
ലോക്ക്ഡൗണ്‍ നീക്കിയതിന്റെ ആഹ്ലാദത്തി ഹൈ സ്ട്രീറ്റില്‍ ഷോപ്പിംഗിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ കടുത്ത തണുപ്പിനെതിരെയുള്ള പ്രതിരോധങ്ങളും കരുതാന്‍ മറക്കരുത്. രാജ്യത്തെ ആദ്യത്തെ മഞ്ഞുവീഴ്ച്ച ഇന്നായിരിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. വടക്കന്‍ മേഖലകളില്‍ നാല് ഇഞ്ചുവരെ ഉയരത്തില്‍ മഞ്ഞ് വീഴാമെന്നാണ് പ്രവചനം. സാവധാനം ഇത് തെക്കന്‍ മേഖലയിലേക്കും വ്യാപിക്കും. ചുരുക്കത്തില്‍ മഞ്ഞില്‍ കുളിച്ച ക്രിസ്ത്മസ്സായിരിക്കും ഇത്തവണത്തേതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്.
ഇന്നു മുതല്‍ അന്തരീക്ഷ താപനില പൂജ്യത്തില്‍ നിന്നും താഴുവാന്‍ ആരംഭിക്കും. ഇതേസമയത്താണ് ലോക്ക്ഡൗണ്‍ ബന്ധങ്ങളില്‍ നിന്നും മുക്തരായി ബ്രിട്ടീഷുകാര്‍ ഉത്സവകാല ഷോപ്പിംഗിനായി ഹൈസ്ട്രീറ്റുകളിലേക്ക് കൂട്ടം കൂടിയെത്താന്‍ ആരംഭിക്കുന്നതും. സ്കോട്ടലന്‍ഡിന്റെ പല ഭാഗങ്ങളിലും ഇന്ന് രാത്രി 6 മണി മുതല്‍ മഞ്ഞുവീഴ്ച്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ച്ച വരെ നീണ്ടുനിന്നേക്കാം. നോര്‍ത്തെണ്‍ അയര്‍ലന്‍ഡിലും മഞ്ഞുവീഴ്ച്ചയെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്.
1884 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ആറാമത്തെ നവംബര്‍ മാസമായിരുന്നു ഈ വര്‍ഷത്തേതെന്ന് കാലാവസ്ഥാ വിഭാഗം പ്രസ്താവിച്ചതിനു പിന്നാലെയാണ് ഈ മഞ്ഞുവീഴ്ച്ചാ മുന്നറിയിപ്പും വരുന്നത്. സ്കോട്ട്ലാന്‍ഡിലും പെന്നിനെസ് മുഴുവനായും മഞ്ഞു വീഴ്ച്ച പ്രതീക്ഷിക്കുന്നതായിട്ടാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വക്താക്കള്‍ നല്കുന്ന സൂചന. പീക്ക് ഡിസ്ട്രിക്ട് വരെ ഇത് പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിന്റെ ബാക്കി പ്രദേശങ്ങളും വെയില്‍സും തണുത്ത് മരവിക്കും. ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച്ചയോടുകൂടി ശൈത്യകലത്തെ അതിന്റെ എല്ലാ ശക്തിയോടുകൂടിയും പ്രതീക്ഷിക്കാം ഇടയ്ക്കിടെ മഴപെയ്യുവാനും സാധ്യതയുണ്ട്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും രാത്രികാല താപനില -2 ഡിഗ്രി വരെ എത്താനിടയുണ്ട്. ഈ മാസത്തിന്റെ പകുതിവരെ അന്തരീക്ഷം തണുത്തുവിറങ്ങലിച്ചു തന്നെയായിരിക്കും. എന്നു മാത്രമല്ല, ക്രിസ്ത്മസ്സിനോടടുത്ത് കനത്ത മഞ്ഞുവീഴ്ച്ചയും പ്രതീക്ഷിക്കാം.
താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കും കൂടുതലായി മഞ്ഞുവീഴ്ച്ച ഉണ്ടാവുക എങ്കിലും, ഉയരം കുറഞ്ഞ സ്ഥലങ്ങളിലും ഇടയ്ക്കൊക്കെ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കാം. 2010 ന് ശേഷം ഒരു മഞ്ഞില്‍ക്കുളിച്ച ക്രിസ്ത്മസ്സ് വരുന്നത് ഈ വര്‍ഷമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. കോവിഡ് മഹാമാരി താണ്ഡവമാടുന്ന ഈ തണുപ്പ് കാലത്ത് ശൈത്യകാല രോഗങ്ങളില്‍നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam