1 GBP =99.20INR                       

BREAKING NEWS

ബോറിസ് ഇന്ത്യയിലേക്ക്; റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായെത്തും; മോദി 'സുഹൃത്തിനെ' തേടുമ്പോള്‍ ബ്രെക്‌സിറ്റ് നഷ്ടം തീര്‍ക്കാന്‍ ബോറിസിനും പുതിയ കൂട്ടു കൂടിയേ തീരൂ; ഇരുകൂട്ടരും സാഹചര്യത്തി നൊത്തു കൈകൊടുക്കുമ്പോള്‍ പ്രതീക്ഷകളും ഉയരുന്നു; എതിര്‍പ്പുയര്‍ന്നിട്ടും ഇന്ത്യന്‍ സഹായം നിര്‍ത്താത്തതും ബ്രിട്ടന്റെ തന്ത്രം തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : ബോറിസ് ജോണ്‍സന്‍ ഇന്ത്യയിലേക്ക്. അടുത്ത റിപ്പബ്ലിക് ദിന ആഘോഷത്തിലെ പ്രധാന അഥിതിയായാണ് ഇത്തവണ അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത് എന്നത് വരവിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മോഡി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രെസിഡന്റ് പദത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ പകരം വരുന്ന ജോ ബൈഡനെ  തന്റെ സുഹൃത്തായി അത്ര വേഗം മാറ്റാന്‍ സാധിക്കില്ല എന്ന മോദിയുടെ തിരിച്ചറിവ് കൂടിയാകാം ലോകത്തെ രണ്ടാം വമ്പനെ തന്നെ കൂട്ടുപിടിക്കാന്‍ കാരണമെന്നും കരുതപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ഒരു സമ്പദ് ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്നും ഇത്തരം ഒരു ക്ഷണം ലഭിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കാന്‍ ബോറിസ് ജോണ്‍സണും കഴിയില്ല. കാരണം ബ്രെക്‌സിറ്റിലൂടെ നഷ്ടമായ യൂറോപ്യന്‍ വിപണിക്കു പകരം സാദ്ധ്യതകള്‍ തേടി പരക്കം പായുന്ന ബ്രിട്ടന് വന്‍വിപണി രാജ്യമായ  ഇന്ത്യയുടെ സൗഹൃദം ഒഴിവാക്കാന്‍ സാധിക്കാത്തതുമാണ്. ഇത്തരത്തില്‍ സാഹചര്യങ്ങളിലൂടെ വളര്‍ന്നെത്തിയ സാധ്യതകളുടെ കൂട്ടുചേരലാണ് പുത്തന്‍ ഇന്ത്യ - ബ്രിട്ടീഷ് സൗഹൃദം എന്ന് നിസംശയം വിശേഷിപ്പിക്കാം. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായി ഇന്ത്യന്‍ റിപ്പബ്ലിക് വേദിയില്‍ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായാണ് ബോറിസ് ജോണ്‍സണ്‍ അടുത്ത ജനുവരി 26 നു ഇന്ത്യയില്‍ എത്തുക. ഇതിനു മുന്‍പ് 1993 ല്‍ ജോണ്‍ മേജറാണ് ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇത്തവണ ബോറിസ് എത്തുമ്പോള്‍ യുകെയില്‍ നിന്നും ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ആറാമത്തെ വിശിഷ്ട അതിഥി കൂടി ആയിരിക്കും എന്ന പ്രത്യേകതയുമുണ്ട്   ഇക്കഴിഞ്ഞ നവംബര്‍ 27 നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറീസും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് ക്ഷണം ഉണ്ടായതെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ ഓഫീസോ ലണ്ടനില്‍ ഇന്ത്യന്‍ ഹൈ കമ്മീഷനോ ഇതുവരെ സ്ഥിരീകരണം നല്കാന്‍ തയാറായിട്ടില്ല .പക്ഷെ ഇന്ത്യയിലും ബ്രിട്ടനിലും ബോറിസിന്റെ വരവുണ്ടാകും എന്നുറപ്പിക്കും വിധം വാര്‍ത്ത കോലാഹലം തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം ബ്രിട്ടനില്‍ നടക്കുന്ന ജി സെവന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും എന്നുറപ്പിക്കാന്‍ കൂടിയാണ് ഇരു നേതാക്കളും കഴിഞ്ഞ ആഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തിയത്. അടുത്തവര്‍ഷം ഇരു രാജ്യങ്ങളെയും സംബന്ധിച്ച് ഏറെ നിര്‍ണായകം ആയിരിക്കണം എന്ന സൂചന നല്‍കി ബോറിസ് സംസാരിക്കാന്‍ തയ്യാറായതും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ്. 

ഇരു നേതാക്കളും പോസ്റ്റ് കോവിഡ്  പോസ്റ്റ് ബ്രെക്‌സിറ്റ് എന്ന അജണ്ടയിലാണ് ടെലിഫോണ്‍ സംഭാഷണം നടത്തിയത് എന്ന് സൂചനയുണ്ട് . ഇതോടൊപ്പം വ്യാപാര വാണിജ്യ കാര്യങ്ങള്‍, വിദ്യാര്‍ത്ഥി വിസ  ശാസ്ത്ര ഗവേഷണ സഹകരണം, പ്രതിരോധവും സുരക്ഷയും അടക്കം ഒട്ടേറെ കാര്യങ്ങളും ചര്‍ച്ചയായി. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്വിറ്റര്‍ വഴി വെളിപ്പെടുത്തിയിട്ടുമുണ്ട്. മോദിയുടെ ട്വീറ്റിന് കയ്യോടെ ബോറിസ് മറുപടി നല്‍കിയതോടെയാണ് വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇന്ത്യയെ ജി 7 ല്‍ എത്തിക്കണമെന്നത് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ്‌റ് ട്രംപിന്റെ പ്രത്യേക താല്പര്യവും ആയിരുന്നു. ഇതിനോട് മറ്റു അംഗ രാജ്യങ്ങള്‍ അതേ ആവേശത്തില്‍ പ്രതികരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കോവിഡ് പടര്‍ന്ന ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രധാനമായും അഞ്ചു രാജ്യങ്ങളുടെ തലവന്മാരുമായാണ് വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയത്. ഓസ്ട്രേലിയന്‍, ശ്രീലങ്കന്‍, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിമാര്‍, യൂറോപ്യന്‍ രാജ്യ നേതൃത്വം എന്നിവരുമായാണ് ബോറിസിനെ കൂടാതെ  ഈ ചര്‍ച്ചകള്‍ നടന്നത്.  

കഴിഞ്ഞ മാസം ആദ്യം ആക്ടിങ് ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ജെയ്ന്‍ തോംസണ്‍ ബോറിസ് ജോണ്‍സണ്‍ വൈകാതെ ഇന്ത്യയില്‍ എത്തുമെന്ന് സൂചന നല്‍കിയിരുന്നു. ബോറിസിനെ കൂടാതെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബും ഇന്ത്യന്‍ സന്ദര്‍ശനം പ്ലാന്‍ ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്താന്‍ സാധ്യത കുറവുമാണ്. കോവിഡ് വ്യാപന ശേഷം ലോക രാജ്യങ്ങള്‍ തമ്മില്‍ ഉന്നത തല സന്ദര്‍ശനത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയി രിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ആണ് അവസാനമായി ഇന്ത്യയില്‍ എത്തിയ വിശിഷ്ട അതിഥി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category