
വാഷിങ്ടന്‍: പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ചുക്കാന്‍ പിടിക്കുക ഒരു മലയാളിയാകും. പ്രിസിഡന്‍ഷ്യല്‍ ഇനാഗുറേഷന്റെ നാലംഗ നടത്തിപ്പു സമിതിയില്‍ മലയാളി മജു വര്‍ഗീസും. ജനുവരി 20നു നടക്കുന്ന ചടങ്ങിന്റെ സംഘാടനം നിര്‍വഹിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇനാഗുരല്‍ കമ്മിറ്റിയുടെ (പിഐസി) എക്സിക്യൂട്ടീവ് ഡയറക്ടറാണ് മജു (43).
തിരുവല്ല സ്വദേശി മാത്യു -സരോജ ദമ്പതികളുടെ മകനായി ന്യൂയോര്‍ക്കിലാണു മജു ജനിച്ചത്. 2000 ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ വിവിധ തസ്തികകളില്‍ 6 വര്‍ഷം പ്രവര്‍ത്തിച്ചു. ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരം കൂടിയാണ് പുതിയ ചുമതല. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ഈ ചുമതല നിര്‍വ്വഹിക്കുന്നത്.
ടോണി അലനാണ് മറ്റൊരു വ്യക്തി. ഡെലവേര്‍ യുണിവേഴ്സിറ്റി പ്രസിഡന്റും ബൈഡന്റെ ദീര്‍ഘകാല സുഹൃത്തുമാണ് ടോണി അലന്. ഒബാമ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മജു വര്‍ഗീസ്, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സീനിയര്‍ അഡൈ്വസറുമായിരുന്നു. കൊറോണ കാലത്ത് വിദൂരത്തിലിരുന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത് വര്‍ഗീസ് ആയിരുന്നു.
മാനേജ്മെന്റ്-അഡ്മിനിസ്ട്രേഷന് എന്നിവയില്‍ ഒബാമയുടെ അസിസ്റ്റന്റ് ആയും ഡപ്യൂട്ടി ഡയറക്ടറായും വൈറ്റ് ഹൗസില്‍ ആറു വര്‍ഷത്തിലേറെ വര്‍ഗീസ് സേവനമനുഷ്ടിച്ചു. ഈ അനുഭവ സമ്പത്ത് ബൈഡന്റെ പ്രചാരണത്തിനു വര്‍ഗീസ് ഉപയോഗപ്പെടുത്തി. വൈറ്റ് ഹൗസില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരോ കൂടെ പ്രവര്‍ത്തിച്ചവരോ ആണു ബൈഡന്റെ സ്റ്റാഫില്‍ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചവര്‍. രാഷ്ട്രീയ രംഗത്ത് ആഴത്തിലുള്ള പരിചയം കൈമുതലായുള്ള വര്‍ഗീസ് പ്രചാരണം പ്രൊഫഷണലൈസ് ചെയ്യാന്‍ മുന്പിലുണ്ടായിരുന്നു.
എഴുത്തുകാരിയായ സരോജ വര്‍ഗീസിന്റെ പുത്രനാണ് മജു വര്‍ഗീസ്. ബൈഡന് വൈറ്റ് ഹൗസില്‍ മജു ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്. 'കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി അറിയാവുന്നയാള്‍' എന്നാണു വര്‍ഗീസിനെ ഒരു നിരീക്ഷകന് വിശേഷിപ്പിച്ചത്. പ്രൈമറി മത്സരത്തില്‍ ബൈഡന് പിന്നോക്കം പോയ സമയത്താണ് വര്‍ഗീസിനെ കൂടി പ്രചാരണ രംഗത്തു കൊണ്ട് വന്നത്. മികച്ച കൂടുതല്‍ പേരുടെ സേവനം അദ്ദേഹത്തിനു ആവശ്യമുണ്ടെന്ന പശ്ചാത്തലത്തീലാണു വര്‍ഗീസിന്റെ നിയമനം.
ന്യു യോര്‍ക്കില്‍ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ വര്‍ഗീസ് ചെറുപ്പം മുതല്‍ തന്നെ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. മാസച്യുസറ്റ്സ് സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. കൊച്ചി സ്വദേശിയായ പിതാവ് മാത്യു വര്‍ഗീസ് ഏതാനും വര്‍ഷം മുന്‍പ് നിര്യാതനായി. അമ്മ, നഴ്സ് ആയ സരോജ വര്‍ഗീസ് ആണ് ആദ്യം യുഎസില്‍ എത്തിയത്. മൂത്ത സഹോദരി മഞ്ജു.
2000 ല്‍ അല്‍ ഗോര്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍, അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിലായിരുന്നു ആദ്യത്തെ പ്രധാന നിയമനം. പിന്നെ ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയില്‍ റിസര്‍ച് അസോഷ്യേറ്റായി. ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ വിവിധ തസ്തികകളില്‍ മജു 6 വര്‍ഷം സേവനമനുഷ്ഠിച്ചു. ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി നിയമിതനായതു കഴിഞ്ഞ സെപ്റ്റംബറില്‍. ഗോര്‍ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ജൂലിയെയാണു മജു ജീവിതസഖിയാക്കിയത്. ഇവര്‍ക്കൊരു മകന്: 14 വയസ്സുള്ള ഇവാന്.
നേതൃമികവിലും അനുഭവസമ്പത്തിലും സഹാനുഭൂതിയിലും ബൈഡന് ഒരു പ്രചോദനമാണെന്നു മജു പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് എത്തിയതോടെ ഇന്ത്യന്‍ വംശജര്‍ക്കിടയിലെ ആവേശം വലുതാണെന്നും ദ് വീക്ക് വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam