1 GBP = 99.40INR                       

BREAKING NEWS

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ് അന്തരിച്ചു; കോവിഡ് ബാധിച്ച് മരിച്ചത് ലസ്റ്റര്‍ മലയാളിയും ഒഐസിസി പ്രവര്‍ത്തകനുമായ ധനിക് പ്രകാശിന്റെ പിതാവ്

Britishmalayali
kz´wteJI³

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ് അന്തരിച്ചു. ഇന്നലെ 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നവംബര്‍ 20ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. കോവിസ് ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രണ്ടു ദിവസം മുന്‍പ് ഫലം നെഗറ്റീവായി. എന്നാല്‍ മരണം സംഭവിക്കുക ആയിരുന്നു. 72 വയസായിരുന്നു പ്രായം.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു. 

ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കള്‍: ഡോ. ധന്യ, ധനിക് (യുകെ). ധനിക്  യുകെയില്‍ ഒഐസിസിയുടെ സജീവ പ്രവര്‍ത്തകനാണ്.

ജയപ്രകാശിന്റെ നിര്യാണത്തില്‍ OlCC UK നേതാക്കളായ ഹരിദാസും K K, മോഹന്‍ ദാസ് അള്‍സാര്‍ അലി, സുജൂഡാനിയേല്‍, ജയന്‍ റാന്‍, ഗിരി മാധവന്‍, ജയ്‌സണ്‍, സോണി ചാക്കോ, ഗുഫൂര്‍, പുഷ്പരാജ്, ജവഹര്‍ ,ബേബിക്കുട്ടി, മകേഷ് കുമാര്‍, സുനുദത്ത്, സുനില്‍ രവീന്ദ്രന്‍, നോയിച്ചന്‍, രാജേഷ്, അഷറഫ്, എന്നീ നേതാക്കള്‍ അനുശോചനം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category