1 GBP = 99.50INR                       

BREAKING NEWS

ഓക്‌സ്‌ഫോര്‍ഡില്‍ നി ന്നും വീണ്ടും മരണത്തിന്റെ കാലൊച്ച; അപ്രതീക്ഷിതമായി വിടവാങ്ങിയത്‌ പാ ലാ സ്വദേശിനിയായ നഴ്‌ സ്; ആലിസിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

രിടവേളയ്ക്ക് ശേഷം ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും വീണ്ടും മരണത്തിന്റെ വാര്‍ത്തയെത്തി. കഴിഞ്ഞ മെയില്‍ കോവിഡ് ബാധിച്ചു മരിച്ച ഫിലോമിനയുടെ മരണം ഓക്‌സ്‌ഫോര്‍ഡ് മലയാളിക്ക് സമ്മാനിച്ച വേദന മായും മുമ്പാണ് മറ്റൊരു മലയാളി നഴ്‌സ് കൂടി വിട വാങ്ങുന്നത്. പാല സ്വദേശിനിയായ ആലിസ് എബ്രഹാമാണ് ഇന്നലെ ഉച്ചക്ക് ശേഷം അപ്രതിക്ഷിത മരണത്തിന് കീഴടങ്ങിയത്. പരേതയ്ക്ക് 57 വയസായിരുന്നു പ്രായം.

അഞ്ചുവര്‍ഷത്തില്‍ ഏറെയായി ഓക്‌സ്‌ഫോര്‍ഡ് താമസിക്കുന്നആലീസ് എബ്രഹാമിന്റെ വിടവാങ്ങല്‍ മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല . മരണവാര്‍ത്തയറിഞ്ഞ മലയാളി സമൂഹവും ഒപ്പം ജോലി ചെയ്തവരും ഇപ്പോഴും വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ്.

ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തു വന്ന അലീസ് ഇന്നലെയാണ് താമസിച്ചിരുന്ന വീട്ടിലെ ടോയ്ലെറ്റില്‍ ബോധരഹിതയായി വീണത്. രണ്ട് ദിവസമായ ശര്‍ദ്ദിലും മറ്റ് അസ്വസ്തകളുമായി കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന്് ഇന്ന് ഹോസ്പിറ്റലില്‍ പോകാനായി ഇരിക്കുമ്പോള്‍ ആയിരുന്നു അപ്രതീക്ഷിത മരണമെത്തിയത്.
ഓക്‌സ്‌ഫോര്‍ഡില്‍ കൂട്ടുകാരിക്കൊപ്പം താമസിച്ചിരുന്ന ആലിസ് ടോയ്ലെറ്റില്‍ കയറിയ ശേഷം എനിക്ക് ഡോര്‍ തുറക്കാന്‍ പറ്റുന്നില്ല എന്ന് താമസിച്ചിരുന്ന വീട്ടിലെ കൂട്ടുകാരിയോട് അകത്തു നിന്നു പറഞ്ഞു എങ്കിലും പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ആ ശബ്ദം കേട്ട് ഡോര്‍ തുറക്കാന്‍ വീട്ടില്‍ ഉണ്ടായിരുന്നവര്‍ ശ്രമിച്ചു എങ്കിലും പറ്റിയില്ല. പിന്നീട് 999 വിളിച്ചു ആംബുലന്‍സ് എത്തി ജീവന്‍ രക്ഷിക്കാന്‍ പ്രരിശ്രമിച്ചു എങ്കിലും ഫലം ചെയ്തില്ല.

പാല സ്വദേശി ആയിരുന്ന അലീസിന്റെ അച്ഛനും അമ്മയും തിരുവനന്തപു രത്തായിരുന്നു താമസം. മാതാപിതാക്കളുടെ മരണമടഞ്ഞ ശേഷം അവധിക്കു പോകുമ്പോള്‍ കൊച്ചിയില്‍ ആയിരുന്നു ആലിസ് താമസിച്ചിരുന്നത്.ചുരുങ്ങിയ സൗഹൃദ വലയം മാത്രമുള്ള ആലിസിന്റെ വിയോഗം ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒക്കെ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്.

ആലിസിന്റെ ഭര്‍ത്താവ് അമേരിക്കയില്‍ ആണ് ജോലി നോക്കുന്നത്. മക്കള്‍ ഇല്ല. ആലിസിന്റെ ഒരു സഹോദരന്‍ അയര്‍ലന്റില്‍ ആണ് കഴിയുന്നത്. സഹോദരന്‍ വന്ന ശേഷം മാത്രം ബാക്കി നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. സഹോദരന്റെ വരവിനായുള്ള വിസ എടുക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി.
 
അലീസ് എബ്രഹാമിന്റെ വിയോഗത്തില്‍ ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷനും ഓക്‌സ്‌ഫോര്‍ഡ് ജെ ആര്‍ ഹോസ്പിറ്റല്‍ നഴ്‌സസ് കെയറര്‍ അസോസിയേഷനും ബ്രിട്ടീഷ് മലയാളി ടീമംഗങ്ങളും അനുശോചനം അറിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category