1 GBP =99.20INR                       

BREAKING NEWS

ഫക്രിസാദേയെ വധിക്കും മുന്‍പെ ഇസ്രയേല്‍ വിമാനം സൗദി വ്യോമപാത ഉപയോഗിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് മൊസാദ് മേധാവിയും; ഇറാന്‍ ആണവ ആണവശാസ്ത്രജ്ഞനെ കൊലപ്പെടുത്തിത് സൗദിയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ടെഹ്റാന്‍: ഇറാന്റെ മുതിര്‍ന്ന ആണവശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദേയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇസ്രയേല്‍ കരങ്ങളാണെന്ന് ഏതാണ്ട് വ്യക്തമാകുമ്പോഴും ഈ കൊലപാതക ഗൂഢാലോചനയില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന ചോദ്യം ഉയരുകയാണ്. അറബ് ലീഗിന് നേതൃത്വം കൊടുക്കുന്ന സൗദി അറേബ്യയ്ക്കും ഫക്രിസാദേയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. ഇതിന് ഉപോത്ഭലകമായ തെളിവുകളും പുറത്തുവരുന്നുണ്ട്.

കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്.. ഫഖ്രിസാദേയെ വധിക്കും മുമ്പ് നടന്ന സംഭവങ്ങള്‍ ഇസ്രയേല്‍-യുഎസ്- സൗദി അച്ചുതണ്ടില്ലേക്ക് വിരല്‍ചൂണ്ടുന്നതാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം തെറ്റാണെന്നും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സൗദി അറിയിച്ചു. അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചര്‍ച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഫലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തരുതെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്), യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി സൗദി അറേബ്യയിലെ നിയോമില്‍ നവംബര്‍ 22 ന്, ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയതായാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഇതിന് തെളിവായുള്ള കാര്യങ്ങളും പുറത്തുവരുന്നുണ്ട്. സൗദി വ്യോമപാതയില്‍ ഇസ്രയേല്‍ വിമാനം എത്തിയതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം.

നെതന്യാഹു, മൊസാദ് മേധാവി യോസി കോഹന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയര്‍ ബെന്‍-ശബ്ബത്ത്, നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറി അവി ബ്ലൂ എന്നിവരാണ് ടെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് പോയത്. ബിസിനസുകാരനായ ഉഡി ഏഞ്ചലിന്റെ സ്വകാര്യ വിമാനമാണ് ഇവര്‍ യാത്രക്കായി ഉപയോഗിച്ചത്. നവംബര്‍ 22 ന് വൈകുന്നേരം 5 മണിക്ക് വിമാനം ഇസ്രയേലില്‍ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് വിമാനം മടങ്ങിയത്.

വര്‍ഷങ്ങളായി ഇസ്രയേലില്‍ നിന്നുള്ള വിമാനങ്ങളൊന്നും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നില്ല. സൗദി അറേബ്യയുടെ വ്യോമപാത പോലും ഇസ്രയേല്‍ വിമാനങ്ങള്‍ ഉപയോഗിക്കാറില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിയിടെയാണ് യുഎഇയിലേക്കുള്ള യാത്രക്കിടെ ഇസ്രയേല്‍ വിമാനം സൗദിക്കു മുകളിലൂടെ പറന്നത്.

ഇസ്രയേലിന്റെ ആര്‍മി റേഡിയോയും കാന്‍ റേഡിയോയും പ്രധാനമന്ത്രിയും മൊസാദ് തലവനും ടെല്‍ അവീവില്‍ നിന്ന് രഹസ്യമായി നിയോമിലേക്ക് പറന്നുവെന്ന് അവകാശപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി ആസൂത്രണം ചെയ്ത് വികസിപ്പിച്ചെടുത്ത ഹൈടെക്, ടൂറിസം കേന്ദ്രമാണ് നിയോമിലെ ചെങ്കടല്‍ റിസോര്‍ട്ട്. ഇത് ഈജിപ്തിന്റെയും ജോര്‍ദാന്‍ അതിര്‍ത്തിയുടെയും അടുത്താണ്. ഇസ്രയേലിന്റെ തെക്കേ അറ്റത്ത് നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈന്‍, സുഡാന്‍ എന്നിവര്‍ ഇസ്രയേലിനെ അംഗീകരിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നത്.

ഫ്ളൈറ്റ് റഡാര്‍ 24.കോമിന്റെ ഡേറ്റ അനുസരിച്ച്, നവംബര്‍ 22ന് ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ്സ്ട്രീം IV ജെറ്റ് പറന്നുയര്‍ന്ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ചെങ്കടല്‍ തീരത്തേക്ക് പോകുന്നതിനുമുന്‍പ് ഈജിപ്തിലെ സിനായി പെനിന്‍സുലയുടെ കിഴക്കന്‍ തീരത്ത് തെക്കോട്ട് പറന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജിഎംടി സമയം 18.30 ന് വിമാനം നിയോമില്‍ ലാന്‍ഡ് ചെയ്ത് 21.50 വരെ അവിടെ തുടര്‍ന്നു. പിന്നീട് അതേ വഴിയിലൂടെ ടെല്‍ അവീവിലേക്ക് മടങ്ങുകയും ചെയ്തു.

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ വച്ചിരുന്ന റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഫക്രിസാദെഹിനെ ലക്ഷ്യമാക്കി വെടിയുതിര്‍ത്താണ് കൊലപ്പെടുത്തിയത്. അക്രമികള്‍ ആരും രംഗത്തുവരാതെ തികച്ചും ആസൂത്രിതമായാണു കൊലപാതകം നടത്തിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഭാര്യക്കൊപ്പം ഫക്രിസാദെഹ് യാത്ര ചെയ്തതെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന് കിഴക്ക് അബ്‌സാര്‍ദിലേക്കുള്ള യാത്രയില്‍ മൂന്ന് അംഗരക്ഷകരാണ് ഒപ്പമുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം ഫക്രിസാദെഹ് എത്തേണ്ട സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി കുറച്ച് നേരത്തേ പോയിരുന്നു. ഈ സമയത്ത് പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഫക്രിസാദെഹിന്റെ കാര്‍ നിര്‍ത്തി. കാറിന് എന്തോ തകരാറുണ്ടെന്നു കരുതി ആക്രമണമാണെന്ന് അറിയാതെ ഫക്രിസാദെഹ് കാറില്‍നിന്ന് ഇറങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കാറില്‍നിന്ന് 150 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍നിന്നാണ് വെടിവയ്പ് ഉണ്ടായത്.

ഫക്രിസാദെഹിനു മൂന്നു തവണ വെടിയേറ്റു. രണ്ടെണ്ണം വശത്തും ഒരെണ്ണം പിന്നിലുമാണ് കൊണ്ടത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അംഗരക്ഷകര്‍ക്കും വെടികൊണ്ടു. തൊട്ടുപിന്നാലെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു. മൂന്നു മിനിറ്റാണ് ആക്രമണം നീണ്ടതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫക്രിസാദെഹിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യക്ക് ആക്രമണത്തില്‍ പരുക്കില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 29-ന് ഇറാനില്‍നിന്നു കടന്ന ഒരാളിന്റെ വാഹനത്തിലാണ് റിമോട്ട് നിയന്ത്രിത മെഷീന്‍ ഗണ്‍ സ്ഥാപിച്ചിരുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫക്രിസാദെഹിന്റെ മരണം സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ ശാസ്ത്രജ്ഞനെ വധിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നു എന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും 50 മൈല്‍ കിഴക്കുള്ള അബ്സാര്‍ദെന്ന നഗരത്തില്‍ തെന്റെ കാറിനുള്ളിലാണ് ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദെ കൊല്ലപ്പെടുന്നത്. ആദ്യം ഒരു സ്ഫോടനമായിരുന്നു. തുടര്‍ന്നാണ്, തീവ്ര പരിശീലനം ലഭിച്ച 12 അംഗ സംഘം അദ്ദേഹത്തിനു നേരെ നിറയുതിര്‍ത്തത്.

ഈ പദ്ധതി മുഴുവന്‍ ആസൂത്രണം ചെയ്ത 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഈ 12 പേര്‍. ബാക്കിയുള്ള 50 പേര്‍ ഈ കൊലപാതകത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. രാജ്യാധികാരികളില്‍ നിന്നും തന്നെ ഫക്രിസദെയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടി എന്നവകാശപ്പെട്ടുകൊണ്ട് ഒരു ഇറാനിയന്‍ പത്രപ്രവര്‍ത്തകനാണ് ഇന്നലെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്താകെ അശാന്തി പടര്‍ത്തിയ ഈ കൊലപാതകത്തിന് ശേഷം നിരവധി പേരാണ് ഇസ്രയേലിനെതിരെ പ്രതികാര നടപടികള്‍ക്കായി മുറവിളി കൂട്ടുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category