1 GBP =99.70INR                       

BREAKING NEWS

കുടുംബ പ്രശ്‌നങ്ങളാല്‍ പഠനം മുടങ്ങിയ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ എത്തിച്ചത് ഉപരിപഠനത്തിന് സഹായിക്കാമെന്ന് വാക്കു കൊടുത്ത്; പിന്നെ ഹോസ്റ്റലിലും ലോഡ്ജിലും കൊണ്ടു പോയി പീഡനം; ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനെതിരെ പോക്‌സോ കേസ്; ബഷീര്‍ പൂവ്വാട്ടുപമ്പും സംഘടനയും വീണ്ടും വിവാദത്തില്‍

Britishmalayali
kz´wteJI³

കോഴിക്കോട്; അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്ന ആള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബഷീര്‍ പൂവ്വാട്ടുപറമ്പിലിനെതിരെയാണ് ട്രസ്റ്റിലെ അന്തേവാസിയായ പെണ്‍കുട്ടിയും സഹോദരങ്ങളും പരാതി നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മലപ്പുറം മഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബഷീറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരിയും സഹോദരനും ഏതാനും വര്‍ഷങ്ങളായി ബഷീര്‍ നേതൃത്വം നല്‍കുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസിയാണ്. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വെച്ചും കുറ്റിക്കാട്ടൂരിലെ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ ബഷീര്‍ പൂവ്വാട്ടുപറമ്പ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നേരത്തെയും നിരവധി വിവാദങ്ങളില്‍ ഇടംപിടിച്ച സ്ഥാപനമാണ് ടീംബി ചാരിറ്റബിള്‍ ട്രസ്റ്റ്.കുന്ദമംഗംലം വെള്ളന്നൂരില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റിലെ ജീവനക്കാരനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിലെ മാനേജര്‍ എന്ന് പറയപ്പെടുന്ന പൂവാട്ടുപറമ്പ് കളരിപുറായിയില്‍ കോളനിയില്‍ താമസിക്കുന്ന യാസര്‍ അറഫാത്തിനെയാണ് കുന്ദമംഗലം പൊലീസ് എസ്ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. വെള്ളന്നൂര്‍ കോട്ടോല്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ ഹോസ്റ്റലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കഴിയുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ തടയുകയും പൊലീസിന് നേരെ കയ്യേറ്റ ശ്രമം നടത്തിയതിനുമാണ് യാസര്‍ അറഫാത്തിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഈ സ്ഥാപനത്തിന് സര്‍്ക്കാറിന്റെ അനുമതിയില്ലെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനാലും സ്ഥാപനം മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു.രണ്ടു മാസം മുമ്പ് ഹോസ്റ്റലില്‍ താമസിച്ച യുവതിയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ കേസും പൊലീസ് അന്വേഷിച്ച് വരികയാണ്. ട്രസ്റ്റിന്റെ ഭാരവാഹികളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ആത്മീയ ചികിത്സ നടത്തുന്ന സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ടും ഈ സ്ഥാപനത്തിനെതിരെ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയിലാണ് ഇപ്പോള്‍ ട്രസ്റ്റ് ചെയര്‍മാനെതിരെ പ്രയൂപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയും പുറത്തുവന്നിരിക്കുന്നത്. പത്താംക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയെ ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ സഹോദരിക്കൊപ്പം ട്രസ്റ്റില്‍ എത്തിച്ചത്.

ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സമിതി അംഗം കൂടിയാണ് ട്രസ്റ്റ് ചെയര്‍മാനായ ബഷീര്‍ പൂവ്വാട്ടുപറമ്പ്്. പൂവ്വാട്ടുപറമ്പിലും വെള്ളന്നൂരിലുമായി രണ്ട് ഹോസ്റ്റലുകളാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഈ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയിരുന്നു. രോഗികളും മാനസികപ്രശ്‌നങ്ങളുമുള്ള ചിലയാളുകളും വീടില്ലാത്ത അനാഥരായ ചിലയാളുകളുമാണ് രണ്ടിടങ്ങളിലുമായുണ്ടായിരുന്നത്. വെള്ളന്നൂരിലെ സ്ഥാപനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരിയായ ഒരു സ്ത്രീയും താമസിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ക്ക് ഇടനിലക്കാരായി നിന്ന് പരിഹാരം കണ്ടെത്തുകയും അവരില്‍ നിന്ന് പണം കൈപറ്റിയുമാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം.

ഈ ട്രസ്റ്റിനെതിരെയും നടത്തിപ്പുകാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നു വന്നിരുന്നു. ട്രസ്റ്റിന്റെ ഹോസ്റ്റലില്‍ കുറച്ചുകാലം താമസിച്ചിരുന്ന റൈഹാനത്ത് എന്ന സ്ത്രീയെ ട്രസ്റ്റ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ നിന്നും നേരത്തെ കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിലായി ഇവര്‍ താമസിപ്പിച്ചിരിക്കുന്നവരില്‍ പോക്‌സോ കേസിലെ പ്രതികളും മോഷണക്കേസുകളിലെ പ്രതികളുമുണ്ട്.

വെള്ളന്നൂരിലുള്ള ഹോസ്റ്റലില്‍ സ്വന്തമായി ഇടിമുറിയുണ്ടെന്നും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചാണ് കുടുംബ പ്രശ്നങ്ങളുമായി കൗണ്‍സിലിംഗിനെത്തുന്നവരെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിക്കുന്നത് എന്നും നേരത്തെ ഇവിടെ താമസിച്ചിരുന്ന റൈഹാനത്ത് എന്ന സ്ത്രീ വെളിപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category