1 GBP =99.20INR                       

BREAKING NEWS

കൊലപാതകികളും ബലാത്സംഗികളും അടക്കം 23 ക്രിമിനലുകളെ നാട് കടത്താനുള്ള നീക്കം അവസാന നിമിഷം തടഞ്ഞ് കോടതി; താരങ്ങളും ലേബര്‍ പാര്‍ട്ടിയും ബ്രിട്ടനെ കുഴയ്ക്കുന്ന കഥ

Britishmalayali
kz´wteJI³

പൊതുസമൂഹത്തില്‍ നിന്നും വേറിട്ട് ചിന്തിക്കുന്നവര്‍ പലപ്പോഴും വിചിത്രങ്ങളായ നടപടികളുമായി മുന്നോട്ട് വരാറുണ്ട്. അതുപോലൊന്നാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ജമൈക്കന്‍ പൗരനായ ഒരു കൊലപാതകിയേയും രണ്ട് ബലാത്സംഗികളേയും നാടുകടത്താനുള്ള ബ്രിട്ടന്റെ തീരുമാനം ഇത്തരത്തില്‍ പെട്ട ചിലരുടെ നടപടികള്‍ മൂലം വേണ്ടെന്ന് വയ്ക്കേണ്ടി വന്നിരിക്കുന്നു. ചില സെലിബ്രിറ്റികളുടേയും ലേബര്‍പാര്‍ട്ടിയിലെ എം പി മാരുടെയും പിന്തുണായോടെയുള്ള നിയമനടപടികള്‍ക്കൊടുവില്‍, ഇവരെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവായി.

അവസാന നിമിഷ അപ്പീലില്‍ അനുകൂല വിധി വന്നതോടെ, നാടുകടത്താനായി കയറ്റിയ വിമാനത്തില്‍ നിന്നാണ് 2003-ല്‍ ഒരു കൊലപാതകക്കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങിയ മൈക്കല്‍ അന്റോണിയോ എന്ന ജമൈക്കന്‍ പൗരനെ പിടിച്ചിറക്കിയത്. ഒരു മയക്കുമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തന്റെ എതിരാളിയെ ആറുപ്രാവശ്യം വെടിയുതിര്‍ത്ത് കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അന്റോണിയോയ്ക്ക് ഇപ്പോള്‍ 50 ല്‍ അധികം പ്രായമുണ്ട്.

മൊത്തം 23 കുറ്റവാളികളാണ് മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പടെയുള്ള വാദങ്ങള്‍ ഉയര്‍ത്തി അവസാന നിമിഷ അപ്പീല്‍ നല്‍കിയിരുന്നത്. വിവിധ കുറ്റങ്ങളില്‍ ജയിലലടയ്ക്കപ്പെട്ട ജമൈക്കന്‍ പൗരന്മാരാണ് ഇവര്‍. പ്രശസ്ത മോഡലായ നവോമി കാംബെല്‍, ലൈന്‍ ഓഫ് ഡ്യുട്ടിയിലെ താരം താന്‍ഡി ന്യുട്ടണ്‍, ജെയിംസ്ബോണ്ട് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ നവോമി ഹാരിസ്, ചരിത്രകാരനായ ഡേവിഡ് ഒലുസോഗ എന്നിവര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയ സെലിബ്രിറ്റികളില്‍ ഉള്‍പ്പെടുന്നു. ഇവരെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഇവര്‍ ഒപ്പ് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബലാത്സംഗ കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന രണ്ടുപേര്‍, വധശ്രമത്തിന് ശിക്ഷയനുഭവിക്കുന്ന രണ്ടുപേര്‍ എന്നിവരും ഇന്നലെ അവസാന നിമിഷ അപ്പീല്‍ നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവരെല്ലാം മയക്കുമരുന്നു കേസിലും അനധികൃതമായി ആയുധം കൈവശം വച്ച കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ഇവരെ നാടുകടത്തുവാനുള്ള തീരുമാനം റദ്ദ് ചെയ്തതോടെ ഇവര്‍ അധികം താമസിയതെ ശിക്ഷ കഴിഞ്ഞ് തെരുവിലിറങ്ങും. ഇത്തരത്തില്‍ നാടുകടത്തപ്പെടേണ്ട 57 പേരുടെ പട്ടികയില്‍ നിന്നും 13 കുറ്റവാളികള്‍ മാത്രമാണ് ഇന്നലെ പ്രത്യേക വിമാനത്തില്‍ പറന്നുയര്‍ന്നത്.

ബാക്കിയുള്ളവരില്‍ 21 പേര്‍ നടുകടത്തലിനെതിരെ നേരത്തേ അപ്പീല്‍ നല്‍കുകയും ഈ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യപ്പെടുകയും ചെയ്തവരാണ്. പട്ടികയില്‍ ഉണ്ടായിരുന്ന 57 പേരും ജമൈക്കയില്‍ ജനിച്ചവരാണ്. ഒരാള്‍ പോലും ബ്രിട്ടീഷ് പൗരനല്ല എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും അവരെ ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കണം എന്നതായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം. 2018-ല്‍ ഇത്തരത്തില്‍ പലരേയും നാടുകടത്തിയതിന്റെ പേരില്‍ വിന്‍ഡ്റഷ് സ്‌കാന്‍ഡല്‍ എന്നപേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഭവവുമായായിരുന്നു പ്രതിപക്ഷ എം പിമാര്‍ ഇതിനെ താരതമ്യം ചെയ്തിരുന്നത്. എന്നാല്‍, വിന്‍ഡ്റഷ് സ്‌കാന്‍ഡലില്‍ ഉള്‍പ്പെട്ടവരെല്ലാം നിരപരാധികള്‍ ആയിരുന്നെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറന്നു.

കൊലപാതകികളായ പോള്‍ ബിംഗ്ഹാം, റിക്കാര്‍ഡോ ഫോബ്സ്, ഫിറ്റ്സോയ് ഡേലെ എന്നിവര്‍ ഇന്നലെ നാടുകടത്തപ്പെട്ടവരേയും കൊണ്ട് പറന്നുയര്‍ന്ന പ്രത്യേക വിമാനത്തില്‍ ഉണ്ടായിരുന്നു. ഈ വിമാനത്തില്‍ നിന്നും നിരവധി കുറ്റവാളികളെ ഒഴിവാക്കുവാനായി ഇമിഗ്രേഷന്‍ ലോ സ്ഥാപനങ്ങള്‍ അവസാന നിമിഷ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അതിയായ ഖേദമുണ്ടെന്ന് ഇമിഗ്രേഷന്‍ മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു. ഇത്തരത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളല്ലെന്നും, തികഞ്ഞ കുറ്റവാളികളണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category