1 GBP =99.70INR                       

BREAKING NEWS

കൈനീട്ടാന്‍ മുന്നിലിനി ആരുമില്ല; ഇരുള്‍ പടര്‍ന്ന ജീവിതവുമായി കുറെ മനുഷ്യര്‍ മുന്നിലെത്തുമ്പോള്‍ നമ്മളെങ്ങനെ കണ്ണടക്കും? കോവിഡില്‍ ലോകം മുഴുവന്‍ പ്രയാസപ്പെടുമ്പോള്‍ രോഗങ്ങളുമായി പൊരുതി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഏഴുപേര്‍ക്കായി വീണ്ടും നിങ്ങള്‍ക്ക് മുമ്പില്‍ കൈനീട്ടുകയാണ്; കരോളുകാര്‍ക്കു വേണ്ടി വച്ച പണമെങ്കിലും നല്‍കിയാല്‍ ഇവരും നമ്മളെപ്പോലെ ജീവിതം ആസ്വദിക്കും

Britishmalayali
അജിമോന്‍ ഇടക്കര

നി കൈനീട്ടാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആരുമില്ല.. മടുത്തു... അത്രയധികം പ്രയാസപ്പെട്ടു കഴിഞ്ഞു. എന്ത് ചെയ്യണം എന്നൊരു വഴിയുമില്ലാതെ കഴിയുമ്പോഴാണ് ഇത്തരം ഒരു സഹായത്തെ കുറിച്ച് അറിഞ്ഞത്. നിങ്ങള്‍ക്ക് നല്ലതു വരുത്താന്‍ ദൈവത്തോട് എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിക്കാം. യുകെ മലയാളികള്‍ നല്‍കിയ സഹായ അഭ്യര്‍ത്ഥനകള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് മുന്നിലെത്തിയപ്പോള്‍ സത്യാവസ്ഥ അറിയാന്‍ വിളിച്ച ന്വേഷിച്ചപ്പോള്‍ ലഭിച്ച വൃദ്ധയായ ഒരമ്മയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. വിധി ക്രൂരത കാട്ടിയതു കൊണ്ട് മാത്രംപലരുടെയും മുന്നില്‍ കൈനീട്ടിയിട്ടും ജീവിതം ഇനി മുന്നോട്ടില്ലെന്നു കണ്ടപ്പോള്‍ നിസ്സഹായതയോടെ നമുക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ഏതാനും ജീവിതങ്ങള്‍.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന ക്രിസ്തുമസ് - ന്യൂ ഇയര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ അനേകം അപേക്ഷകളില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്തത് 19 പേരെയാണെങ്കിലും യുകെയിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ഏറ്റവും അത്യാവശ്യമായി സഹായം ആവശ്യമായി വരുന്ന ഏഴുപേരുടെ ജീവിതമാണ് ഞങ്ങള്‍ പ്രിയ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത്തവണ കോവിഡ് മൂലം ആഘോഷങ്ങള്‍ ഇല്ലാതായിരിക്കുന്നതിനാല്‍ തിരുപ്പിറവി അറിയിക്കാന്‍ എത്തേണ്ട കരോള്‍ സംഘങ്ങള്‍ക്കായി എടുത്തു വച്ച പണമെങ്കിലും നിങ്ങള്‍ ഈ പാവങ്ങള്‍ക്കായി നല്കാന്‍ തയാറായാല്‍ ഇത്തവണ അവരും ഏറെക്കാലം കൂടി സന്തോഷത്തോടെ ക്രിസ്മസ് ആഘോഷത്തില്‍ തങ്ങളെക്കൊണ്ട് കഴിയും പോലെ പങ്കു ചേരും. പോയ ഒരു വര്‍ഷം മുഴുവന്‍ ലോകമെങ്ങും ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചതിനു പകരമായി അടുത്ത പുതുവര്‍ഷ പുലരി ഏവരും സന്തോഷത്തോടെ കാത്തിരിക്കുമ്പോള്‍ ഈ ഏഴു മുഖങ്ങളില്‍ കൂടി നമുക്കല്പം പുഞ്ചിരി വിടര്‍ത്താം.
ബ്രിട്ടീഷ് മലയാളി വായനക്കാര്‍ വഴിയും നേരിട്ടുമായി ലഭിച്ച ഓരോ സഹായ അഭ്യര്‍ത്ഥനകളിലും നിറഞ്ഞു നിന്നത്, കണ്ണുനീരിന്റെ ഉപ്പു കലര്‍ന്നഒന്നിനൊന്നു ദയനീയമായ പല ജീവിതങ്ങള്‍ ആണ്. അവയില്‍ നിന്ന് ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത കേസുകള്‍ ആണ് നിങ്ങളുടെ മുന്‍പിലേക്ക് ഈ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്. ചെറിയ തുകകള്‍ മാത്രം കൊടുക്കുവാന്‍ ആഗ്രഹിച്ച നടത്തുന്ന നഴ്‌സിങ് പഠന സഹായ അപേക്ഷകള്‍ ഒഴിവാക്കിയാല്‍, ഇത്രയധികം കേസുകള്‍ ഒരുമിച്ച് എടുക്കേണ്ട ഒരു സാഹചര്യം ആദ്യമായാണ് ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷന്‍ അഭിമുഖീകരിക്കുന്നത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിത സാഹചര്യങ്ങളില്‍ കോവിഡ് വരുത്തിയ ആഘാതമെന്ത് മാത്രമാണ് എന്ന് ഈ അപേക്ഷകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മനസിലാകും.
ഒഴിവാക്കാന്‍ സാധിക്കാത്ത പത്തൊന്‍പത് കേസുകളില്‍ നിന്നും പ്രഥമ പരിഗണനയില്‍ ഉള്‍പ്പെടുത്തിയ ഏഴു അപേക്ഷകളുടെ വിശദാശംങ്ങള്‍ ആവുംഅപ്പീലിന്റെ ആദ്യ പടിയായി വരുംദിവസങ്ങളില്‍ നിങ്ങളുടെ നിര്‍ല്ലോഭ സഹായം പ്രതീക്ഷിച്ച് ഇവിടെ അവതരിപ്പിക്കുക. ഈ വര്‍ഷം വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ സമ്മാനപ്പൊതികളും കാര്‍ഡുകളും വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ ഒരു ചെറിയ ഭാഗമെങ്കിലും വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്ന ഈ ജീവിതങ്ങളുടെ കണ്ണുനീര്‍ ഒപ്പുവാന്‍ കൂടി ഉപയോഗിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുള്ളതു കൊണ്ടാണ് ലക്ഷകണക്കിന് രൂപയുടെ സഹായംആവശ്യമുള്ള ഈ നിര്‍ദ്ധനരെ നിങ്ങളുടെ മുന്‍പില്‍ എത്തിക്കുന്നത്. മാത്രമല്ലഇതേ അവസ്ഥയില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഓണം ആഘോഷിച്ചപ്പോള്‍ബ്രിട്ടീഷ് മലയാളിയാളി വായനക്കാരുടെ നിര്‍ല്ലോഭമായ ഉദാരതയില്‍ 7 നിരാലബകുടുംബങ്ങളുടെ കണ്ണുനീരൊപ്പാനും അവരുടെ ജീവിതത്തില്‍ ഓണനിലാവ് ഒഴുക്കുവാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞുവെന്നതും പ്രതീക്ഷയുടെ പൊന്‍നാളം തന്നെയാണ്.

ഒരു ബൈക്കപകടത്തെ തുടര്‍ന്ന് തലയോട്ടി തകര്‍ന്നു ഗുരുതരാവസ്ഥയില്‍ ആയ പന്ത്രണ്ടു വയസ്സുകാരി റിസക്കും നാല്‍പ്പത്തി രണ്ട് വയസ്സു മാത്രം പ്രായമുള്ള ഹൃദ്രോഗിയായ പിതാവ് സനിലിനും ജീവിതവും മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു വഴികളും മുന്‍പില്‍ ഇല്ലാ എന്ന അവസ്ഥയില്‍ ആണ് നല്ലവരായ പ്രവാസികളുടെസ്‌നേഹവും സൗമനസ്യവും കേട്ടറിഞ്ഞു അവസാന ആശ്രയമെന്ന നിലയില്‍ നമ്മുടെ അരികില്‍ എത്തിയിരിക്കുന്നത്.കൂലിപ്പണിക്കിടെ മരത്തില്‍ നിന്ന് വീണു നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ പതിനാറു വര്‍ഷമായി ശയ്യാവലംബനായ പാലക്കാട്ടുകാരന്‍ സുരേഷിനു സ്വന്തമെന്നു പറയാന്‍ ഒരു കുടില്‍ പോലുമില്ല , വയോധിക മാതാപിതാക്കളും വിധവയായസഹോദരിയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി ഉണ്ടാക്കിയ ഒറ്റ മുറി ഷെഡിലാണ് കഴിയുന്നത്. അനുദിന ചികിത്സയ്ക്കും ആഹാരത്തിനും പെടാപ്പാട് പെടുന്ന ഈ നിര്‍ദ്ധന കുടുംബവും അവസാന അത്താണി എന്ന നിലയിലാണ് യൂക്കെയിലെ നല്ലവരായ പ്രവാസി മലയാളികളെ സമീപിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിയായ സിനോമോന്‍ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസ് നടത്തിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ഡയാലിസ് ചെയ്യാനുള്ള തുക പോലും കണ്ടെത്താന്‍ കൂലിപ്പണിക്കാരിയായ അമ്മയ്ക്കും അനുജനും കഴിയുന്നില്ല. മുപ്പത്തി എട്ടു വയസ്സ് മാത്രം പ്രായമുള്ള സിനോമോന്റേയും ബുദ്ധിമാന്ദ്യമുള്ള ഒരു അനുജനുമടങ്ങുന്ന കുടുംബത്തിന്റെയും ദൈന്യതയ്ക്ക് മുന്‍പില്‍ കണ്ണടയ്ക്കുവാന്‍ ഒരു സുമനസ്സിനും കഴിയുകയില്ല.

പതിനഞ്ച് വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ച്തളര്‍ന്നു കിടക്കുന്ന കോട്ടയം ജില്ലയിലെ അളനാട് സ്വദേശിനാല്പത്തഞ്ച് വയസ്സുള്ള പോള്‍സണും,നേഴ്സിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും, പതിമൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് തന്റെ ഇരുപത്തിമൂന്നാംവയസില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് നടുവിന് പരിക്ക് പറ്റി കുടുംബത്തിന് തണലാകുന്നതിനു പകരം കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ഭാരമായതിന്റെ വേദനയില്‍ കഴിയുന്ന സോബിന്‍ജോര്‍ജ്ജ്എന്ന കോതമംഗലംകാരനു ജീവിതം മുന്നോട്ട് നീങ്ങണമെങ്കിലും പ്രവാസികളായ നമ്മള്‍ തന്നെ കനിയണം.
ജന്മനാ തളര്‍ന്നുകിടക്കുന്നഒരു കുഞ്ഞുമാലാഖയെപ്പോലെ സുന്ദരിയായ അഞ്ചുവയസ്സുള്ള തെരേസമോള്‍ ഇന്ന് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് ബ്രിട്ടീഷ് മലയാളിയുടെ നല്ലവരായ വായനക്കാരില്‍ ആണ്.സ്തനാര്‍ബുദ രോഗിയായ ഷീലാ മോളുംകീമോ തെറാപ്പി അടക്കമുള്ള തുടര്‍ചികിത്സയ്ക്കായിപ്രിയ വായനക്കാരുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

ഈ നിര്‍ദ്ധന ജീവിതങ്ങളിലും ഒരു കുഞ്ഞു പുല്‍ക്കൂട് മെനയാനോ നക്ഷത്ര വിളക്കിനു പകരം പ്രതീക്ഷയുടെ ഒരു കൈത്തിരി എങ്കിലും തെളിക്കുവാനോ നമുക്ക് കഴിഞ്ഞാല്‍ അതാവും ഈ ആഘോഷകാലത്തെ നമ്മുടെ ജീവിതം ധന്യമാക്കുന്ന പുണ്യപ്രവര്‍ത്തി.ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെഎത്തുന്നതാ യിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്ന തെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category