോജ് ചില വെളിപ്പെടുത്തല്‍ നടത്തിയത്. സോളാറിലെ യഥാര്‍ത്ഥ പ്രതി ഗണേശ് ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് ഗണേശിനെതിരെ പൊലീസും നടപടികള്‍ തുടരുന്നത്.

ഇതോടെ ഇടതിലും ഗണേശിനെ എതിര്‍പ്പുണ്ടെന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഗണേശ് ഇടതു പക്ഷവുമായി തെറ്റില്ല. പരമാവധി കരുതലോടെ പോകും. ഇടത് മുന്നണിയിലെ ഘടകകക്ഷിയായതു കൊണ്ടു തന്നെ വലിയ വെല്ലുവിളികള്‍ ഇല്ലെന്നാണ് ഗണേശിന്റെ വിലയിരുത്തല്‍. ഇതിനിടെയാണ് നടി ആക്രമിച്ച കേസില്‍ അതിവിശ്വസ്തനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും അത് ചര്‍ച്ചയാകുന്നതും.

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ പ്രദീപ് ഉപയോഗിച്ചെന്നു പറയുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുക്കാനായിരുന്നു പരിശോധന. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് പൊലീസ് പ്രദീപിന്റെ പണയില്‍ പുല്ലന്റഴികത്തു വീട്ടിലെത്തിയത്. രണ്ടു മണിക്കൂര്‍ പരിശോധന നടത്തി. പ്രദീപിന്റെ അമ്മയും സഹോദരിയുമാണ് ഇവിടെ താമസിക്കുന്നത്.

വല്ലപ്പോഴും മാത്രമാണ് പ്രദീപ് എത്താറുള്ളതെന്ന് അവര്‍ മൊഴി നല്‍കി. തുടര്‍ന്നായിരുന്നു ഗണേശ് കുമാറിന്റെ ഓഫീസില്‍ പരിശോധന. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷിയായ കാസര്‍കോട് സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്. കഴിഞ്ഞ 24-ന് അറസ്റ്റിലായ പ്രദീപിനു കഴിഞ്ഞ ദിവസമാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇത് ഗണേശിനെതിരായ നീക്കമായി വിലയിരുത്തുന്നവരുണ്ട്.

സോളാര്‍ കേസോടെയാണ് യുഡിഎഫുമായി ഗണേശ് തെറ്റുന്നത്. പിന്നീട് ഇടതുപക്ഷത്ത് എത്തി. ഇടത് പിന്തുണയോടെ പത്താനാപുരത്ത് മത്സരിച്ച് ജയിച്ചു. പക്ഷേ മന്ത്രിയാക്കില്ല. അച്ഛനായ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കൊടുത്തു. മന്ത്രിയാകാത്തത് ഗണേശിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നുവെന്നാണ് വിലയിരുത്തലുകളെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category