1 GBP =99.20INR                       

BREAKING NEWS

നില്‍ക്കണോ അതോ പോണോ? ട്രംപിനാകെ കണ്‍ഫ്യൂഷന്‍! പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് വീണ്ടും ആരോപിച്ചുട്രംപ്; നിലപാട് മാറ്റം വൈറ്റ് ഹൗസ് പുറത്തുവിട്ട 46 മിനിറ്റ് വീഡിയോയില്‍; നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്ന് പറയുന്ന ട്രംപ് പറത്തുവെക്കുന്നത് 2024ല്‍ മത്സരിക്കുമെന്ന്

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പു ഫലം അംഗീകരിച്ചു കൊണ്ട് അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. ഇതോടെ ലളിതമായി അധികാര കൈമാറ്റം നടക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, കടുംപിടുത്തം തുടരണോ അതോ പോണോ എന്ന കാര്യത്തില്‍ ട്രംപിന് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിനെ കുറിച്ച് തന്റെ നിലപാട് മാറ്റിക്കൊണ്ട് ട്രംപ് രംഗത്തെത്തുകയും ചെയ്തു.

ജോ ബൈഡന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചതിന് പിന്നാലെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയുമാണ് അദ്ദേഹം നല്‍കുന്നത്. തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്നും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്റെ പരാജയം അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ടാണ് താന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. യുഎസിലെ സുപ്രീം കോടതി ഇത് കാണുമെന്നാണ് തന്റെ വിശ്വാസമെന്നും കോടതി നമ്മുടെ രാജ്യത്തിന് അനുയോജ്യമായത് ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും തെരഞ്ഞെടുപ്പ് താന്‍ ആഗ്രഹിക്കുന്നില്ല പക്ഷെ ഇ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട വീഡിയോ എന്ന വാദവുമായാണ് 46 മിനുട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോ വൈറ്റ് ഹൗസ് പുറത്ത് വിട്ടത്. തെരഞ്ഞെടിപ്പിനെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് വിഡിയോയിലൂടെ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പ് വഞ്ചനാപരമാണെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഫലങ്ങള്‍ അസാധുവാക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

വഞ്ചന, മരിച്ച ആളുകളുടെ വോട്ടുചെയ്യല്‍, വോട്ടിങ് മെഷീനുകളിലെ ദുരൂഹത, ജോ ബൈഡന് വേണ്ടി ഡെമോക്രാറ്റിക് വോട്ടുകള്‍ ഉള്ള വലിപ്രധാന നഗരങ്ങളിലെ അഴിമതി തുടങ്ങി നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹം വീഡിയോയില്‍ വീണ്ടും ആവര്‍ത്തിച്ചു ഉന്നയിച്ചിരുന്നു. സ്വിങ് സംസ്ഥാനങ്ങളില്‍ മാത്രം ദശലക്ഷക്കണക്കിന് വോട്ടുകള്‍ അനധികൃതമായി രേഖപ്പെടുത്തി.അതികൊണ്ട് തന്നെ വ്യക്തിഗത സ്വിങ് സ്റ്റേറ്റുകളുടെ ഫലങ്ങള്‍ ഉടനടി അസാധുവാക്കുകയും വേണം ട്രംപ് പറഞ്ഞു. വാഷിങ്ടണില്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെ ബെയ്ഡന്റെ വിജയം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ താന്‍ അപമാനിക്കപ്പെടുന്നുമെന്നു തനിക്കറിയാം ട്രംപ് പറയുന്നു.

പരാജയം സമ്മതിക്കാത്ത സാഹചര്യത്തില്‍ ട്രംപിനോട് സൈനികനിയമം പ്രഖ്യാപിക്കണമെന്നും അതിന് ട്രംപ് തന്നെ മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ലേഖനം മുന്‍ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫ്‌ലിന്‍ ബുധനാഴ്ച പുറത്ത് വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ട്രംപ് വീഡിയോയുമായി രംഗത്തെത്തിയത്. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി വൈറ്റ് ഹൗസിലെ മുറിയില്‍ ക്യാമറയോടായിരുന്നു ട്രംപ് പ്രതികരിച്ചത്. വീഡിയോയുടെ ഇടയില്‍തന്നെ എഡിറ്റിങ്ങിലെ പോരായ്മകള്‍ വീഡയോയുടെ വിശ്വാസതയെയും ചോദ്യം ചെയ്യുന്നുണ്ട്.

2024 ല്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെക്കുന്നുണ്ട്. ഗംഭീരമായ നാല് വര്‍ഷമാണ് കടന്നുപോയതെന്നും നാല് കൊല്ലം കൂടി ജനങ്ങള്‍ക്ക് വേണ്ടി നേടാനുള്ള ശ്രമത്തിലാണെന്നും അത് സാധ്യമായില്ലെങ്കില്‍ നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പൊതുപരിപാടികളില്‍ നിന്ന് അകന്നു നിന്ന ട്രംപ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് ട്വീറ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ട്രംപിന്റെ അട്ടിമറി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. അട്ടിമറി നടന്നതായി തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് അറ്റോര്‍ണി ജനറല്‍ വില്യംബര്‍ പറഞ്ഞു. നീതിന്യായവകുപ്പും ആഭ്യന്തരസുരക്ഷാ വകുപ്പും ട്രംപിന്റെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്നുറപ്പായതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിനെതിരെ നിയമപോരാട്ടത്തിനായി 17 കോടി ഡോളറോളം ട്രംപ് സമാഹരിച്ചതായി അദ്ദേഹവുമായി അടുത്ത കേന്ദ്രം വെളിപ്പെടുത്തി. പ്രസിഡന്റ് പദവി ഒഴിയാനുള്ള ട്രംപിന്റെ താത്പര്യമില്ലായ്മയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹം ശക്തമായ സാന്നിധ്യമായിരിക്കുമെന്നതിന്റെ തെളിവുമായാണ് ഈ പണമൊഴുക്ക് വ്യാഖ്യാനിക്കപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category