1 GBP =99.20INR                       

BREAKING NEWS

ഇനി വോട്ട് ചെയ്യാനായി നാട്ടില്‍ പോകേണ്ടി വരില്ല; ജോലി ചെയ്യുന്ന രാജ്യത്ത് വോട്ട് ചെയ്യാനനുവദിക്കുന്ന തരത്തില്‍ നിയമം മാറുന്നു; പ്രവാസി കളുടെ സ്വപനം പൂവണിയുന്നതിങ്ങനെ

Britishmalayali
kz´wteJI³

സ്വന്തം നാട്ടില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. മാത്രമല്ല, ഇത്തരത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ വോട്ട് ചെയ്താല്‍ മാത്രമായിരിക്കും അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ കഴിയുക. എന്നാല്‍, നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരു പ്രവാസിക്ക് വോട്ട് ചെയ്യണമെങ്കില്‍, ആ വ്യക്തിക്ക് വോട്ടുള്ള നിയോജകമണ്ഡലത്തില്‍ എത്തി നിശ്ചിത ബൂത്തില്‍ പോയി വോട്ട് ചെയ്യണം. അതായത്, വോട്ടുചെയ്യുവാനായി ഇന്ത്യയിലേക്ക് യാത്രചെയ്യണം.

സാമ്പത്തിക ബുദ്ധിമുട്ട്, മറ്റ് പ്രായോഗിക പ്രശ്നങ്ങള്‍ എന്നിവ കാരണം ഇത് പലപ്പോഴും നടക്കാറില്ല. എന്നാല്‍, ഇപ്പോള്‍ ഈ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി നിലവില്‍ വന്നാല്‍ പിന്നെ പ്രവാസികള്‍ക്ക് അവരവര്‍ താമസിക്കുന്ന രാജ്യത്ത് ഇരുന്നുകൊണ്ടുതന്നെ ഇന്ത്യയില്‍ അവരുടെ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി വോട്ടുചെയ്യാന്‍ കഴിയും.

നിലവില്‍ സായുധ സൈനികര്‍, പാരാ മിലിറ്ററി ഫോഴ്സ്, വിദേശങ്ങളില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം സാധാരണ പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം ഇലക്ഷന്‍ കമ്മീഷന്‍ നിയമകാര്യ മന്താലയത്തിനു മുന്നില്‍ കഴിഞ്ഞയാഴ്ച്ച സമര്‍പ്പിച്ചു.ഇതിനനുബന്ധമയി നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1961 ലെ തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവന്നാല്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റുവഴി തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കുവാന്‍ കഴിയും. അടുത്തു വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും, ആസ്സാം, പശ്ചിമ ബംഗാള്‍, കേരള, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ സൗകര്യം ഉപയോഗിക്കുവാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഇലക്ടറല്‍ റോളിലെ കണക്ക് പ്രകാരം 1.17 ലക്ഷം പ്രവാസികളാണ് വോട്ടര്‍പട്ടികയില്‍ പെര് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണവും, ജോലി, വിദ്യാഭ്യാസം എന്നിവയിലെ പ്രശ്നങ്ങള്‍ കാരണവും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലവും വോട്ടു ചെയ്യുവാനായി ഇന്ത്യയിലെത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍, പോസ്റ്റല്‍ വോട്ട് സൗകര്യം പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരവധി പ്രവാസികളുടെ കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇലക്ഷന്‍ കമ്മീഷന്‍ വെളിപ്പെടുത്തി. കോവിഡ് പ്രതിസന്ധി മൂലമുള്ള നിയന്ത്രണങ്ങള്‍ സ്ഥിതിഗതികള്‍കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായും ഇ സി ചൂണ്ടിക്കാട്ടി.

റിട്ടേണിംഗ് ഓഫീസറെ ഫോം 12മുഖാന്തിരം വോട്ട് ചെയ്യുവാനുള്ള സന്നദ്ധത അറിയിക്കുന്ന പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുവാനാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് അഞ്ചു ദിവസത്തിനകം ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള എഴുത്ത് ലഭിക്കണം. മാത്രമല്ല, വോട്ടര്‍മാര്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ്, വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണിക്ക് മുന്‍പായി ലഭിക്കത്തക്കവണ്ണം, അതാത് നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അയയ്ക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category