
യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്ക് നിയന്ത്രണങ്ങളില്ലാതെ ബ്രിട്ടനിലെത്തുവാനുള്ള സൗകര്യം തടയുന്ന നിയമം ബ്ര്ക്സിറ്റ് റഫറണ്ടത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നിലവില്‍ വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏറ്റവും സമര്‍ത്ഥരും നൈപ്യൂണ്യമുള്ളവരുമായവരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാന്‍ ഈ നിയമം സഹായിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. പ്രത്യേക നൈപുണ്യം ആവശ്യമായ തൊഴിലാളികള്‍ക്കുള്ള വിസ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ശനമായ നിബന്ധനകളും മനദണ്ഡങ്ങളും അര്ഹരാക്കുന്നവര്ക്ക് 2021 ജനുവരി 1 മുതല്‍ ബ്രിട്ടനില്‍ ജോലി ചെയ്യുവാന്‍ സാധിക്കും.
നൈപുണ്യത്തിന്റെ വിവിധ തലങ്ങളെ ആസ്പദമാക്കി ജോബ് ഓഫറുകള്‍ക്ക് പോയിന്റുകള്‍ നല്കാന് ആരംഭിക്കും. ഇംഗ്ലീഷിലുള്ള ജ്ഞാനവും ചുരുങ്ങിയത് 25,600 പൗണ്ട് ശമ്പളവും എന്നത് മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും. എല്ലാവശവും പരിശോധിച്ച് ആവശ്യത്തിന് പോയിന്റുകള്‍ നേടുന്നവര്‍ക്ക് മാത്രമായിരിക്കും സ്കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കുക. തൊഴിലുടമകള്‍ക്ക്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏറ്റവും സമര്‍ത്ഥരായവരെ തെരഞ്ഞെടുക്കാം എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പുതിയ നിയമം.
ഇത് പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്ക് ബ്രിട്ടനിലേക്കുള്ള നിയന്ത്രണമില്ലാത്ത പ്രവേശനം അസാദ്ധ്യമാകും. നേരത്തേ ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും 500 മില്ല്യണ്‍ യൂറോപ്യന്‍ യൂണിയന് പൗരന്മാരില് ആര്‍ക്ക് വേണമെങ്കിലും ബ്രിട്ടനിലേക്ക് വരാമായിരുന്നു. ഈ വിസയ്ക്കുള്ള അപേക്ഷാ ഫോം ഓണ്‍ലൈനില്‍ ലഭ്യമാണ്. തിരിച്ചറിയല്‍ രേഖ ഉള്‍പ്പടെ ഓണ്‍ലൈന്‍ വഴിതന്നെ ഈ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. 610 പൗണ്ട് മുതല്‍ 1,408 പൗണ്ട് വരെയാണ് ഫീസ്. അതുകൂടാതെ പ്രതിവര്‍ഷം 624 പൗണ്ട് ഹെല്‍ത്ത് സര്ച്ചാര്ജ്ജായി നല്‍കണം.
അഞ്ച് വര്‍ഷം വരെ സാധുതയുള്ള ഈ വിസയ്ക്ക് അപേക്ഷിക്കണമെങ്കില്‍, അപേക്ഷകര്‍ക്ക് ബ്രിട്ടനിലെ ജീവിത ചെലവുകള്‍ സ്വയം വഹിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കണം. ചുരുങ്ങിയത് 1,270 പൗണ്ടിന്റെ വരുമാനമെങ്കിലും ഉണ്ടെന്ന് തെളിയിക്കേണ്ടതായി വരും. വിസയ്ക്കുള്ള മറ്റ് വഴികള്‍, പ്രത്യേക നൈപുണ്യമുള്ളവര്‍ക്കുള്ള ഗ്ലോബല്‍ ടാലന്റ് വിസ, ബിസിനസ്സ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ഇന്നോവേറ്റര്‍ വിസ, സ്റ്റാര്‍ട്ട് അപ് വിസ, ഇന്‍ട്രാ - കമ്പനി ട്രാന്‍സ്ഫര്‍ റൂട്ട് എന്നിവയാണ്.
പതിറ്റാണ്ടുകളായി തന്നെ ബ്രിട്ടീഷുകാര്‍ പരാതിപ്പെട്ടിരുന്നതാണ്, കുടിയേറ്റം അവരുടെ സാധ്യതകളെ ഇല്ലാതെയാക്കുന്നു എന്ന്. 2016-ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോരുന്നതുമായി ബന്ധപ്പെട്ട റഫറണ്ടം വിജയിക്കുവാനുള്ള ഒരു കാരണവും ഇതായിരുന്നു. റേഫറണ്ടം വിജയിച്ചതിനെ തുടര്‍ന്ന്, അതിര്‍ത്തിയിലെ നിയന്ത്രണമില്ലാത്ത യാത്രകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനുള്ള വഴിയായാണ് ഇപ്പോള്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള വിസ സമ്പ്രദായം രൂപീകരിച്ചിരിക്കുന്നത്.
ഇതോടെ, പ്രത്യേക നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ക്കായി യൂറോപ്യന്‍ യൂണിയനില്‍ നിന്നും ആളുകള്‍ എത്തുന്നത് ഇല്ലാതെയാകും. അതോടെ ഇത്തരം മേഖലകളില്‍ ബ്രിട്ടീഷ് പൗരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും. അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൈപുണ്യമുള്ള സമര്ത്ഥരെ തേടിപ്പിടിച്ച് അതിപ്രധാനമായ ജോലികളില്‍ നിയമിക്കുവാനും കഴിയും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam