
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ ചോര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിന് വന്‍ തിരിച്ചടി. ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കര്‍ തീരുമാനിച്ചത് ഐസക്കിന് വലിയ തിരിച്ചടിയായി.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പരാതി എത്തിക്സ് ആന്‍ഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. പരാതിയില്‍ എത്തിക്സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്പീക്കര്‍ക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്.
നേരത്തെ സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടിയോട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അതൃപ്തിയുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നിയമസഭയുടെ അവകാശം 'രാഷ്ട്രീയ'മാക്കുന്നതിലായിരുന്നു സ്പീക്കര്‍ക്ക് വിയോജിപ്പ്. നിയമസഭാ സെക്രട്ടേറിയറ്റില്‍ നടന്ന ആഭ്യന്തരയോഗത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം വിവാദത്തില്‍നിന്ന് വികസനത്തിലേക്ക് രാഷ്ട്രീയചര്‍ച്ച മാറ്റാന്‍ സി.എ.ജി. ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരേയുള്ള പരാമര്‍ശം പുറത്തുവിട്ടതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഈ 'അവകാശലംഘന'ത്തിന് മന്ത്രി തോമസ് ഐസക് ഒരുങ്ങിയതെന്നും സൂചനയുണ്ട്. എന്നാല്‍, ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഐസക്കിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക് സ്പീക്കര്‍ വിട്ടതും വിവാദങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കിഫ്ബിക്കെതിരേയുള്ള സി.എ.ജി.യുടെ പരാമര്‍ശങ്ങള്‍ ഗുരുതരമായ ആരോപണ സ്വഭാവമുള്ളവയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെഷനായിരിക്കും. സി.എ.ജി.യുടെ കണ്ടെത്തല്‍ മുള്ളും മുനയുംവെച്ച് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. ഇത് പൊളിക്കാനുള്ള ലക്ഷ്യവും ധനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നിലുണ്ടായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam