1 GBP =99.70INR                       

BREAKING NEWS

ലൈഫ് മിഷനില്‍ തൊട്ടതോടെ സിബിഐയ്ക്ക് അന്വേഷണ അനുമതി നിഷേധിച്ച പിണറായിക്ക് പണിയായി പെരിയ; നന്ദകുമാര്‍ നായരുടെ സര്‍വ്വീസ് നീട്ടിയതിന് പിന്നില്‍ അതിവേഗ അന്വേഷണത്തിലൂടെ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അമിത് ഷാ-ഡോവല്‍ തന്ത്രം; ഇരട്ടക്കൊലയിലെ രാഷ്ട്രീയ ഗൂഢാലോചന അതിവേഗം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി; കണ്ണൂരിലെ ഉന്നതര്‍ കുടുങ്ങിയേക്കും

Britishmalayali
kz´wteJI³

കൊച്ചി: മലയാളി സിബിഐ ഓഫീസര്‍ നന്ദകുമാര്‍ നായരുടെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയതിന് കാരണം പെരിയ ഇരട്ട കൊലക്കേസില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാനെന്ന് സൂചന. പെരിയാ കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് നന്ദകുമാര്‍ നായരുടെ സര്‍വ്വീസ് നീട്ടികൊടുത്തത്. അതിവേഗം പെരിയയിലെ ഗൂഡാലോചകരെ കണ്ടെത്താനാണ് നീക്കം. സിപിഎമ്മിലെ കണ്ണൂരിലെ ഉന്നതര്‍ക്കെതിരെ അന്വേഷണം നീളുമെന്നാണ് സൂചന.

കേരളത്തില്‍ സിബിഐയ്ക്ക് നേരിട്ട് കേസെടുക്കാനാകില്ല. സ്വര്‍ണ്ണ കടത്തിലെ അന്വേഷണം മുറുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കി. ഈ സാഹചര്യത്തിലാണ് കരുതലോടെ കേന്ദ്രം കളിക്കുന്നത്. പെരിയയില്‍ സിബിഐയ്ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയത് സുപ്രീംകോടതിയാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആര്‍ക്കുമാകില്ല. പെരിയയിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ സിപിഎമ്മിനെ വടക്കന്‍ കേരളത്തില്‍ പ്രതിസന്ധിയിലാക്കാമെന്നാണ് വിലയിരുത്തല്‍. ഇതിന് വേണ്ടിയാണ് നന്ദകുമാറിന് കാലാവധി നീട്ടിക്കൊടുക്കുന്നത്. അതിന് മുമ്പ് തന്നെ ഗൂഢാലോചനയിലെ അന്വേഷണം സിബിഐ പൂര്‍ത്തിയാക്കിയേക്കും.

സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഓഫീസറാണ് നന്ദകുമാര്‍ നായര്‍. സിബിഐ മുംബൈ, തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ മേധാവിയാണ് സൂപ്രണ്ടായ നന്ദകുമാര്‍ നായര്‍. രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പടെ നേടിയിട്ടുള്ള നന്ദകുമാര്‍ നായര്‍ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവനകാലാവധി നീട്ടുന്നത് സിബിഐയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്. പെരിയയില്‍ വിധി വന്നതിന് തൊട്ടു പിന്നാലൈയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം എടുത്തത്.

വിചാരണ നടക്കുന്ന അഭയക്കേസില്‍ പ്രതികളെ അറസ്റ്റുചെയ്തത് നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ച കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതും നന്ദകുമാര്‍ നായരാണ്. പൂണെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റുമരിച്ച കേസും ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണസംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നതും അദ്ദേഹമാണ്. ഇതിനൊപ്പമാണ് പെരിയാ കേസിലെ ഉത്തരവാദിത്തം. ധബോല്‍ക്കര്‍ കേസിന്റെ അന്വേഷണം നന്ദകുമാര്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് സിബിഐ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ല ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസും നിര്‍ണായക ഘട്ടത്തിലാണ്. ഇതിനൊപ്പം പെരിയയില്‍ മേല്‍നോട്ടം വഹിക്കും.

തിങ്കളാഴ്ച വിരമിക്കാനിരുന്ന നന്ദകുമാര്‍ നായര്‍ക്ക് സഹപ്രവര്‍ത്തകര്‍ മുംബൈയില്‍ യാത്രയയപ്പ് യോഗവും ഒരുക്കിയിരുന്നു. ഇതിനിടയിലാണ് ആറുമാസത്തേക്കുകൂടി സര്‍വീസ് നീട്ടിയ ഉത്തരവെത്തിയത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് നേരിട്ടത്. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. കേസിലെ രേഖകള്‍ എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന പൊലീസിനോട് കോടതി ഉത്തരവിട്ടു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാരണങ്ങള്‍ കോടതി വിശദമായി കേട്ടു.

കേസിലെ പൊലീസ് അന്വേഷണം സമ്പൂര്‍ണവും മികവുറ്റതുമാണ്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയ കുറ്റപത്രം ഡിവിഷന്‍ ബെഞ്ച് പുനഃസ്ഥാപിച്ചതോടെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് വ്യക്തമായി. എന്നിട്ടും സിബിഐ അന്വേഷണം അനുവദിച്ചത് സംസ്ഥാന പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഇവയെല്ലാം തള്ളിയാണ് സിബിഐ അന്വേഷണം ശരിവച്ച് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ഉത്തരവിറക്കിയത്. അന്വേഷണം സിബിഐക്ക് വിട്ടതുകൊണ്ട് പൊലീസിന്റെ മനോവീര്യം ഇല്ലാതാകുമെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് സിബിഐ അറിയിച്ചതും കോടതി മുഖവിലയ്ക്കെടുത്തു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് ശേഷം ഡി.ജി.പി ഉള്‍പ്പെടേയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പലതവണ കത്ത് നല്‍കിയിട്ടും കേസ് രേഖകള്‍ക്ക് നല്‍കിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മക്കളെ കൊന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഭാഗിഗമായി ശരിവയ്ച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category