1 GBP = 99.40INR                       

BREAKING NEWS

സ്വാമിപ്രമുഖ് റോഡിനു ശേഷം ലണ്ടനില്‍ വീണ്ടും പേരുമാറ്റം; ഇത്തവണ മാറിയത്‌ ലണ്ടനിലെ ലിറ്റില്‍ ഇന്ത്യയായ സൗ ത്താളിലെ ഹാവ്‌ലോക് റോഡിന്; പുതിയ പേര് ഗുരുനാനാക്ക് റോഡ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആധിപത്യത്തിന് അടിത്തറയിടുന്നതില്‍ നടത്തിയ സൈനിക ഇടപെടലിന് പേരുകേട്ട പട്ടാളക്കാരനാണ് മേജര്‍ ജനറല്‍ സര്‍ ഹെന്റി ഹാവ്‌ലോക്. അദ്ദേഹത്തിന് ബ്രിട്ടന്‍ നല്‍കിയ വീരോചിത പാരിതോഷികങ്ങളില്‍ ഒന്നാണ് ഈലിങ്ങിലെ ഹാവ്‌ലോക് റോഡ്. കാലം കടന്നു പോകുമ്പോള്‍ പേരെടുക്കാന്‍ കാരണമായ നാട് തന്നെ  പേര് മായ്ച്ചു കളയുന്നതിനും കാരണമായി എന്നത് വിധിയുടെ ചില കൗശലമായി കരുതാം. സൗത്താല്‍  പ്രദേശത്തെ  ഈലിങ്ങിലെ ഹാവ്‌ലോക് റോഡ് ഇനി മുതല്‍ ഗുരു നാനാക്ക് റോഡ് എന്നറിയപ്പെടുന്നത് പ്രദേശത്തെ സിഖ് വംശജരോടുള്ള ആദരവിന്റെ കൂടി ഭാഗമായാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നടപ്പാക്കുന്ന വൈവിധ്യത്തിന്റെ ഭാഗമായാണ് ഈ പെരുമാറ്റം സംഭവിക്കുന്നത്. ലോകമെങ്ങും ഉള്ള സിഖ് വിശ്വാസികള്‍ ഗുരു നാനാക്കിന്റെ 551 മാത് ജന്മദിനം ആഘോഷം ഗുര്‍പൂരബ് ദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൗണ്‍സില്‍ തീരുമാനം വന്നത് എന്നതും പ്രദേശത്തു ആഹ്ലാദം ഇരട്ടിയാക്കി. 

ലണ്ടനിലെ ലിറ്റില്‍ ഇന്ത്യ എന്നാണ് സൗത്താല്‍ പ്രദേശം അറിയപ്പെടുന്നത്. നൂറുകണക്കിന് മലയാളി കുടുംബങ്ങളും ഇവിടെയുണ്ട്. യുകെയിലെ ഏറ്റവും വലിയ ഗുരുദ്ധ്വാരയും ഇവിടെ തന്നെയാണ്. ബ്രിട്ടന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറുത്തു നിന്ന സിഖുകാരെ പരാജയപ്പെടുത്തിയ കേമനായാണ് സര്‍ ഹാവോള്‍ക് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സ്വതന്ത്ര സമരചരിത്രത്തിലെ ഒന്നാം യുദ്ധമായാണ് പ്രസിദ്ധമായ 1857 ലെ വിപ്ലവം അറിയപ്പെടുന്നത്.ശിപായി ലഹള എന്ന പേരിലാണ് പിന്നീട് ഇതറിയപ്പെട്ടത്. വെടിയുണ്ട എത്തുന്ന പായ്ക്കറ്റ് സാധാരണ പട്ടാളക്കാര്‍ക്ക് കടിച്ചു മുറിക്കേണ്ടി വന്നിരുന്നു. ഇതില്‍ ഉള്ള ഗ്രീസ് പശു നെയ് ഉള്ളതാണ് എന്ന് ഹിന്ദു വിശ്വാസികളായ പട്ടാളക്കാരെയും പന്നി നെയ് ആണെന്ന് മുസ്ലിം പട്ടാളക്കാരെയും തെറ്റിദ്ധരിപ്പിച്ചു വിഭജിക്കുന്നതില്‍ ഇംഗ്ലീഷ് കൗശലം വിജയിച്ചിരുന്നു. ഇത്തരം വിഭാഗീയത വളര്‍ത്തുന്നതില്‍ ഉണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് മഹാ ലഹള എന്നും ശിപായി ലഹള എന്നും അറിയപ്പെട്ട ഒന്നാം സ്വതന്ത്ര സമരമായി വളര്‍ന്നത്. ബ്ലാക് മറ്റാര് ലൈവ് പ്രക്ഷോഭത്തെ തുടര്‍ന്ന് ലണ്ടന്‍ മേയര്‍ മുന്‍കൈ എടുത്തു പ്രദേശത്തെ അടിമത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും സ്മാരകങ്ങള്‍ക്കു ഇനി ചരിത്രത്തില്‍ ഇടം വേണ്ടെന്ന നിര്‍ണായക തീരുമാനം എടുത്തതാണ് ഈ റോഡിന്റെ പേരുമാറ്റത്തിന് കാരണമായത്. 

അടുത്ത വര്‍ഷം തുടക്കത്തില്‍ പേരുമാറ്റം സാധ്യമാകും എന്നാണ് ഈലിങ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. പേരുമാറ്റം ഈ പ്രദേശത്തെ വൈവിധ്യമുള്ള സമൂഹത്തിനുള്ള അംഗീകാരമാണെന്നാണ് പ്രാദേശിക കൗണ്‍സിലര്‍ കമല്‍ജിത് ദിന്‍ദാസാ വ്യക്തമാക്കിയത്. മേയറുടെ തീരുമാനം തങ്ങളും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുക ആണെന്ന് കൗണ്‍സില്‍ ലീഡര്‍ ജൂലിയന്‍ ബെലും കൂട്ടിച്ചേര്‍ത്തു. 1997 ല്‍ ഈ പ്രദേശത്തു സ്ഥാപിക്കപ്പെട്ട ഗുരുഃധ്വര പ്രിന്‍സ് ചാള്‍സ് ആണ് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തത്. ഇപ്പോള്‍ ഈ ആരാധനാലയം ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകളുടെ വിശപ്പകറ്റുന്ന ആശ്രയ കേന്ദ്രവും കൂടിയാണ്. സിഖ് സമൂഹം ബ്രിട്ടന് നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തിനു രാജ്യം കടപ്പെട്ടിരിക്കുക ആണെന്നാണ് ഗുരുപുരബ് ദിനവുമായി ബന്ധപെട്ടു ഓരോ ഗുരുധ്വരക്കും പ്രതിപക്ഷ ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റര്‍മാര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി സമയത്തു ഓരോ ഗുരുദ്ധ്വാരയും ഓരോ ആശ്രയ കേന്ദ്രമായി അനേകായിരങ്ങള്‍ക്കാണ് പ്രയോജനപ്പെട്ടതു എന്നും അദ്ദേഹം ഓര്‍മ്മിച്ചു. 
ഏതാനും ആഴ്ച മുന്‍പാണ് വെംബ്ലിയിലെ പ്രസിദ്ധമായ സ്വാമി നാരായണ്‍ ട്രസ്റ്റ് ക്ഷേത്രത്തിനു സമീപമുള്ള റോഡിനു സ്വാമി പ്രമുഖ് റോഡ് എന്ന പേരുനല്‍കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തത് . ക്ഷേത്ര സ്ഥാപകനായ സ്വാമി പ്രമുഖിനോടുള്ള ആദരവായാണ് പ്രാദേശിക എതിര്‍പ്പ് നേരിട്ടും കൗണ്‍സില്‍ ആ തീരുമാനമെടുത്തത്. ഇതോടെ ഇന്ത്യന്‍ ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം പെരുമാറ്റ ആവശ്യം ഉണ്ടാകുമോ എന്ന ആശങ്ക പ്രാദേശിക സമൂഹം സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്. ബിസിനസിലും രാഷ്ട്രീയത്തിലും എല്ലാം ബ്രിട്ടനില്‍ ഇന്ത്യന്‍ ആധിപത്യം വളരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ അതിന്റെ നേര്‍ പ്രതിഫലനം ഉണ്ടാകും എന്നാണ് ഇന്ത്യന്‍ പക്ഷക്കാര്‍ ഇതിനോട് പ്രതികരിക്കുന്നത്.  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അടുത്തിടെ എല്ലാ വിധ മാംസാഹാര നിരോധനവും നടപ്പാക്കണം എന്നാവശ്യപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആവശ്യം വിദ്യാര്‍ത്ഥി കൗണ്‍സിലില്‍ വന്‍ഭൂരിപക്ഷത്തോടെ പാസ്സായതും ഇതിനൊപ്പം കൂട്ടിവായിക്കപ്പെടണം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category