1 GBP =99.20INR                       

BREAKING NEWS

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാന്‍ കര്‍ഷകര്‍; രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും; കര്‍ഷക നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ കര്‍ഷകര്‍; അമരീന്ദര്‍ സിംഗിനെ മധ്യസ്ഥനാക്കി സമരം അവസാനിപ്പിക്കാന്‍ ശ്രമം നടത്തി അമിത്ഷാ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. 40 കര്‍ഷക സംഘടന പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി വിജ്ഞാന്‍ ഭവനിലെത്തിയിട്ടുണ്ട്. ചര്‍ച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികത് പറഞ്ഞു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ അടിയന്തരമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷക പ്രതിഷേധം ഇന്ന് എട്ടാമത്തെ ദിവസത്തിലേക്ക് കടന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, താങ്ങുവില വിഷയത്തില്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നും സൂചനയുണ്ട്.

പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങളുടെ പകര്‍പ്പ് കേന്ദ്രത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇതിലെ ആവശ്യങ്ങള്‍ ഓരോന്നും കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. അതേസമയം ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരും കര്‍ഷകരുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കാനാകും സര്‍ക്കാര്‍ നീക്കം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും അതില്‍ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള അവസാനത്തെ അവസരമാണ് ഇന്നത്തെ ചര്‍ച്ചയെന്ന് നേരത്തെ കര്‍ഷക സംഘടനകള്‍ പ്രതികരിച്ചിരുന്നു. അതേസമയം കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തും. സിംഘു, നോയ്ഡ, ഘാസിപുര്‍, തിക്രി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

അതേസമയം ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബിജെപിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ഉപയോഗിച്ചു കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അമിത്ഷാ ആലോചിക്കുന്നുണ്ട്. നേരത്തെ ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ഷായും അമരീന്ദര്‍ സിംഗും തമ്മില്‍ കൂടിക്കാഴ്ച്ച നടന്നിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് കര്‍ഷകരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഷാ പദ്ധതി തയ്യാറാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category