1 GBP =99.70INR                       

BREAKING NEWS

ബ്രിട്ടനില്‍ മരണം മുക്കാല്‍ ലക്ഷം കവിഞ്ഞു; രണ്ടാം വ്യാപനത്തിലും മരണവേഗം കുറയുന്നില്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 13,430 പേര്‍ക്ക്; മരിച്ചത് 603 പേരും; കൊറോണയുടെ രണ്ടാം വരവില്‍ കിതയ്ക്കുന്ന ബ്രിട്ടന്‍

Britishmalayali
kz´wteJI³

ന്നാം വരവില്‍ കശക്കിയെറിയപ്പെട്ട ബ്രിട്ടന്‍ കൊറോണയുടെ രണ്ടാം വരവിലും ശ്വാസം മുട്ടുകയാണ്. രോഗ്യവ്യാപനം ആരംഭിച്ചതുമുതല്‍ ഇതുവരെ 75,000 ല്‍ അധികം പേരാണ് ബ്രിട്ടനില്‍ കോവിഡിന് കീഴടങ്ങി മരണംവരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ 60,000 മരണം എന്ന നാഴികക്കല്ല് ബ്രിട്ടന്‍ മറികടന്നിട്ട് കഷ്ടിച്ച് ഒരുമാസത്തിലധികം കഴിയുമ്പോഴാണ് മരണ സംഖ്യ മുക്കാല്‍ ലക്ഷത്തില്‍ എത്തുന്നത്. രണ്ടാം വരവിലും മരണനിരക്ക് വര്‍ദ്ധിക്കുന്നു എന്നുള്ളതിന് നല്ലൊരു ഉദാഹരണമാണിത്.

മരണസര്‍ട്ടിഫിക്കറ്റില്‍ കോവിഡ് എന്ന് രേഖപ്പെടുത്തിയവരുടെ എണ്ണമാണ് മേല്‍ സൂചിപ്പിച്ചത്. എന്നാല്‍, സര്‍ക്കാര്‍ കണക്ക് പ്രകാരം കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം ഇതുവരെ 59,051 മാത്രമേ ആയിട്ടുള്ളു. രോഗബാധ സ്ഥിരീകരിച്ച് 28 ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞവരുടെ പേരുകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐല്‍ ഓഫ് സിസിലി ഒഴിച്ച് ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നവംബറിലെ കണക്ക് പ്രകാരം വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ടെയിംസൈഡാണ് മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നത്. 1 ലക്ഷം പേരില്‍ 221 പേര്‍ വീതമാണ് ഇവിടെ മരിച്ചത്.

ഇന്നലെ മാത്രം ബ്രിട്ടനില്‍ 13,430 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 603 മരണങ്ങളും രേഖപ്പെടുത്തി. എന്നിരുന്നാലും കൊറോണയുടെ രണ്ടാം വരവ് അതിന്റെ മൂര്‍ദ്ധന്യഘട്ടം പിന്നിട്ട് സാവധാനം ഒഴിയാന്‍ തുടങ്ങി എന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ തിങ്കളാഴ്ച്ചയേ അപേക്ഷിച്ച് ഈ തിങ്കളാഴ്ച്ച രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് അനുഭവപ്പെട്ടിട്ടുണ്ട്.

നവംബര്‍ 21 ന് ശേഷം കോവിഡ് മരണനിരക്ക് കുറയാന്‍ തുടങ്ങിയതായി മറ്റൊരു സര്‍ക്കാര്‍ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖകളും ഇത് ശരിവയ്ക്കുന്നു. അതേസമയം, രണ്ടാം വരവിലെ മരണസംഖ്യ ക്രിസ്ത്മസ്സിനു മുന്‍പ് 20,000 കടക്കുമെന്ന് ഈ രംഗത്തെ ഒരു വിദഗ്ദന്‍ ഇന്നലെ പ്രവചിച്ചു. ഫ്ളൂ, ന്യുമോണിയ എന്നിവയാല്‍ മരിക്കുന്നവരേക്കാള്‍ എട്ടിരട്ടി ആളുകളാണ് കോവിഡ് മൂലം മരണമടയുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബര്‍ 13 വരെയുള്ള ഒരാഴ്ച്ചയില്‍ 280 മരണങ്ങളാണ് ഫ്ളൂ, ന്യുമോണിയ എന്നിവയാല്‍ ഉണ്ടായത്. അതേസമയം 2,361പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. സെപ്റ്റംബര്‍ 5 നും നവംബര്‍ 20 നും ഇടയിലായി 12,907 കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. അതുകഴിഞ്ഞ് ഏകദേശം 3000 മരണങ്ങളോളം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, കോവിഡിന്റെ രണ്ടാം വരവില്‍ ഇതുവരെ മൊത്തം 16,000 പേരാണ് ജീവന്‍ വെടിഞ്ഞത് എന്നര്‍ത്ഥം. ഈ നിരക്കില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ക്രിസ്ത്മസ്സിനു മുന്‍പായി 20,000 മരണങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രൊഫസര്‍ ഡേവിഡ് സ്പീഗെല്‍ഹാള്‍ട്ടര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category