
നമ്മിലോരോരുത്തരും ഓരോ മഴത്തുള്ളികളായിരുന്നെങ്കില്‍... ആ തുള്ളികളോരോന്നും സംരക്ഷിക്കപ്പെട്ടിരുന്നെങ്കില്‍... പ്രകൃതിയെ കുറിച്ചു പറയുമ്പോള്‍ ഹാരിയിലെ കവി എന്നും ഉണരാറുണ്ട്. കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരന് എന്നും പ്രകൃതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു വ്യക്തിയാണ്. നിരവധി പ്രഭാഷണങ്ങളിലൂടെയും മറ്റും ലോകത്തിലെ സുപ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ കരാറില്‍ പോലും പ്രകൃതിയുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററികളുടെ നിര്‍മ്മാണത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഈ പ്രകൃതിയുടെ ആരാധകന്, ഇന്ന് നാം അനുഭവിക്കുന്ന ദുരിതങ്ങള്‍ പ്രകൃതിമാതാവിന്റെ ശിക്ഷയായി തോന്നിയതില്‍ അദ്ഭുതമുണ്ടോ? അമ്മയെ സംരക്ഷിക്കാതെ, ആധുനികതയുടെ പിന്നില്‍ അന്ധരായി ഓടി, അമ്മയെ നശിപ്പിക്കുന്ന മനുഷ്യപുത്രന്മാര്ക്ക് അമ്മ നല്കുന്ന ശിക്ഷയാണ് കോവിഡെന്ന മഹാമാരി എന്നാണ് ഹാരി രാജകുമാരന് പറയുന്നത്. ഭൂമിയുടെ അധിപന്മാരെന്ന മനുഷ്യകുലത്തിന്റെ നാട്യം, ആ സ്ഥാനം നിലനിര്‍ത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ ചില പുഴുക്കുത്തുകള്‍ എന്നിവയെക്കുറിച്ച് പാരിസ്ഥിതിക വെബ്സൈറ്റായ വാട്ടര്‍ ബെയറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് നമ്മളെ തടവ് ശിക്ഷ നടപ്പിലാക്കുവാന്‍ പ്രകൃതിമാതാവ് അയച്ചതാണ് കൊറോണയെന്ന വൈറസിനെ എന്ന് മഹാവ്യാധിയുടെ ആരംഭകാലത്ത് ആരോ തന്നോട് പറഞ്ഞിരുന്നതായി, വാട്ടര്‍ ബെയര്‍ സി ഇ ഒ എലെന് വിന്ഡ്മത്തുമായുള്ള സംസാരത്തിനിടയല് രാജകുമാരന് പറഞ്ഞു. വളരെ കാവ്യാത്മകമായി പറഞ്ഞ ഒരു പരമസത്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിനോസറുകളുടെ കാലം മുതല്ക്കുള്ള പല വൈറസുകളും ഇപ്പോഴും ജീവനോടെയുണ്ടെന്നും വന്യജീവികളില്‍ അവയെല്ലാം സുഷുപ്തിയില്‍ ആണ്ടിരിക്കുകയാണെന്നും നേരത്തേ ശാസ്ത്രലോകം സ്ഥിരീകരിച്ചിരുന്നു. ഈ വന്യ ജീവികളുമായി മനുഷ്യര്‍ സമ്പര്‍ക്കത്തില്‍ വരുന്നതോടെ ഇത്തരം വൈറസുകള്‍ മനുഷ്യശരീരത്തിലെത്തി നിദ്രവിട്ടുണര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇത് പല പുതിയ രോഗങ്ങള്‍ക്കും കാരണമാകുമെന്നുംകണ്ടെത്തിയിരുന്നു. വനംകൈയ്യേറ്റം പോലെയുള്ള നടപടികള്‍ മൂലമാണ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള അകലം കുറയുന്നതെന്നും അങ്ങനെ ഈ വൈറസുകള്‍ക്ക് മനുഷ്യ ശരീരത്തിലേക്കുള്ള പ്രവേശനം സുസാദ്ധ്യമാകുന്നു എന്നും അഭിപ്രായമുയര്‍ന്നിരുന്നു.
ഈ ശാസ്ത്ര സത്യത്തെ കാവ്യഭാഷയില്‍ അവതരിപ്പിച്ച ഹാരി രാജകുമാരന് പക്ഷെ സമൂഹമാധ്യമങ്ങളില്‍ നിറയെ പൊങ്കാലയാണ്. നമ്മള് ഓരോരുത്തരും ഓരോ മഴത്തുള്ളികളായി മാറിയിരുന്നെങ്കില്‍... ഓരോ തുള്ളിയേയും സംരക്ഷിച്ചിരുന്നു എങ്കില്‍... ആ കാവ്യ ഹൃദയത്തിന്റെ വികാരം മനസ്സിലാക്കാതെ പൊങ്കാല തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അപ്പോഴും ആ വരികള്‍ക്കിടയിലെ സത്യമ്നമ്മളെ തുറിച്ചു നോക്കുന്നുണ്ട്, പ്രകൃതിയെ നശിപ്പിച്ചാല്‍ അത് സ്വയം നാശം ക്ഷണിച്ചു വരുത്തുന്ന പ്രക്രിയയാകുമെന്ന സത്യം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam