1 GBP =99.70INR                       

BREAKING NEWS

ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന്റെ പേരില്‍ വീണ്ടും ബ്രിട്ടനില്‍ ചൊറിച്ചില്‍; ഇത്തവണ ഇന്ത്യയ്ക്ക് നല്‍കുന്നത് നൂറു മില്ല്യണ്‍; വെട്ടിക്കുറച്ചിട്ടും ലോകത്തിനുള്ള സഹായം പത്തു ബില്യണ്‍

Britishmalayali
kz´wteJI³

സാങ്കേതികമായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹയമൊന്നും ബ്രിട്ടന്‍ ചെയ്യുന്നില്ലെങ്കിലും, 2018 ല്‍ തൊട്ടടുത്ത രണ്ടു വര്‍ഷം ഇന്ത്യയിലെ സാങ്കേതികരംഗത്തെ വളര്‍ച്ചയ്ക്കായി 98 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാകാന്‍ കുതിക്കുന്ന ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവൈക്കുന്ന ഗവേഷണ ഉദ്യമങ്ങള്‍ക്ക് ഈ തുക ലഭിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശുക്രായന്‍ ഓര്‍ബിറ്ററിന്റെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു.

ഐ എസ് ആര്‍ ഓ, 2024 ലാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. നേരത്തേ പ്രതീക്ഷിച്ചതിലും വൈകിയാണ് റോക്കറ്റ് യാത്രയാരംഭിക്കുക. ഏകദേശം നാലുവര്‍ഷത്തോളം ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. യഥാര്‍ത്ഥത്തില്‍ 2023 ല്‍ നടപ്പാക്കാനിരുന്ന ഈ പദ്ധതി കോവിഡ് ബാധമൂലം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ 2024 ഡിസംബറില്‍ വിക്ഷേപണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ കേവലം മൂന്ന് ബഹിരാകാശ യാനങ്ങള്‍ മാത്രമാണ് ശുക്രനെ ഭ്രമണം ചെയ്തിട്ടുള്ളത്. 2025 നും 2028 നും രണ്ട് യാനങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ നാസ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം സ്ഥിരീകരണം ലഭിച്ചിരുന്നു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ 2030 ല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനസഹായം എന്ന് പേരിട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ദാരിദ്യ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനായാണ് ഇന്തയ്ക്ക് ഈ ഫണ്ട് നല്‍കുന്നത്.

മൊത്തം ദേശീയ വരുമാനത്തിന്റെ 0.7 ശതമാനമായിരുന്ന വിദേശ സഹായധനം 0.5 % ആയി കുറച്ചതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ചാന്‍സലര്‍ ഋഷി സുനാകാണ് ഈ തീരുമാനം എടുത്തത്. കോവിഡ് പ്രതിസന്ധിയില്‍ ഉഴറുന്ന ബ്രിട്ടന്‍ സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു ഈ വെട്ടിക്കുറയ്ക്കലും. തുക വെട്ടിക്കുറച്ചിട്ടും, പല വിദേശ രാജ്യങ്ങള്‍ക്കുമുള്ള സഹായധനമായി 10 ബില്ല്യണ്‍ പൗണ്ട് അടുത്തവര്‍ഷവും ബ്രിട്ടന്‍ ചെലവഴിക്കും. ആഫ്രിക്കയിലേയും ഏഷ്യയിലേയും ചില രാജ്യങ്ങള്‍ക്കാണ് ഈ ഫണ്ട് ലഭിക്കുന്നത്.

ധനസഹായം വെട്ടിക്കുറച്ചത് ബ്രിട്ടന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചു എന്ന് പല ഭരണകക്ഷി എം പി മാരും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജി 7, യു എന്‍ ക്ലൈമറ്റ് ചേഞ്ച് സമ്മേളനം തുടങ്ങിയ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കെ ഇത് ബ്രിട്ടന് ദോഷകരമായി ബാധിക്കും എന്ന് വാദിക്കുന്നവരുമുണ്ട്. 0.7 ശതമാനം എന്നത് കേവലം ഒരു പ്രാവശ്യത്തെ വാഗ്ദാനം മാത്രമായിരുന്നില്ലെന്നും ഓരോ വര്‍ഷത്തെ തെരഞ്ഞെടുപ്പിനു ശേഷവും എല്ലാം പാര്‍ലമെന്റംഗങ്ങളും ലോകത്തിലെ ദരിദ്രജനതയ്ക്ക് നല്‍കാറുള്ള സഹായമാണെന്നും ചില എം പിമാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category