1 GBP =99.70INR                       

BREAKING NEWS

ഋഷി സുനാക് കടം വാങ്ങികൂട്ടുന്നതായി ബി ബി സി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയതായി ആക്ഷേപം; രാഷ്ട്രീയ കര്യ ലേഖിക ലോറ വിവാദത്തില്‍

Britishmalayali
kz´wteJI³

ബ്രിട്ടന്റെ സാമ്പത്തികസ്ഥിതിയെ പറ്റി ബി ബി സിയുടെ രാഷ്ട്രീയകാര്യ ലേഖിയക് ലോറാ ക്യൂന്‍സ്ബെര്‍ഗ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം ഉയര്‍ന്നു. 24 സാമ്പത്തിക വിദഗ്ദരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന് കത്തു നല്‍കിയിരിക്കുന്നത്. അനാവശ്യമായ ഉപമകളുമായി ബ്രിട്ടന്റെ കടം വാങ്ങല്‍ പരിധിയെ കുറിച്ച് പ്രേക്ഷകരില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്ന പരാതി ഡയറക്ടര്‍ ജനറല്‍ടിം ഡേവിക്കാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച നടന്ന ബി ബി സി യുടെ പോളിറ്റിക്കല്‍ ലൈവില്‍ മാധ്യമത്തിന്റെ രാഷ്ട്രീയകാര്യ ലേഖികയായ ലോറാ ക്യൂന്‍സ്ബെര്‍ഗ്, ബ്രിട്ടന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ്, നാഷണല്‍ മോര്‍ട്ടഗേജ് തുടങ്ങിയവയെല്ലാം അതിന്റെ പരമാവധിയില്‍ എത്തിയതായി ആരോപിച്ചിരുന്നു. മാത്രമല്ല, കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഋഷി സുനാക് കണക്കില്ലാതെ പണം ചെലവഴിച്ചതിനാല്‍ സര്‍ക്കാര്‍ ഖജനാവ് കാലിയായെന്നും അവര്‍ പറഞ്ഞു. ചാന്‍സലര്‍, താന്‍ ചെലവാക്കിയ പണത്തിന്റെ വിശകലന റിപ്പോര്‍ട്ട് ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ച അന്നു തന്നെയായിരുന്നു ഇവരുടെ പ്രസ്താവനയും പുറത്തുവന്നത്.

എം പിമാര്‍ക്കായി തയ്യാറാക്കിയ പ്രസ്താവനയില്‍ ഋഷി ചൂണ്ടിക്കാട്ടിയത് ബ്രിട്ടന്റെ സാമ്പത്തിക അടിയന്തരാവസ്ഥ ആരംഭിച്ചിട്ടേയുള്ളു എന്നായിരുന്നു. കൂടാതെ പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ദ്ധനവ് തടയുന്നതും വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം ജി ഡി പിയുടെ 0.7 ശതമാനത്തില്‍ നിന്നും 0.5 ശതമാനമായി കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള ചെലവുചുരുക്കല്‍ നടപടികളെകുറിച്ചും ഇതില്‍ പ്രതിപാദിച്ചിരുന്നു.

ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കടം വാങ്ങലാണ് നടന്നിട്ടുള്ളതെന്ന് ചെലവു ചെയ്യലിന്റെ നിരീക്ഷകരായ ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ചാന്‍സലറുടെ പ്രഖ്യാപനം വന്നത്. ഇതിനെ കുറിച്ച് പരാമര്‍ശിക്കവേയാണ് ക്രെഡിറ്റ് കാര്‍ഡും നാഷനല്‍ മോര്‍ട്ട്ഗേജുമൊക്കെ അതിന്റെ പരമാവധി പരിധിയിലെത്തിയെന്ന് ലോറ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ബി ബി സിക്ക് വാര്‍ത്തകള്‍ കൃത്യമായി നല്‍കാനുണ്ടെന്നത് ചൂണ്ടിക്കാണിച്ച് 24 സാമ്പത്തിക വിദഗ്ദര്‍ കത്തയച്ചത്.

ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും മാക്രോ എക്കണോമിക്സിനേയും പബ്ലിക് ഫിനാന്‍സിനേയും കുറിച്ച് ചില തെറ്റായ സങ്കല്പങ്ങള്‍ നല്‍കി എന്നുമാണ് സാമ്പത്തിക വിദഗ്ദര്‍ ആരോപിക്കുന്നത്. പബ്ലിക് ഫിനാന്‍സിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ തീരെ അനുയോജ്യമല്ലാത്ത ഉപമയാണ് ക്രെഡിറ്റ് കാര്‍ഡ് എന്നും ഇവര്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡിന്റെ പരമാവധിയില്‍ എത്തി എന്നു പറഞ്ഞാല്‍ കടംവാങ്ങാനുള്ള സര്‍ക്കാരിന്റെ കഴിവിന്റെ പരമാവധിയില്‍ എന്നാണര്‍ത്ഥമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിജസ്ഥിതി അതല്ലെന്നും അവര്‍ പറയുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category