1 GBP =99.70INR                       

BREAKING NEWS

ഇനി ജാക്കറ്റെടുക്കാന്‍ മറക്കേണ്ട; വെള്ളിയാഴ്ച മുതല്‍ സൂപ്പര്‍ കോള്‍ഡ് ദിനങ്ങള്‍; ലോക്ക്ഡൗണിനു പിന്നാലെ ബ്രിട്ടന്‍ മഞ്ഞുവീഴ്ചയിലേക്ക്

Britishmalayali
kz´wteJI³

ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ ഇനി ബ്രിട്ടനിലെത്തുന്നത് കൊടും ശൈത്യത്തിന്റെ നാളുകളാണെന്ന മുന്നറിയിപ്പും എത്തിക്കഴിഞ്ഞു. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയ്ക്ക് താഴേക്ക് പോകും എന്നാണ് പ്രവചനം. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ലഹരി ആസ്വദിക്കുവാനും ക്രിസ്ത്മസ്സ് സമ്മാനങ്ങള്‍ വാങ്ങുവാനുമൊക്കെയായി ബ്രിട്ടീഷ് ജനത ഹൈസ്ട്രീറ്റുകളിലേക്ക് പോകാനൊരുങ്ങവേ തണപ്പ് 8 ഡിഗ്രിയില്‍ നിന്നും കുറഞ്ഞ് 2 ഡിഗ്രിയായി മാറുകയാണ്. മറ്റുചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 4 ഡിഗ്രിയായിരുന്നു.

താപനില ഇനിയും താഴുന്നതോടെ മഞ്ഞുവീഴ്ച്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അന്തരീക്ഷ താപനില പൂജ്യത്തില്‍ താഴെ പോകുന്നതോടെയാണ് ഇത് സംഭവിക്കുക. മാസാവസാനമാകുമ്പോഴേക്കും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ച തുടരും, എന്നാല്‍ ചില ഉയരം കുറഞ്ഞ പ്രദേശങ്ങളിലും ഇത് പ്രതീക്ഷിക്കാം.

ഇന്ന് അന്തരീക്ഷം പൊതുവേ വരണ്ടാതായി തുടരുമെങ്കിലും ചിലയിടങ്ങളില്‍ രാത്രിനേരം അന്തരീക്ഷം മേഘാവൃതമായിരിക്കുകയും പുകമഞ്ഞ് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉരുണ്ടുകൂടിയമേഘങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ സ്‌കോട്ട്ലാന്‍ഡില്‍ ചെറിയ ചാറ്റല്‍ മഴക്ക് കാരണമായേക്കാം. ഇംഗ്ലണ്ടിലും വെയില്‍സിലും നാളെയും ആകാശം മേഘാവൃതമായിരിക്കുകയും ചെറിയ മഴയുവുകയും ചെയ്യും. എന്നാല്‍, ഉച്ചതിരിഞ്ഞ് വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കൂടുതല്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കും.

വ്യാഴാഴ്ച്ചയും ഇതേ കാലാവസ്ഥ തുടരും. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കനത്ത കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച്ച ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലും പൊതുവേ ആകാശം മേഘാവൃതമായിരിക്കും. വെള്ളിയാഴ്ച്ച രാവിലെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ലോക്ക്ഡൗണിന് ശേഷം വരുന്ന ആദ്യ വാരാന്ത്യത്തിലും തണുത്ത കാലാവസ്ഥയായിരിക്കും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അന്തരീക്ഷ താപനില 3 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ട്.

ഒരുമാസം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ ഇംഗ്ലണ്ടിന്റെ വിവിധ മേഖലകള്‍ വിവിധ തലത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമാകും. വെള്ളിയാഴ്ച്ച മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ലണ്ടനില്‍ ടയര്‍ 2 നിയന്ത്രണങ്ങളാണ് നിലവില്‍ വരിക. അതായത്, പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കും. അതുപോലെ എല്ലാ ടയര്‍ മേഖലകളിലും അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ക്രിസ്ത്മസ്സ് സമ്മാനങ്ങള്‍ക്കായി എത്തുന്ന ഉപഭോക്താക്കളെ ഉന്നം വച്ചാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category