
ആ നല്ല നാളുകളിലെ സ്വാതന്ത്ര്യം ഇനിയും വര്‍ഷങ്ങളോളം ഒരു ഓര്‍മ്മ മാത്രമായിരിക്കും. മനസ്സിന് കുളിര്‍മ്മ പകരാന്‍, പ്രിയപ്പെട്ടവരുടെ പുഞ്ചിരിയൊന്നു കാണാന്‍ നമുക്ക് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. കോവിഡ് വാക്സിന് എടുത്താലും മാസ്ക് നിര്‍ബന്ധമായും ധരിക്കേണ്ടി വരും എന്നാണ് ഇംഗ്ലണ്ടിലെഡെപ്യുട്ടി മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.വിദൂര പൂര്‍വ്വ ദേശങ്ങളിലേത് പോലെ മുഖാവരണം ഇനി ലോകത്തിലെ എല്ലാ ഭാഗങ്ങളിലേയും മനുഷ്യരുടെ വസ്ത്രധാരണത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്.
ഫേസ്മാസ്ക് വലിച്ചെറിയാന്‍, ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗം നിര്‍ത്താന്‍, നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് വലിയ പാര്‍ട്ടികള്‍ നടത്താന്‍,നമുക്ക് ഇനിയും വര്‍ഷങ്ങള്‍ കാക്കേണ്ടതായി വരും എന്നാണ് പ്രൊഫസര്‍ ജോനാഥന് വാന്‍-ടാം പറയുന്നത്. ഒരു പ്രതിരോധ മരുന്നോടെ കൊറോണയ്ക്കെതിരായ യുദ്ധം ജയിക്കുന്നില്ല എന്നര്‍ത്ഥം. എന്നാല്‍, ഈ വാക്കുകള്‍ തുടരാന്‍ അനുവദിക്കാതെ, എത്രയും പെട്ടെന്ന് പഴയ നാളുകള്‍ തിരിച്ചുവരുമെന്ന് ആശ്വാസവാക്കുകളുമായി ബോറിസ് ജോണ്സണ് ഇടപെട്ടു.
എന്നാല്‍, ഇതോടെ കൊറോണക്കെതിരായ യുദ്ധം അവസാനിക്കുന്നില്ല എന്ന വസ്തുത ബോറിസ് ജോണ്‍സനും സമ്മതിച്ചു. ഇതുവരെ തുടര്‍ന്ന ശ്രദ്ധയും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ട്. ഫൈസര്‍ വാക്സിന്റെ ആദ്യ ഘടു അടുത്ത ആഴ്ച്ച ബ്രിട്ടനില്‍ എത്താനിരിക്കെയാണ് ഈ പ്രസ്താവനകള്‍ ഉണ്ടായത്. 8 ലക്ഷം ഡോസുകളായിരിക്കും ആദ്യ ഘടുവില് ഉണ്ടായിരിക്കുക. 21 ദിവസം കൊണ്ടാണ് ഇത് അര്‍ഹതയുള്ളവര്‍ക്ക് കൊടുത്തു തീര്‍ക്കുക. കെയര്‍ ഹോം അന്തേവാസികള്‍, കെയര്‍ഹോം ജീവനക്കാര്‍, എന്‍ എച്ച് എസ് ജീവനക്കാര്‍, പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
വാക്സിന് കണ്ടുപിടിച്ചത് മഹത്തായ ഒരു നേട്ടമാണെന്നും അതില്‍ ഒരുപാട് സന്തോഷിക്കുന്നു എന്നും പറഞ്ഞ പ്രൊഫസര്‍ വാന്‍-ടാം, പക്ഷെ ഇതുകൊണ്ട് കോവിഡ് 19 എന്ന മഹാമാരിയെ എന്നന്നേക്കുമായി ഇല്ലാതെയാക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും നല്കി. ഫ്ളൂ പോലെ ഇതും കാലാകാലങ്ങളില്‍ വന്നും പോയും കൊണ്ടിരിക്കും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടൊപ്പം നംബര് 10 ല്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്.
അതേസമയം, മറ്റുള്ളവരെല്ലാം വാക്സിന് എടുത്താല്‍ തനിക്കും സുരക്ഷയാണെന്ന ചിന്തയില്‍ വാക്സിന് എടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കരുതെന്നും വാന്ടാം ഓര്‍മ്മിപ്പിച്ചു. സുരക്ഷ ആവശ്യമെങ്കില്‍ വാക്സിന് എടുക്കുക തന്നെ വേണം, അദ്ദേഹം പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam